Keralam

വനിതാ മതില്‍ സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ടതെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി; വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്, ശബരിമലയില്‍ പോകുന്നത് തീരുമാനിക്കേണ്ടത് സ്ത്രീകള്‍ 

ശബരിമലയിലെ പല ആചാരങ്ങളും പിന്നീട് മാറ്റിയിട്ടുണ്ട്. മുന്‍പ് ആചാരമാറ്റങ്ങള്‍ നടന്നപ്പോള്‍ ഇല്ലാതിരുന്ന എതിര്‍പ്പാണ് ഇപ്പോള്‍ ഉണ്ടാകുന്നത്.

ശബരിമലയില് സ്ത്രീകള്ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് തന്നെയാണ് നാളെ വനിതാ മതില് നിർമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആവർത്തിച്ചു. സുപ്രീം കോടതി വിധി നടപ്പാക്കാന് സംസ്ഥാന സർക്കാരിന് ബാധ്യതയുണ്ട്. സ്ത്രീ- പുരുഷ സമത്വവുമായി ബന്ധപ്പെട്ട വിധിയാണത്. ശബരിമലയില് പോകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സ്ത്രീകളാണ്.

സ്ത്രീക്കും പുരുഷനും തുല്യ ആചാരമെന്ന ആശയത്തിനൊപ്പമേ സര്‍ക്കാരിന് നില്‍ക്കാന്‍ പറ്റൂ. ശബരിമലയില്‍ സ്ത്രീകള്‍ പോകണമോ പോകണ്ടയോ എന്നതല്ല വനിതാ മതിലിന്റെ അടിസ്ഥാന പ്രശ്‌നം. ശബരിമലയില്‍ പുരുഷന് തുല്യമായ അവകാശം നല്‍കുന്നില്ല ഇതാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. അതിലാണ് സമത്വത്തിന്റെ പ്രശ്‌നം വരുന്നത് അത്തരത്തില്‍ വിപുലമായ കാന്‍വാസിലാണ് അത് കാണേണ്ടത് , മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയിലെ പല ആചാരങ്ങളും പിന്നീട് മാറ്റിയിട്ടുണ്ട്. മുന്‍പ് ആചാരമാറ്റങ്ങള്‍ നടന്നപ്പോള്‍ ഇല്ലാതിരുന്ന എതിര്‍പ്പാണ് ഇപ്പോള്‍ ഉണ്ടാകുന്നത്. ശബരിമലയില്‍ തേങ്ങ ഉടക്കുന്നതിലും ഇരുമുടിക്കെട്ട് കെട്ടുന്നതിലും ആചാരങ്ങള്‍ മാറി.

സ്ത്രീശാക്തീകരണം വര്‍ഗസമരം തന്നൊണ്, അത് കമ്മ്യൂണിസ്റ്റ് രീതിയാണെന്നും പിണറായി വിജയന്‍ പറഞ്ഞു. സ്ത്രീകളുടെ അവകാശം സംരക്ഷിക്കുന്നത് വര്‍ഗസമരത്തിന്റെ ഭാഗമാണ്. സ്ത്രീകളുടെ ശാക്തീകരണത്തിന് വേണ്ടിയാണ് വനിതാ മതിലെന്ന ആശയം രൂപം കൊണ്ടത്. നാളെ വന്‍ മതില്‍ തന്നെ രൂപം കൊളളാനാണ് സാധ്യത.

സ്ത്രീകളെ ശബരിമലയില്‍ കയറ്റല്‍ സര്‍ക്കാരിന്റെ അജന്‍ണ്ട അല്ല. ആരാധന പരിസരത്ത് പൊലീസിന് ഇടപെടാന്‍ പരിമിതിയുണ്ട്. പോകാന്‍ സ്ത്രീകള്‍ തയ്യാറായാല്‍ പൊലീസ് എല്ലാ പിന്തുണയും നല്‍കും. സ്ത്രീകള്‍ വരരുതെന്ന പറയാന്‍ പ്രസിഡന്റിന് അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

അയ്യപ്പ ജ്യോതിയെ പിന്തുണച്ച എന്‍എസ്എസിനെ മുഖ്യമന്ത്രി വിമർശിച്ചു. ഏതില്‍ നിന്നൊക്കെ സമദൂരം പാലിക്കണമെന്ന് അവർ പരിശോധിക്കണം. പേരെടുത്ത് പറയാതെ ആയിരുന്നു എന്‍എസ്എസിനെതിരെയുളള വിമര്‍ശനം.

വനിതാ മതിലിന്റെ കാര്യത്തില്‍ എന്‍എസ്എസിന് ഇരട്ടത്താപ്പാണ്. മന്നത്തെപോലുളളവര്‍ നേതൃത്വം കൊടുത്ത ഇടപടെലുകള്‍ ഇന്നും പ്രസക്തമാണ്. നായര്‍ സമുദായത്തിലെ മരുമക്കത്തായം അങ്ങനെ ഇല്ലാതായ ആചാരമാണെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018