Keralam

അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ഉറപ്പ് കിട്ടി, സനല്‍ കുമാറിന്റെ ഭാര്യ വിജി സമരം അവസാനിപ്പിച്ചു  

നെയ്യാറ്റിന്‍കരയില്‍ കാറിന് മുന്നില്‍ തള്ളിയിട്ട് ഡിവൈഎസ്പി കൊലപ്പെടുത്തിയ സനല്‍ കുമാറിന്റെ ഭാര്യ വിജി സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന സമരം അവസാനിപ്പിച്ചു. അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ലഭിക്കുമെന്ന സര്‍ക്കാര്‍ ഉറപ്പിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കുന്നതെന്നാണ് സൂചന. സമരത്തിനു പിന്തുണയുമായെത്തിയ സിഎസ്‌ഐ സഭയും സര്‍ക്കാരും നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ അനുകൂല തീരുമാനം ഉണ്ടായതായും സഭയേയും സര്‍ക്കാരിനേയും വിശ്വസിക്കുന്നതായും വിജി പറഞ്ഞു. കഴിഞ്ഞ ഇരുപത്തിരണ്ടു ദിവസമായി സെക്രട്ടറിയേറ്റിനുമുന്നില്‍ നടത്തുന്ന സമരമാണ് അവസാനിപ്പിക്കുന്നത്.

സഭയുടെ വാക്കിലും, സര്‍ക്കാരിലും വിശ്വാസമുണ്ട്. സമരത്തില്‍ പങ്കെടുത്ത രാഷ്ട്രീയ നേതാക്കള്‍ക്കും എല്ലാ സംഘടനകള്‍ക്കും പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു.  
വിജി

വിജിയുടെ കുടുംബത്തിന് സമരം നിര്‍ത്തിയാല്‍ നഷ്ടപരിഹാരവും പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള സൊസൈറ്റിയില്‍ ജോലിയും നല്‍കാമെന്ന് സിപിഐഎം വാഗ്ദാനം ചെയ്തതായി നേരത്തെ സനലിന്റെ ഭാര്യയുടെ അച്ഛന്‍ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് സമരം അവസാനിപ്പിക്കുന്നത്.

സമരം നിര്‍ത്തിയാല്‍ നഷ്ടപരിഹാരം വാങ്ങി നല്‍കാം. പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള സൊസൈറ്റിയില്‍ ജോലി നല്‍കാം. കോടിയേരിയുമായി ചര്‍ച്ചചെയ്യാനുള്ള അവസരമുണ്ടാക്കാം. പകരം വാര്‍ത്തസമ്മേളനം വിളിച്ച് സമരം നിര്‍ത്തുകയാണെന്ന് പറയണമെന്ന് തിരുവനന്തപുരം സിപിഐഎം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ആവശ്യപ്പെട്ടെന്നാണ് ഈ മാസം 24ന് സനലിന്റെ ഭാര്യയുടെ അച്ഛന്‍ വെളിപ്പെടുത്തിയത്.

സനലിന്റെ ഭാര്യ വിജിയും രണ്ട് കുട്ടികളും അമ്മയും ഈ മാസം പത്തിനാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരമാരംഭിച്ചത്. സനല്‍ മരിച്ച് ഒരുമാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയ നഷ്ടപരിഹാര തുകയോ ജോലിയോ നല്‍കിയില്ല എന്ന് പറഞ്ഞായിരുന്നു സമരം.

കഴിഞ്ഞ മാസം അഞ്ചിനായിരുന്നു ഡിവൈഎസ്പി ഹരികുമാര്‍ തള്ളിയിട്ട സനല്‍ വാഹനമിടിച്ച് മരിച്ചത്. സനലിന്റെ വീട്ടിലെത്തിയ പലരും സര്‍ക്കാര്‍ ജോലി നല്‍കുമെന്നും കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും വാഗ്ദാനം നല്‍കിയിരുന്നുവെങ്കിലുംനടപടി ഉണ്ടായിരുന്നില്ല. വീട് പണിയാനായി എടുത്ത വായ്പ തിരിച്ചു പിടിക്കാന്‍ ബാങ്ക് നോട്ടീസ് അയച്ച സാഹചര്യവും വന്നതോടെയാണ് കുടുംബം സമരം ആരംഭിക്കാന്‍ തീരുമാനിച്ചത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018