Keralam

സൈമണ്‍ ബ്രിട്ടോ: ആ വീല്‍ചെയറില്‍ ഒരു പോരാളി താണ്ടിയ 35 രാഷ്ട്രീയ വര്‍ഷങ്ങള്‍

മഹാരാജാസ് കോളേജില്‍ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ അഭിമന്യുവുമായി വളരെ അടുത്ത ബന്ധമാണ് ഇദ്ദേഹവും കുടുംബവും പുലര്‍ത്തിയിരുന്നത്.

അക്രമ രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി സൈമണ്‍ ബ്രിട്ടോ വിടവാങ്ങി. എക്കാലത്തും ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന് ആവേശമായിരുന്നു എണ്‍പതുകളുടെ ഈ നേതാവ്. അരയ്ക്ക് താഴെ തളര്‍ന്നിട്ടും വീട്ടില്‍ വിശ്രമജീവിതം നയിക്കാനല്ല ബ്രിട്ടോ തീരുമാനിച്ചത്. മറിച്ച്, ജനങ്ങളുടെയും വിദ്യാര്‍ത്ഥികളുടെയും പോരാട്ടഭൂമിയിലേക്ക് കൂടുതല്‍ ആവേശത്തോടെ കടന്നുചെല്ലാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. ഒരുപക്ഷേ, കുത്തി വീഴ്ത്തിയവര്‍ പ്രതീക്ഷിച്ചതിന് വിപരീതമായിട്ടായിരുന്നു അദ്ദേഹത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്. അതുകൊണ്ടുതന്നെ സിപിഐഎമ്മില്‍നിന്ന് പലപ്പോഴായി വഴിപിരിഞ്ഞ് പോയവര്‍ പോലും ബ്രിട്ടോയുമായി സ്‌നേഹബന്ധം പുലര്‍ത്തിയിരുന്നു.

എറണാകുളത്തിനടുത്ത് പോഞ്ഞിക്കരയില്‍ നിക്കോളാസ് റോഡ്രിഗ്‌സിന്റെയും ഇറിന്‍ റോഡ്രിഗ്‌സിന്റെയും മകനായി 1954 മാര്‍ച്ച് 27-ന് ജനിച്ചു. പച്ചാളം സെന്റ് ജോസഫ് എച്ച്.എസ്, എറണാകുളം സെന്റ് ആല്‍ബര്‍ട്ട്സ് കോളേജ്, ബീഹാറിലെ മിഥില യൂണിവേഴ്സിറ്റി, തിരുവനന്തപുരം ലോ അക്കാദമി, എറണാകുളം ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എസ്എഫ്ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടായിരുന്നു.

സൈമണ്‍ ബ്രിട്ടോ: ആ വീല്‍ചെയറില്‍ ഒരു പോരാളി താണ്ടിയ 35 രാഷ്ട്രീയ വര്‍ഷങ്ങള്‍

കെഎസ്‌യു കോട്ടയായിരുന്ന മഹാരാജാസ് കോളെജില്‍ ബ്രിട്ടോയുടെ നേതൃത്വത്തില്‍ എസ്എഫ്‌ഐ വന്‍ മുന്നേറ്റം നടത്തുന്ന കാലഘട്ടത്തിലായിരുന്നു ബ്രിട്ടോയ്ക്ക് കുത്തേറ്റത്. മരിക്കുമെന്ന് കരുതി എതിരാളികള്‍ ഉപേക്ഷിച്ച് പോയ ഇടത്തുനിന്നായിരുന്നു ബ്രിട്ടോയുടെ തിരിച്ചുവരവ്. പിന്നീട് 2018 ഡിസംബര്‍ 31ന് തൃശൂരിലെ ദയ ആശുപത്രിയില്‍ ജീവന്‍ വെടിയുന്നതുവരെ ബ്രിട്ടോ നയിച്ചത് സമാനതകളില്ലാത്ത രാഷ്ട്രീയ ജീവിതമായിരുന്നു. കേരളത്തിന്റെ പതിനാല് ജില്ലകളിലെയും ഇടതുപക്ഷ വേദികളിലും ക്യാംപസുകളിലും ബ്രിട്ടോ ആ വീല്‍ചെയറിലെത്തി.

അക്രമത്തിന്റെതല്ല, ജനാധിപത്യത്തിന്റെതാണ് രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ വഴിയെന്ന് വാക്കുകള്‍കൊണ്ടും ജീവിതം കൊണ്ടും ബ്രിട്ടോ എഴുതിവച്ചു. രക്തസാക്ഷി കുടുംബങ്ങളിലെല്ലാം ബ്രിട്ടോ എത്തി. രാഷ്ട്രീയ എതിരാളികള്‍ കൊലപ്പെടുത്തിയ ടിപി ചന്ദ്രശേഖരന്റെ വീട്ടിലെത്താന്‍ ബ്രിട്ടോയ്ക്ക് രാഷ്ട്രീയം തടസമായില്ല.

സൈമണ്‍ ബ്രിട്ടോ: ആ വീല്‍ചെയറില്‍ ഒരു പോരാളി താണ്ടിയ 35 രാഷ്ട്രീയ വര്‍ഷങ്ങള്‍

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വഴിപിഴച്ചുപോകുന്നെന്ന വിമര്‍ശനമുയര്‍ന്നപ്പോള്‍, ജനപക്ഷ രാഷ്ട്രീയമാണ് ഉയര്‍ത്തേണ്ടതെന്നും കോര്‍പറേറ്റ് താല്‍പര്യമല്ല വഴിയെന്നും ബ്രിട്ടോ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. 2006-2011 വരെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായി നിയമസഭയിലും സജീവ സാന്നിധ്യമായിരുന്നു. ആ കാലഘട്ടത്തിനുശേഷവും മുന്‍ എംഎല്‍എ എന്ന പ്രിവിലേജില്‍ ജീവിക്കാനല്ല ബ്രിട്ടോ മുതിര്‍ന്നത്. സിപിഐഎം പ്രാതിനിധ്യം ഇല്ലാത്ത ജനകീയ സമരങ്ങളില്‍ ബ്രിട്ടോ ഐക്യദാര്‍ഡ്യപ്പെട്ടെത്തി. പാലിയേക്കരയിലും കാതിക്കുടത്തും എത്താന്‍ ബ്രിട്ടോയ്ക്ക് നേതൃത്വത്തിന്റെ സമ്മതം വേണ്ടിവന്നില്ല. രാഷ്ട്രീയ ജീവിതത്തിനിടയിലും എഴുത്ത് ബ്രിട്ടോ കൈവിട്ടില്ല. ലേഖനങ്ങളും നോവലുമടക്കം ബ്രിട്ടോ എഴുതി. അഗ്രഗാമിയും മഹാരൗദ്രവുമെഴുതി അദ്ദേഹം ലോകത്തോട് സംവദിച്ചു.

ആരോഗ്യപ്രശ്‌നങ്ങള്‍ ശരീരത്തെ ആക്രമിച്ചപ്പോഴും രണ്ട് വര്‍ഷങ്ങള്‍ക്കുമുമ്പ് ഇന്ത്യാപര്യടനം നടത്താന്‍ ബ്രിട്ടോ തയ്യാറായി. രാജ്യത്തെ ജനകീയ സമരവേദികളെല്ലാം സന്ദര്‍ശിച്ചു. വ്യത്യസ്ഥ ഇടതുപക്ഷ നേതാക്കളെ കാണാനും രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനത്തെക്കുറിച്ചുള്ള ആശങ്കകളും പ്രതീക്ഷകളും അവരുമായി പങ്കുവക്കാനും ബ്രിട്ടോ ശ്രമിച്ചു. ഇന്ത്യന്‍ ഇടതുകോട്ടയായിരുന്ന ബംഗാളിലെ സിപിഐഎമ്മിന്റെ യഥാര്‍ത്ഥ പരാജയ കാരണം അന്വേഷിക്കുന്നതിനായി കൂടുതല്‍ സമയം അദ്ദേഹം ചെലവഴിച്ചു. താന്‍ കണ്ടെത്തിയ കാരണങ്ങള്‍ തുറന്നുപറയാന്‍ ബ്രിട്ടോ മടി കാണിച്ചില്ല.

മഹാരാജാസ് കോളേജില്‍ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ അഭിമന്യുവുമായി വളരെ അടുത്ത ബന്ധമാണ് ഇദ്ദേഹവും കുടുംബവും പുലര്‍ത്തിയിരുന്നത്. ദരിദ്ര പശ്ചാത്തലത്തില്‍നിന്നും പഠിക്കാനെത്തിയ അഭിമന്യുവിനെ തന്റെ കുടുംബത്തോടൊപ്പം ചേര്‍ത്തുനിര്‍ത്താന്‍ ബ്രിട്ടോയും ഭാര്യ സീന ഭാസ്‌കറും ശ്രദ്ധിച്ചു. അദ്ദേഹത്തിന്റെ പുസ്തക രചനയുടെ ഭാഗഭാക്കായിരുന്നു അഭിമന്യു. അഭിമന്യു വിടവാങ്ങിയ വര്‍ഷം തന്നെ ബ്രിട്ടോയും യാത്രയാകുന്നത് മനുഷ്യസ്‌നേഹികള്‍ക്കും ജനാധിപത്യവാദികള്‍ക്കും തീര്‍ത്താല്‍ തീരാത്ത വേദനയായി മാറുകയാണ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018