Keralam

ശബരിമല ദര്‍ശനത്തിനായി രണ്ട് യുവതികള്‍ നിലയ്ക്കലിലെത്തി; ‘പതിവുപോലെ’ പൊലീസ് ഇടപെടലില്‍ പിന്മാറ്റം 

ശബരിമല ദര്‍ശനത്തിന് എത്തിയ രണ്ട് യുവതികള്‍ പൊലീസ് ഇടപെടലിനെ തുടര്‍ന്ന് നിലയ്ക്കലില്‍ യാത്ര അവസാനിപ്പിച്ചു. തെലങ്കാന സ്വദേശിനികളായ യുവതികളാണ് മറ്റ് തീര്‍ത്ഥാടകര്‍ക്കൊപ്പം കെഎസ്ആര്‍ടിസി ബസില്‍ നിലയ്ക്കലില്‍ എത്തിയത്.

പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് യുവതികള്‍ പിന്‍മാറിയത്.

യുവതികള്‍ പമ്പ വരെ പോകാന്‍ വന്നതെന്നാണ് പൊലീസ് പറഞ്ഞത്. കെഎസ്ആര്‍ടിസി ബസില്‍ യുവതികളുണ്ടെന്ന് അറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ബസ് നിര്‍ത്തി പരിശോധിച്ചു. തുടര്‍ന്ന് ബസ് കണ്‍ട്രോള്‍ റൂമില്‍ എത്തിച്ചു.

പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും മുന്‍ അനുഭവങ്ങളെ കുറിച്ചും ബോധ്യപ്പെടുത്തിയതോടെ യുവതികള്‍ പിന്മാറുകയായിരുന്നു.

ശബരിമലയില്‍ പോകാനാണ് വന്നതെന്നും പ്രശ്‌നങ്ങളുണ്ടാക്കാന്‍ താത്പര്യമില്ലാത്തതിനാല്‍ പിന്മാറുകയാണെന്നും സംഘത്തിലുണ്ടായിരുന്ന ശ്രീദേവി പറഞ്ഞു.മകരവിളക്ക് മഹോത്സവത്തിന് തിരക്ക് കൂടുന്ന സാഹചര്യത്തില്‍ യുവതികള്‍ക്ക് സുരക്ഷയൊരുക്കാനാകില്ലെന്നാണ് പൊലീസ് അറിയിച്ചത്.

ഇന്നലെ നട തുറന്നതു മുതല്‍ ശബരിമലയില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജനുവരി അഞ്ച് വരെ ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ നിരോധനാജ്ഞ നീട്ടിയിട്ടുണ്ട്. പമ്പ, നിലയ്ക്കല്‍, എരുമേലി, സന്നിധാനം എന്നിവിടങ്ങളില്‍ പുതിയ പൊലീസ് സംഘവും ചുമതലയേറ്റു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018