Keralam

ശബരിമലയില്‍ യുവതികള്‍ക്ക് എന്തുകൊണ്ട് പ്രവേശിക്കാന്‍ കഴിയുന്നില്ല?, പൊലീസ് പയറ്റുന്ന തന്ത്രങ്ങള്‍ വിശദീകരിച്ച് മാധ്യമപ്രവര്‍ത്തകന്‍

സുപ്രീംകോടതി വിധി ഉണ്ടായിട്ടും ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാന്‍ കഴിയാത്തതിന് പിന്നില്‍ പ്രതിഷേധക്കാരും സര്‍ക്കാരുമല്ലെന്നും പൊലീസാണെന്നും വ്യക്തമാക്കി മാധ്യമപ്രവര്‍ത്തകന്‍. ശബരിമലയില്‍ യുവതി പ്രവേശന വിധിക്ക് ശേഷവും റിപ്പോര്‍ട്ടിങ് നടത്തിയ ഏഷ്യാനെറ്റ് ചീഫ് റിപ്പോര്‍ട്ടര്‍ ടി.വി പ്രസാദാണ് സന്നിധാനത്തും പമ്പയിലും ഡ്യൂട്ടിയിലുളള പൊലീസുകാര്‍ നടത്തുന്ന ഗിമ്മിക്കുകളെ കുറിച്ച് വിശദീകരിക്കുന്നത്.

ഇത്രയേറെ യുവതികള്‍ എത്തിയിട്ടും ഒരാള്‍ക്കുപോലും ശബരിമല സന്നിധാനത്ത് കയറാന്‍ കഴിയാത്തതിന് പിന്നിലെ രഹസ്യമെന്താണ് എന്ന ചോദ്യത്തോടെയാണ് ഫേസ്ബുക്കിലെ പ്രസാദിന്റെ കുറിപ്പ്.

പ്രതിഷേധക്കാരെ ഭയന്നാണോ? അല്ല, സര്‍ക്കാര്‍ സമ്മതിക്കാത്തതാണോ?അല്ല, സ്ത്രീകള്‍ക്ക് പേടിയുള്ളത് കൊണ്ടാണോ? അതുമല്ല. പിന്നെന്തായിരിക്കാം? അതിനുത്തരം ഒന്നേയുള്ളൂ, സന്നിധാനത്തും പമ്പയിലും ഡ്യൂട്ടിയിലുള്ള 95 ശതമാനം പോലീസുദ്യോഗസ്ഥരും യുവതീ പ്രവേശനത്തിന് എതിരാണെന്നാണ് പ്രസാദ് പറയുന്നത്.

പ്രസാദിന്റെ എഫ്ബി കുറിപ്പില്‍ നിന്നും

യുവതികളെ പൊലീസ് സന്നിധാനത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നില്ലേ. ഉണ്ടല്ലോ. ഇല്ലെന്ന് പറഞ്ഞില്ലല്ലോ. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ നോക്കണ്ടേ അവര്‍ക്ക്. യുവതികള്‍ സന്നിധാനത്ത് പോകണം എന്ന് പറഞ്ഞ് പമ്പയിലെത്തിയാല്‍ പോലീസ് ചെയ്യുന്ന ചില ഗിമ്മിക്കുകള്‍ നമുക്ക് ഒന്ന് നോക്കാം.

പൊലീസ് കണ്‍ട്രോള്‍ റൂമിലിരുത്തി ഉന്നത പൊലീദ്യോഗസ്ഥരും വനിതാ പോലീസും പരമാവധി പിറകോട്ടടിപ്പിക്കും. പോയാലുണ്ടാകുന്ന പ്രതിഷേധവും കൂക്കിവിളികളും എല്ലാം പറഞ്ഞ് ഭീഷണിപ്പെടുത്തും.ഒരിക്കലും പിന്തിരിയില്ലെന്ന് കണ്ടാല്‍ മാത്രമാണ് പോലീസ് സുരക്ഷയൊരുക്കി മലകയറ്റാന്‍ തയ്യാറാവുക. മലകയറ്റാന്‍ തയ്യാറാകുമ്പോള്‍ തന്നെ ഇവര്‍ സന്നിധാനത്ത് കയറാതിരിക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൊലീസ് പൂര്‍ത്തിയാക്കും.

കുത്തനെയുള്ള കയറ്റം ഓടിച്ച് കയറ്റുകയാണ് ആദ്യ നമ്പര്‍. എത്ര സ്റ്റാമിനയുള്ളവരും പെട്ടെന്ന് തന്നെ തളര്‍ന്നിരിക്കും.(ഫോട്ടോയില്‍ കാണുന്നത് പോലെ) യുവതികളുടെ വിശ്രമം കഴിയുന്ന സമയമാകുമ്പോഴേക്കും സന്നിധാനത്തെ പൊലീസും അനൗണ്‍സ്‌മെന്റ് ചെയ്യുന്നവരുമടക്കം എല്ലാവരും കൈകോര്‍ക്കും. എങ്ങനെയെന്നല്ലേ. യുവതികള്‍ കയറിത്തുടങ്ങുമ്പോള്‍ തന്നെ തുടര്‍ച്ചയായി നിര്‍ത്താതെ അനൗണ്‍സ്‌മെന്റ് മുഴങ്ങും.

ഇത്രയേറെ യുവതികൾ എത്തിട്ടും ഒരാൾക്കുപോലും ശബരിമല സന്നിധാനത്ത് കയറാൻ കഴിയാത്തതിന് പിന്നിലെ...

Posted by Prasad T V on Sunday, December 30, 2018

'നെയ്യഭിഷേകം പൂര്‍ത്തിയാക്കിയ അയ്യപ്പഭക്തര്‍ ഉടന്‍ മലയിറങ്ങേണ്ടതാണ്'. തുടര്‍ച്ചയായ അനൗണ്‍സ്മന്റില്‍ അയ്യപ്പന്‍മാരെ കൂട്ടത്തോടെ താഴേക്കിറക്കും. പോകുന്ന വഴിയില്‍ ബാരിക്കേഡ് വെച്ച് തടഞ്ഞ് യുവതികള്‍ കയറുന്ന വഴിയിലൂടെ പൊലീസ് ഇവരെ ഇറക്കിവിടും. അപ്പോഴേക്കും വിശ്രമം കഴിഞ്ഞ് യുവതികള്‍ നടക്കാന്‍ തുടങ്ങിക്കാണും. മുകളില്‍ നിന്നിറങ്ങിയ അയ്യപ്പന്‍മാര്‍ കൂട്ടത്തോടെ ഇവരുടെ മുന്നിലേക്ക് എത്തുന്നു.

അതേസമയം തന്നെ സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പോലീസുദ്യോസ്ഥര്‍ സംഘമായെത്തിയ സ്വാമിമാരെ വിളിച്ചുണര്‍ത്തി തയ്യാറാക്കി നിര്‍ത്തും. അങ്ങനെയാണ് സന്നിധാനത്തേക്ക് യാത്ര തിരിക്കുന്ന യുവതികളെ പൊലീസ് മടക്കി അയക്കുന്നതെന്നാണ് പ്രസാദ് വ്യക്തമാക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018