Keralam

ആദിവാസി യുവതീ യുവാക്കളെ വിദേശത്ത് ജോലിക്കയക്കാന്‍ സര്‍ക്കാര്‍ പദ്ധതി; ആദ്യ ഘട്ടത്തില്‍ 1300 പേരെ അയക്കും

സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ ആദിവാസി വിഭാഗത്തില്‍പെട്ട യുവതീ യുവാക്കളെ വിദേശ രാജ്യങ്ങളിലേക്ക് ജോലിക്കായി അയക്കാന്‍ സര്‍ക്കാര്‍ പദ്ധതി. രാജ്യത്തുതന്നെ ആദ്യമായിട്ടൊരുക്കുന്ന പ്രവാസി ആദിവാസി തൊഴില്‍പദ്ധതിയിലൂടെ ആദ്യഘട്ടത്തില്‍ 1300 പേരെ അയക്കാനാണ് തീരുമാനം. ഇതുവരെ 200 പേരെ വിവിധ രാജ്യങ്ങളിലേക്ക് അയച്ചിട്ടുണ്ട്.

വിദേശത്ത് ജോലിക്കു പോകാന്‍ താത്പര്യമുള്ള ആദിവാസികള്‍ക്ക് ഇതിനുള്ള ഒരുക്കങ്ങള്‍ക്കായി സര്‍ക്കാര്‍ ഒരുലക്ഷം രൂപ വീതം നല്‍കും. മലേഷ്യ, സിങ്കപ്പൂര്‍, ബഹ്റൈന്‍, ദുബായ് തുടങ്ങിയ രാജ്യങ്ങളാണ് പദ്ധതിയ്ക്കായി പരിഗണിക്കുന്നത്. കൂടുതല്‍ വിദേശരാജ്യങ്ങളിലെ ജോലിസാധ്യത പരിശോധിക്കുന്നുമുണ്ട്. ഇതിനായി ഉദ്യോഗസ്ഥസംഘം വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനും പദ്ധതിയുണ്ട്.

ആദിവാസികള്‍ക്കിടയിലെ പ്രൈമറി തലത്തിലുള്ള സ്‌കൂള്‍ കൊഴിഞ്ഞുപോക്കിന് പ്രധാന കാരണം അവരുടെ ഗോത്രഭാഷയില്‍ വിദ്യാഭ്യാസം നല്‍കുന്നതിലെ പരിമിതിയാണ്. അതിനാല്‍ ഗോത്രഭാഷയില്‍ പ്രാവീണ്യമുള്ള അധ്യാപകരെത്തന്നെ പഠനത്തിന് നിയോഗിക്കും. ഗോത്രഭാഷയറിയുന്ന, ടി.ടി.സി.-ബി.എഡ്. യോഗ്യതയുള്ള മുഴുവന്‍ ആദിവാസികള്‍ക്കും ജോലി നല്‍കുമെന്ന് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു.

ആദിവാസി മേഖലകളില്‍ മാത്രം ചില രോഗങ്ങള്‍ കൂടുതലായി കണ്ടുവരുന്നുണ്ട്. അരിവാള്‍രോഗം പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ആദിവാസി മേഖലകളിലാണ് കൂടുതലായി കാണുന്നത്. ഇത്തരം രോഗങ്ങളുടെ ചികിത്സയ്ക്ക് 'ഫിസിക്കല്‍ ആന്ത്രപ്പോളജി' വിഭാഗത്തോടുകൂടിയ ആശുപത്രി അട്ടപ്പാടിയില്‍ സ്ഥാപിക്കാനും പദ്ധതിയായിട്ടുണ്ട്. ഇത്തരം രോഗവ്യാപനത്തെക്കുറിച്ച് നരവംശശാസ്ത്രപരമായ പഠനം ആവശ്യമാണെന്നും ഇതേക്കുറിച്ച് പഠിക്കാന്‍ കൊല്‍ക്കത്തയില്‍ പോയിരുന്നതായും മന്ത്രി അറിയിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018