Keralam

സ്ത്രീകള്‍ വരരുതെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല, മന്ത്രിമാര്‍ പറയേണ്ടത് സര്‍ക്കാര്‍ നിലപാട്; ദേവസ്വം മന്ത്രിയെയും പ്രസിഡന്റിനെയും തിരുത്തി മുഖ്യമന്ത്രി 

ശബരിമലയിലേക്ക് സ്ത്രീകള്‍ വരരുതെന്ന് പറഞ്ഞ ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രനെയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെയും പരസ്യമായി തളളി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു മന്ത്രിക്കും ശബരിമലയിലേക്ക് സ്ത്രീകള്‍ വരരുതെന്ന് പറയാന്‍ അവകാശമില്ല. മന്ത്രിമാര്‍ പറയേണ്ടത് സര്‍ക്കാരിന്റെ നിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു മന്ത്രിക്കും സ്ത്രീകള്‍ ശബരിമലയിലേക്ക് വരരുതെന്ന് പറയാനാവില്ല. മന്ത്രിസഭയിലുള്ള ആരെങ്കിലും പറയുമെന്ന് കരുതുന്നില്ല. ഈ വിഷയത്തില്‍ സര്‍ക്കാരിന് വ്യക്തമായ നിലപാടുണ്ട്. അതനുസരിച്ചുള്ള നിലപാടുമാത്രമേ മന്ത്രിമാര്‍ക്കും സ്വീകരിക്കാനാവൂ മുഖ്യമന്ത്രി വ്യക്തമാക്കി.

മണ്ഡല മകരവിളക്ക് കാലത്ത് സ്ത്രീകള്‍ കയറരുതെന്ന് പറയാന്‍ ദേവസ്വം പ്രസിഡന്റിന് യാതൊരു അധികാരവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എതിര്‍പ്പുകള്‍ അവഗണിച്ച് സ്ത്രീകള്‍ പോകാന്‍ തയ്യാറായാല്‍ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോടതി വിധി നടപ്പാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. അവിടെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് അക്രമികളാണെന്നും അതിന് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ആക്ടിവിസ്റ്റുകളും നിരീശ്വര വാദികളും ശബരിമലയില്‍ പോകേണ്ടതില്ലെന്നായിരുന്നു കടകംപളളിയുടെ പ്രസ്താവന. മണ്ഡലമകര വിളക്ക് കാലത്ത് സ്ത്രീകള്‍ ശബരിമലയിലേക്ക് വരരുതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ പറഞ്ഞിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് അഭ്യര്‍ത്ഥിക്കുന്നതെന്നും മകര വിളക്ക് കാലത്തിന് ശേഷം തീരുമാനമെടുക്കാമെന്നുമായിരുന്നു പദ്മകുമാറിന്റെ പ്രസ്താവന.

ശബരിമലയിലെത്തിയ യുവതികള്‍ ആക്റ്റിവിസ്റ്റുകളാണെന്നും നഷ്ടപ്പെട്ട് പോയ പ്രതാപം വീണ്ടെടുക്കാനുളള ചിലരുടെ ശ്രമമാണ് ഇതിന് പിന്നിലെന്നും ഇന്നലെ ആരോപിച്ചിരുന്നു. ആക്റ്റിവിസ്റ്റുകളെ ഏത് കേന്ദ്രത്തില്‍ നിന്നാണ് പറഞ്ഞുവിടുന്നതെന്ന് സര്‍ക്കാര്‍ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018