Keralam

‘വൈദികര്‍ക്ക് ആകാമെങ്കില്‍ കന്യാസ്ത്രീകള്‍ക്കും ആയിക്കൂടേ’; വനിതാമതിലിനെ പിന്തുണച്ച് ചുരിദാര്‍ അണിഞ്ഞ് സിസ്റ്റര്‍ ലൂസി കളപ്പുര 

കത്തോലിക്കാ സഭയിലെ പുരോഹിതര്‍ക്ക് തിരുവസ്ത്രമില്ലാതെ എവിടെയും സഞ്ചരിക്കാമെങ്കില്‍ കന്യാസ്ത്രീകള്‍ക്കും ആകാമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. വനിതാമതിലിനെ പിന്തുണച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ചുരിദാര്‍ വേഷമണിഞ്ഞുകൊണ്ടുള്ള ചിത്രം സിസ്റ്റര്‍ ലൂസി പോസ്റ്റ് ചെയ്തിരിക്കുന്നത്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ എറണാകുളം വഞ്ചി സ്‌ക്വയറില്‍ നടത്തിയ സമരത്തില്‍ പിന്തുണയുമായി സിസ്റ്റര്‍ ലൂസി എത്തിയിരുന്നു. ഇവരെ സഭയില്‍ നിന്നും വിലക്കിയതിന് എതിരെ ചില വിശ്വാസികള്‍ തന്നെ രംഗത്ത് വരികയും പ്രതികാര നടപടി പിന്‍വലിപ്പിക്കുകയുമായിരുന്നു.

രാഷ്ട്രീയ മത വര്‍ഗ്ഗ വ്യത്യാസങ്ങള്‍ക്ക് അതീതമായി സ്ത്രീ ശാക്തീകരണം മാത്രമാണ് ലക്ഷ്യമെങ്കില്‍ എല്ലാവിധ ആശംസകളുമെന്നാണ് വനിതാമതിലിനെ പിന്തുണച്ചുകൊണ്ട് സിസ്റ്റര്‍ ലൂസി പറയുന്നത്. യാത്രയില്‍ ആയതിനാല്‍ സാധാരണ ഭാരതവേഷമാണ് ധരിച്ചിരിക്കുന്നതെന്നും ഇത് കണ്ട് ആരുടെയും ചങ്കിടിക്കുകയോ സുപ്പീരിയറുടെ അടുത്തേക്ക് ഓടുകയോ വേണ്ടെന്നും സിസ്റ്റര്‍ പറയുന്നുണ്ട്.

അള്‍ത്താരയില്‍ കുര്‍ബാന അര്‍പ്പിച്ച ശേഷം എന്തു വേഷവും വൈദീകര്‍ക്കാകാമെന്നും എന്നാല്‍ കന്യാസ്ത്രീകള്‍ക്ക് എല്ലാം നിഷിദ്ധമാണെന്നും സിസ്‌ററര്‍ ലൂസി വ്യ്ക്തമാക്കുന്നു.

ഞാനൊരുയാത്രയിലാണ്.സൗകര്യത്തിനായി സാധാരണ ഭാരതവേഷം ധരിച്ചിരിക്കുന്നു.ഇതുകണ്ട് പുരോഹിതന്മാര്‍ ആരും നെറ്റിചുളിക്കുകയോ ചങ്കിടിക്കുകയോ സുപ്പീരിയറിന്റെ അടുത്തേക്ക് ഓടുകയും വേണ്ട. അച്ചായന്മാരും. അള്‍ത്താരയില്‍ കുര്‍ബാന അര്‍പ്പിച്ച ശേഷം എന്തു വേഷവും സമയത്തും അസമയത്തും വൈദീകര്‍ക്കാകാം. എന്നാല്‍ അള്‍ത്താരയില്‍ പൂക്കള്‍ വക്കുകയും അടിച്ചുവാരുകയും തുണിയലക്കുകയും ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് എല്ലാം നിഷിദ്ധം. വിദേശസന്യാസിനികള്‍ ഭാരതത്തില്‍ വന്ന് കാലാവസ്ഥക്ക് അനുയോജ്യമായ സാരി കളര്‍, ഒറ്റകളര്‍ ചുരിദാര്‍ ഒക്കെ ധരിച്ച് സന്യാസം തുടരുന്നു. എന്നാല്‍ കേരളകന്യാസ്ത്രീകള്‍ വിദേശവസ്ത്രവും ഇട്ട് നടക്കുന്നു.  
സിസ്റ്റര്‍ ലൂസി

പുതുവര്‍ഷ ആശംസകള്‍ എല്ലാവര്‍ക്കും നേര്‍ന്ന സിസ്റ്റര്‍ കൂടുതല്‍ സംസാരിക്കാനുണ്ടെന്നും പിന്നീട് ആകാമെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പുതുവർഷാശംസകൾ ഏവർക്കും നേരുന്നു.കേരളത്തിൽ ഇന്നുയരുന്ന വനിതാമതിൽ രാഷ്ട്രീയ മത വർഗ്ഗ വ്യത്യാസങ്ങൾക്ക് അതീതമായി സ്ത്രീ...

Posted by Lucykalapura Fcc on Monday, December 31, 2018

സേവ് അവര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സിലും സിസ്റ്റര്‍ ലൂസിയുടെ പോസ്റ്റിനെ പിന്തുണച്ച് രംഗത്ത് എത്തി. കൗണ്‍സിലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ സിസ്റ്റര്‍ ലൂസിയുടെ ധീരമായ പ്രസ്താവന എന്ന പേരില്‍ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.

ഫ്രാങ്കോയ്ക്ക് എതിരെ അഞ്ച് കന്യാസ്ത്രീകള്‍ നടത്തിയ സമരത്തിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് എത്തിയ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരെ വേദപാഠം, വിശുദ്ധ കുര്‍ബാന നല്‍കല്‍ എന്നിവയുള്‍പ്പെടെ പളളിയിലെ എല്ലാ ചടങ്ങുകളില്‍ നിന്നുമാണ് വിലക്കിയത്. സഭയെ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചതിനാണ് മാനന്തവാടി രൂപത വിലക്ക് ഏര്‍പ്പെടുത്തിയതെന്നായിരുന്നു സിസ്റ്ററുടെ പ്രതികരണം. നടപടി ചര്‍ച്ച ചെയ്യാന്‍ വേണ്ടി മാനന്തവാടി കാരക്കാമല സെന്റ് മേരീസ് പള്ളിയില്‍ വിളിച്ച പാരിഷ് യോഗത്തില്‍ ഭൂരിപക്ഷം വിശ്വാസികളും നടപടി പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018