Keralam

സ്ഥാനക്കയറ്റത്തിനായുള്ള പരിശീലന പരിപാടിയില്‍ പങ്കെടുപ്പിച്ചില്ല; മനപ്പൂര്‍വമുള്ള അവസര നിഷേധമെന്ന് രഹന ഫാത്തിമ; ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസ് നല്‍കും 

സ്ഥാനക്കയറ്റത്തിനുള്ള പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ ബിഎസ്എന്‍എല്‍ അനുവദിക്കുന്നില്ലെന്ന് രഹന ഫാത്തിമ. ഹൈക്കോടതിയുടെ നിര്‍ദ്ദേശമുണ്ടായിട്ടും പരിശീലനപരിപാടിയില്‍ പങ്കെടുപ്പിച്ചില്ലെന്ന് ഇവര്‍ ആരോപിക്കുന്നു.

സ്ഥാനക്കയറ്റത്തിനായി എഴുതിയ വകുപ്പുതല പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കാനോ പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിക്കുകയോ ചെയ്യാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതി അലക്ഷ്യത്തിന് കേസ് നല്‍കുമെന്നും രഹന പറഞ്ഞു.

നിലവില്‍ ബിഎസ്എന്‍എല്ലിന്റെ ടെലികോം ടെക്‌നീഷ്യന്‍ തസ്തികയില്‍ ജോലി ചെയ്യുന്ന ഇവര്‍ ജൂനിയര്‍ എഞ്ചിനീയര്‍ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റത്തിനുവേണ്ടിയുള്ള പരീക്ഷയാണ് എഴുതിയത്. ശബരിമല സ്ത്രീപ്രവേസന വിഷയത്തില്‍ മതവികാരം വൃണപ്പെടുത്തുന്ന വിധത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടത്തി എന്ന് ചങ്ങനാശ്ശേരി സ്വദേശി നല്‍കിയ പരാതിയില്‍ രഹന ഫാത്തിമയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആ സാഹചര്യത്തില്‍ ബിഎസ്എന്‍എല്‍ ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയപ്പോഴാണ് രഹന സ്ഥാനക്കയറ്റത്തിനായി എഴുതിയ പ്രവേശന പരീക്ഷയുടെ ഫലം പുറത്തുവിടണമെന്നും പരിശീലനത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഫലം താല്‍ക്കാലികമായി പ്രഖ്യാപിക്കാമെന്നും വിജയിച്ചെങ്കില്‍ പരിശീലത്തില്‍ പങ്കെടുപ്പിക്കാമെന്നും ഹൈക്കോടതി ബിഎസ്എന്‍എല്ലിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ പിന്‍ബലത്തില്‍ തനിക്ക് പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള അവസരം നിഷേധിച്ചാല്‍ അത് കോടതി അലക്ഷ്യമാകുമെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്നും രഹന ഫാത്തിമ അറിയിച്ചു.

ഇന്ന് പരിശീലനത്തിനായി സ്ഥലത്തെത്തിയെങ്കിലും ഇത് സംബന്ധിച്ച അറിയിപ്പുകള്‍ ലഭിക്കാത്തതിനാല്‍ അനുമതി നല്‍കാനാവില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. തിരുവനന്തപുരത്തെ ഉന്നത ഓഫീസില്‍ നിന്നാണ് അനുവാദം നല്‍കേണ്ടതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. തുടര്‍ന്ന് സിരുവനന്തപുരം സര്‍ക്കിള്‍ ഓഫീസില്‍ എത്തിയപ്പോള്‍ എറണാകുളം എസ്എസ്എയില്‍നിന്ന് സസ്‌പെന്‍ഷന്‍ നിലനില്‍ക്കുന്നില്ലെന്ന അറിയിപ്പ് നല്‍കിയാല്‍ മാത്രമേ അനുമതിപ്പത്രം നല്‍കാനാവൂ എന്ന് അറിയിക്കുകയായിരുന്നു.

ഇപ്പോള്‍ പരിശീല പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രണ്ട് വര്‍ഷത്തിനുശേഷമേ സാധിക്കൂ. ടെയിനിങ് ഓര്‍ഡര്‍ നല്‍കുന്നത് ഒഴിവാക്കാനോ നീട്ടിക്കൊണ്ട് പോകാനോ ആണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്നും രഹന ഫാത്തിമ ആരോപിച്ചു. തുടര്‍ നടപടികള്‍ക്കായി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുമെന്നും രഹന പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018