Keralam

തേജസ് ദിനപത്രം അച്ചടി നിര്‍ത്തി; ഇനി വാരികയും ഓണ്‍ലൈന്‍ എഡിഷനും മാത്രം

പോപുലര്‍ഫ്രണ്ടിന്റെ മുഖപത്രമായ തേജസ് അച്ചടി അവസാനിപ്പിച്ചു. പത്രത്തിന്റെ അവസാന കോപ്പി ഇന്ന് പുറത്തിറങ്ങി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരസ്യം നിഷേധിച്ചതിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് പത്രം അച്ചടി അവസാനിപ്പിച്ചത്. ഇക്കാര്യം രണ്ട് മാസം മുന്‍പു തന്നെ ജീവനക്കാരെ അറിയിച്ചിരുന്നു.

ദിനപത്രം അച്ചടി നിര്‍ത്തിയെങ്കിലും രണ്ടാഴ്ചയിലൊരിക്കല്‍ പ്രസിദ്ധീകരിക്കുന്ന തേജസ് ദ്വൈവാരിക വാരികയാക്കാനും പത്രത്തിന്റെ ഓണ്‍ലൈന്‍ വിഭാഗം നിലനിര്‍ത്താനും മാനേജ്മെന്റ് തീരുമാനിച്ചിരുന്നു. തുടര്‍ന്ന് വാരികയും നവീകരിച്ച ഓണ്‍ലൈന്‍ പോര്‍ട്ടലും കഴിഞ്ഞ ദിവസങ്ങളില്‍ ആരംഭിച്ചിരുന്നു.

ഏകദേശം 200ലധികം ജീവനക്കാരാണ് സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നത്. ഇതില്‍ ഇരുപതോളം ജോലിക്കാരെ മാത്രമാണ് പുതിയ വാരികയിലും ഓണ്‍ലൈനിലുമായി നിലനിര്‍ത്തുന്നത്. പിരിച്ചു വിടല്‍ സംബന്ധിച്ച് നേരത്തെ തന്നെ മാനേജ്‌മെന്റ് ലേബര്‍ കമ്മീഷണറുമായി ചര്‍ച്ച നടത്തിയിരുന്നു.

1997ല്‍ മാസികയായി രൂപംകൊണ്ട തേജസ് പിന്നീട് ദ്വൈവാരിക ആവുകയും 2006ല്‍ ദിനപത്രമായി കോഴിക്കോട് നിന്ന് പ്രസിദ്ധീകരണം ആരംഭിക്കുകയുമായിരുന്നു. കേരളത്തില്‍ പത്രത്തിന് നിലവില്‍ കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളില്‍ എഡിഷനുകളുണ്ട്. സൗദിഅറേബ്യ, ഖത്തര്‍ എന്നിവിടങ്ങളിലും തേജസിന് എഡിഷന്‍ ഉണ്ടായിരുന്നുവെങ്കിലും അവ നേരത്തെ തന്നെ അവസാനിപ്പിച്ചിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018