Keralam

മോഡിക്ക് കുട്ടിയുടെ കൗതുകം, വിളിച്ചത് ‘മോഹന്‍ജി’ എന്ന്,  തിരുവനന്തപുരത്ത് മത്സരിക്കാനില്ല, രാഷ്ട്രീയത്തിലേക്കും ഇല്ലെന്ന് വ്യക്തമാക്കി മോഹന്‍ലാല്‍

പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നെ ‘മോഹന്‍ജി’ എന്നാണ് വിളിച്ചതെന്നും ഒരു കുട്ടിയുടെ കൗതുകത്തോടെയാണ് അദ്ദേഹം കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതെന്നും നടന്‍ മോഹന്‍ലാല്‍. പ്രധാനമന്ത്രിയുമായുളള കൂടിക്കാഴ്ചയ്ക്കിടെ ഒരിക്കല്‍പ്പോലും രാഷ്ട്രീയം കടന്നുവന്നില്ലെന്നും മോഹന്‍ലാല്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

പ്രധാനമന്ത്രിയെ കണ്ടുവന്നതോടെ ഞാന്‍ തിരുവനന്തപുരത്ത് മത്സരിക്കും എന്നുവരെ ആരൊക്കെയോ പ്രഖ്യാപിച്ചു. രാഷ്ട്രീയത്തിലെ ആരൂടെ കൂടെ സമയം ചെലവഴിച്ചാലും പ്രചരിപ്പിക്കപ്പെടുന്ന കാര്യമാണിത്. അതോടെ ആ രാഷ്ട്രീയ പാര്‍ട്ടിയുടെ ആളായി മാറുമെന്നും മോഹന്‍ലാല്‍ പറയുന്നു.

അദ്ദേഹം എന്നെ മോഹന്‍ജി എന്നാണ് വിളിച്ചത്. ഞങ്ങള്‍ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിച്ചിട്ടേയില്ല. കൗതുകത്തോടെ ഞാന്‍ പറയുന്ന കാര്യങ്ങള്‍ കേട്ടിരുന്നു.സിനിമയില്‍ 41 വര്‍ഷമായെന്ന് പറഞ്ഞപ്പോള്‍ അത് വലിയ അത്ഭുതമായി. ശ്രീകൃഷ്ണ ജയന്തി ദിവസമാണ് അദ്ദേഹത്തെ കാണുന്നത്. ആ വദിവസത്തെക്കുറിച്ച് ഓര്‍ക്കാതെയാണെങ്കിലും ഗുരുവായൂരിലെ മരപ്രഭുവിന്റെ രൂപമാണ് മോദിജിക്ക് സമ്മാനിച്ചത്.
മോഹന്‍ലാല്‍
കേരളത്തെക്കുറിച്ച് ഒരുപാട് സംസാരിച്ചു. എന്റെ സ്വപ്‌നമായ ഹോളിസ്റ്റിക് യോഗ സെന്ററിനെക്കുറിച്ച് പറഞ്ഞപ്പോള്‍, മോഹന്‍ജി ഞാന്‍ യോഗയുടെ ഒരു ബിഗ് ഫാന്‍ ആണെന്നായിരുന്നു മറുപടി. അതിനുളള സഹായങ്ങള്‍ ചെയ്യാമെന്നും പറഞ്ഞു. ഒരിക്കല്‍പ്പോലും രാഷ്ട്രീയം കടന്നുവന്നില്ല. രാഷ്ട്രീയത്തെക്കുറിച്ച് എനിക്കൊരറിവും ഇല്ലാത്തത് കൊണ്ട് അതിനെക്കുറിച്ച് പറയാനൊന്നും ഇല്ലായിരുന്നു. ഒരു കുട്ടിയെ പോലെയാണ് ഞാനും അദ്ദേഹത്തോട് പെരുമാറിയത്.

രാഷ്ട്രീയത്തിലേക്ക് താനില്ലെന്നും ഒരു രീതിയിലും താത്പര്യമില്ലാത്ത കാര്യമാണതെന്നും മോഹന്‍ലാല്‍ വിശദമാക്കുന്നു. ഇപ്പോഴുളളത് പോലെ സ്വതന്ത്രനായി നടക്കാനാണിഷ്ടം. പലരും എന്നോട് രാഷ്ട്രീയത്തിലേക്ക് വരാനും ഇലക്ഷനില്‍ നില്‍ക്കാനുമെല്ലാം പറഞ്ഞു. പക്ഷേ താനില്ലെന്നും അറിയാത്ത മേഖലയിലേക്ക് ഇറങ്ങിത്തിരിക്കാതിരിക്കുകയല്ലേ നല്ലതെന്നും മോഹന്‍ലാല്‍ പറയുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018