Keralam

നവോത്ഥാനമൂല്യ സംരക്ഷണത്തിനായി നാളെ വനിതാമതില്‍ ഉയരും; 620 കിലോമീറ്റര്‍ നീളത്തില്‍ പ്രതീക്ഷിക്കുന്നത് മുപ്പത് ലക്ഷം പേരെ

കേരളത്തിന്റെ നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കാനായി വിവിധ സംഘടനകളുടെ പിന്തുണയോടെ സര്‍ക്കാര്‍ ഒരുക്കുന്ന വനിതാ മതില്‍ നാളെ. കാസര്‍ഗോടു മുതല്‍ തിരുവനന്തപുരം വെള്ളയമ്പലംവരെ 620 കിലോമീറ്റര്‍ ദേശീയപാതയുടെ പടിഞ്ഞാറുവശത്ത് തീര്‍ക്കുന്ന മതിലില്‍ കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കില്ലെന്ന് അണിചേരുന്നവര്‍ പ്രതിജ്ഞയെടുക്കും.

മതിലില്‍ അണിനിരക്കുന്നവര്‍ വൈകീട്ട് മൂന്നിന് ദേശീയപാതയില്‍ എത്തും. 3.45ന് റിഹേഴ്സല്‍. നാലിന് വനിതാമതില്‍ തീര്‍ക്കും. 4.15 വരെ തുടരും. തുടര്‍ന്ന് മതേതര നവോത്ഥാന പ്രതിജ്ഞ. ആരോഗ്യമന്ത്രി കെ കെ ഷൈലജ ആദ്യ കണ്ണിയും തിരുവനന്തപുരം വെള്ളയമ്പലത്ത് സിപിഐഎം പിബി അംഗം വൃന്ദാ കാരാട്ട് അവസാന കണ്ണിയുമെന്ന നിലക്കാണ് മതില്‍. ചലച്ചിത്രതാരങ്ങളും സാംസ്‌ക്കാരികരംഗത്തെ പ്രമുഖരായ വനിതകളും മതിലിലില്‍ അണിചേരും. പിന്തുണയുമായി മുഖ്യമന്ത്രിയും മന്ത്രിമാരും ഉണ്ടാകും. മതില്‍ ഗിന്നസ്സ് ബുക്കിലെത്തിക്കാനും ശ്രമിക്കുന്നുണ്ട്.

മതില്‍ ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ തന്നെയെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരിന്നു. അതുകൊണ്ട് തന്നെ വര്‍ഗീയമതില്‍ എന്ന പ്രതിപക്ഷ ആരോപണത്തെ പൂര്‍ണ്ണമായിട്ട് ചെറുക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. എന്നാല്‍ ശബരിമലയോ, യുവതിപ്രവേശന വിഷയമോ പരാമര്‍ശിക്കാതെയാണ് വനിതാ മതിലില്‍ അണിനിരക്കുന്നവര്‍ ഏറ്റുചൊല്ലാനുളള പ്രതിജ്ഞ തയ്യാറാക്കിയിരിക്കുന്നത്.

ഇതുവരെ ഉയര്‍ന്ന എല്ലാ ആക്ഷേപങ്ങള്‍ക്കുമുള്ള മറുപടിയാകും വനിതാമതിലിന്റെ വിജയവും സ്ത്രീപങ്കാളിത്തവുമെന്ന് നവോത്ഥാനമൂല്യ സംരക്ഷണസമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ പറഞ്ഞു. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. 178 സാമൂഹിക സംഘടനകളുടെ പ്രാതിനിധ്യമുണ്ടാകുമെന്നും ശ്രീകുമാര്‍ പറഞ്ഞു.31.15 ലക്ഷം വനിതകളാണ് മതില്‍ തീര്‍ക്കാന്‍ വേണ്ടതെന്ന് സമിതി പറയുന്നു.

എസ്എന്‍ഡിപിയെയും കെപിഎംഎസ്സിനെയും മതിലിനൊപ്പം ചേര്‍ക്കാന്‍ ഇടതുപക്ഷത്തിന് സാധിച്ചിട്ടുണ്ടെങ്കിലും എന്‍എസ്എസ് ഇപ്പോഴും സമരത്തില്‍ എതിര്‍ ചേരിയിലാണ്. സാമുദായിക സംംഘടനകളെ കൂട്ടിയുള്ള മതില്‍ കമ്മ്യൂണിസ്റ്റ് രീതിയില്ലെന്ന് വിമര്‍ശിച്ച് വിഎസ് കേന്ദ്രനേതൃത്വത്തിന് അയച്ച കത്ത് പ്രതിപക്ഷം ആയുധമാക്കിയിരുന്നു. സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നവരോടൊപ്പം ചേരുന്നത് പാര്‍ട്ടിക്ക് ചേരില്ലെന്നും വി എസ് പറഞ്ഞിരുന്നു. ഈ ഘട്ടത്തിലാണ് മതില്‍ വര്‍ഗ്ഗസമരത്തിന്റെ ഭാഗമാണെന്ന് പ്രസ്താവനയിലൂടെ വ്യക്തമാക്കി മുഖ്യമന്ത്രി വിഎസ്സിന് പരസ്യമായി പരോക്ഷ മറുപടി നല്‍കിയത്.ശബരിമല വിധിയും മതിലും തമ്മിലെ ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടെ വിധിയുടെ പശ്ചാത്തലത്തില്‍ തന്നെയാണ് മതിലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

എന്നാല്‍ ഇപ്പോഴും വിവിധ സംഘടനകളും പ്രതിപക്ഷവും മതിലിനെതിരെ നിലകൊള്ളുന്നുണ്ട്. സര്‍ക്കാര്‍ മുന്‍കൈ എടുത്തു ചെയ്യുന്ന പരിപാടിയാണെങ്കിലും അത് ഔദ്യോഗിക പരിപാടി അല്ലെന്ന കാരണത്താല്‍ പങ്കെടുക്കില്ലെന്ന് ഡോക്ടര്‍മാരുടെ സംഘടന അറിയിച്ചിട്ടുണ്ട്. എത്രത്തോളം സര്‍ക്കാര്‍ സംവിധാനങ്ങള്‍ മതിലിനായി ഉപയോഗിക്കുന്നുണെന്നും പ്രതിപക്ഷം വീക്ഷിക്കുന്നുണ്ട്. സര്‍ക്കാരില്‍ നിന്ന് ഒരുപണവും എടുക്കില്ലെന്ന് ഉറപ്പു നല്‍കിയിട്ട് സര്‍ക്കാര്‍ സംവിധാനങ്ങള്‍ മതിലിനായി ഉപയോഗിക്കുന്നുവെന്ന് പ്രതിപക്ഷം ദീര്‍ഘകാലമായി ആരോപിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടാന്‍ പോകുന്ന മറ്റൊരു ആയുധം കൂടിയാവും വനിതാ മതില്‍.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018