Keralam

മിണ്ടിപോകരുത്, മുന്നണി പ്രവേശനത്തെക്കുറിച്ച് ആവര്‍ത്തിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് ഗൗരിയമ്മ, ഇപ്പോള്‍ പ്രധാനം വനിതാമതില്‍

വനിതാമതിലിനെക്കുറിച്ച് വിശദീകരിക്കുമ്പോള്‍ മുന്നണി പ്രവേശനത്തെക്കുറിച്ച് തുടര്‍ച്ചയായി ചോദ്യം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകനോട് മിണ്ടിപ്പോകരുതെന്നും ഇപ്പോള്‍ പ്രധാനം വനിതാ മതിലാണെന്നും ജെഎസ്എസ് നേതാവ് ഗൗരിയമ്മ. ആലപ്പുഴയിലെ ചാത്തനാട്ടെ വീട്ടില്‍ മന്ത്രി ജി സുധാകരനും സിപിഐഎം നേതാക്കളും വനിതാമതിലിലേക്ക് ഗൗരിയമ്മയെ ക്ഷണിക്കാനെത്തിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകന്റെ അസഹനീയമായ ചോദ്യങ്ങളോട് ഗൗരിയമ്മമ്മയുടെ മറുപടി. ഏത് പത്രമാണെന്ന് വീണ്ടും വീണ്ടും ചോദിച്ചിട്ടും മറുപടി കൊടുക്കാതിരുന്ന മാധ്യമപ്രവര്‍ത്തകനോട് കൈചൂണ്ടി താന്‍ മിണ്ടിപ്പോകരുതെന്ന് ഗൗരിയമ്മ ആവശ്യപ്പെടുകയായിരുന്നു.

ഈ അറ്റം മുതല്‍ ആ അറ്റം വരെയുളള വനിതാ മതില്‍ താനേറ്റുവെന്നും നിങ്ങള്‍ ആരും നോക്കണ്ടെന്നും മന്ത്രി സുധാകരനോട് ഗൗരിയമ്മ ആദ്യം വിശദീകരിച്ചു. ആലപ്പുഴ വൈഎംസിഎയില്‍ നിന്നും ശവക്കോട്ടപ്പാലം വരെ വരുന്നയിടങ്ങളില്‍ സ്ത്രീകളെ താന്‍ നിര്‍ത്തിക്കോളാമെന്നും നിങ്ങള്‍ അത് അറിയേണ്ടെന്നും ഗൗരിയമ്മ പറഞ്ഞു. മന്ത്രിയും സിപിഐഎം നേതാക്കളും ഇത് ശരിവെക്കുകയും ചെയ്തു. തുടര്‍ന്ന് മന്ത്രി സുധാകരന്‍ മടങ്ങാന്‍ നേരമായിരുന്നു ഗൗരിയമ്മയോടുളള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യങ്ങള്‍.

മാധ്യമ പ്രവര്‍ത്തകന്‍-കുഞ്ഞമ്മേ, ഇടതുമുന്നണിയിലേക്ക് എടുക്കാനുളള അപേക്ഷ ഉണ്ടായിരുന്നോ, ഇടതുമുന്നണിയിലേക്ക് ജെഎസ്എസിനെ

ഗൗരിയമ്മ- എടോ, വേണ്ടാത്ത ചോദ്യം ചോദിക്കരുത്. ഇതാണ് ചില പ്രസുകാരെ ഞാന്‍ തല്ലി വിടുന്നത്. പൊയ്‌ക്കോ...കൈയില്‍ ഇത് പിടിക്കാന്‍ വന്നാല്‍ പിന്നെ ഇടതുമുന്നണിയില്‍ എന്തെടുക്കാന്‍ പോണെന്ന ചോദ്യമേയുളളു. ഇടതുമുന്നണിയും ഞങ്ങളും ഇടിക്കാന്‍ പോകണൂ. അല്ലാതെന്താ...

വീണ്ടും മാധ്യമപ്രവര്‍ത്തകന്‍- ഒരുമിച്ച് പോകുന്നുണ്ടോ, ഒരുമിച്ച് പോകുന്നുണ്ടോ എന്ന് ചോദിക്കുന്നു. ഇടതുമുന്നണിയുമായി സഹകരിച്ച് പോകുന്നുണ്ടല്ലേ..

ഗൗരിയമ്മ- അതിന് തനിക്കെന്താ, ഒരുമിച്ച് പോകാതെ കൈ പിടിക്കാന്‍ പോകുമോ, തന്റെ പേരെന്താ?, അല്ല തന്റെ പേരെന്താ?

മാധ്യമപ്രവര്‍ത്തകന്‍- അമ്മയ്ക്ക് മുന്നണിയ്ക്കകത്ത് പ്രവേശിക്കണമെന്നുളള ആഗ്രഹം ഉണ്ടായിരുന്നോ, അത് പറഞ്ഞിരുന്നല്ലോ എല്‍ഡിഎഫിന് മുന്നില്‍..

ഗൗരിയമ്മ- താന്‍ പോടോ, ഇത് മുന്നണി പ്രവേശനമാണോ വിഷയം, ആണോ, ഈ വിഷയം, എന്താണ് നാളെ?

വനിതാ മതില്‍ എന്ന് മാധ്യമപ്രവര്‍ത്തകന്റെ മറുപടി

ഗൗരിയമ്മ- എന്തിനാണ്, എന്തിനാ, സ്ത്രീകളുടെ അവകാശങ്ങള്‍ക്കാണ്. ഇപ്പോ വന്നിട്ട് നിങ്ങളെല്ലാം കൂടി വേറെ കാര്യം ചോദിക്കുന്നു. താനേത് പത്രമാണ്?

മാധ്യമപ്രവര്‍ത്തകന്‍- അതല്ലാ അമ്മേ ചോദിച്ചതെന്താണ് എന്നുവെച്ചാലേ...

താന്‍ ഏത് പത്രമാണെന്ന് ക്ഷോഭത്തോടെ ഗൗരിയമ്മ

മാധ്യമപ്രവര്‍ത്തകന്‍- അത് പറയാം കഴിഞ്ഞു, ഈ ദിവസങ്ങളിലെ....

ഗൗരിയമ്മ- (ക്ഷോഭത്തോടെ കൈ ചൂണ്ടി) പോടോ..., മിണ്ടിപ്പോകരുത്... ചോദ്യത്തിന് മറുപടി പറയാതെ നിന്നുകൊണ്ട് ചോദ്യം ചോദിക്കുന്നു.

കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന മുന്നണി യോഗത്തില്‍ നാലുപാര്‍ട്ടികളെ കൂടി ചേര്‍ത്ത് എല്‍ഡിഎഫ് വിപുലീകരിച്ചിരുന്നു. എംപി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുളള ലോക് താന്ത്രിക് ജനതാദള്‍(എല്‍ജെഡി), ആര്‍ ബാലകൃഷ്ണപിളളയുടെ നേതൃത്വത്തിലുളള കേരള കോണ്‍ഗ്രസ് ബി, എ.പി അബ്ദുള്‍ വഹാബിന്റെ നേതൃത്വത്തിലുളള ഐഎന്‍എല്‍, ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തിലുളള ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നിവരെയാണ് പുതിയതായി മുന്നണിയില്‍ ഉള്‍പ്പെടുത്തിയത്. അതേസമയം ഇടതുമുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഗൗരിയമ്മയുടെ നേതൃത്വത്തിലുളള ജെഎസ്എസിനെ മുന്നണിയില്‍ എടുത്തിരുന്നില്ല.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018