Keralam

മാധവി മുതല്‍ മനിതി വരെ; ബിന്ദുവിനും കനകദുര്‍ഗയ്ക്കും പടിചവിട്ടാന്‍ വഴി തുറന്നവര്‍

97 ദിവസത്തെ നിരന്തര ശ്രമത്തിനൊടുവില്‍ ചരിത്രം തിരുത്തിക്കുറിക്കപ്പെട്ടിരിക്കുന്നു. 50 വയസ്സില്‍ താഴെയുള്ള രണ്ട് സ്ത്രീകള്‍, ബിന്ദുവും കനകദുര്‍ഗയും ശബരിമല കയറി അയ്യപ്പദര്‍ശനം നടത്തി. യുവതീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി വന്നിട്ട് മൂന്ന് മാസത്തിലധികമായി. വിധി നടപ്പിലാക്കാന്‍ ഒരുക്കമാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഭക്തരായി നടിച്ചു കൊണ്ട് സംഘപരിവാര്‍ അഴിച്ചുവിട്ട അക്രമങ്ങളാണ് ഇത് വരെ യുവതികളെ പതിനെട്ടാം പടി ചവിട്ടാന്‍ അനുവദിക്കാതിരുന്നത്.

കനകദുര്‍ഗക്കും ബിന്ദുവിനും മുമ്പ് ശബരിമല ദര്‍ശനത്തിന് ശ്രമിച്ച് മടങ്ങിപ്പോകേണ്ടി വന്നത് നിരവധി സ്ത്രീകള്‍ക്കാണ്. അവര്‍ കൂടി ഉള്‍പ്പെട്ടതാണ് ഇപ്പോള്‍ തിരുത്തിക്കുറിക്കപ്പെട്ട ചരിത്രം. വിധി വന്നതിനു ശേഷം തുലാമാസ പൂജക്കായി നടതുറന്നപ്പോള്‍ ആദ്യമെത്തിയത് ആന്ധ്ര സ്വദേശിനി മാധവിയാണ്. അക്രമികളുടെ ഭീഷണിയെ തുടര്‍ന്ന് 40കാരിയായ അവര്‍ക്ക് മുന്നോട്ട് പോകാനായില്ല. നൂറുകണക്കിന് ആളുകളെയാണ് സംഘപരിവാര്‍ നിലക്കലിലും പരിസരത്തും അണി നിരത്തിയത്. ഇവരുയര്‍ത്തിയ അക്രമാന്തരീക്ഷത്തില്‍ സുഹാസിനി രാജെന്ന ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ക്കും മടങ്ങിപ്പോകേണ്ടി വന്നു. ഇതേ ദിവസം തന്നെ മലകയറാനെത്തിയ ലിബി എന്ന ആലപ്പുഴ സ്വദേശിനിയെ പത്തനംതിട്ടയില്‍ വെച്ചുതന്നെ നാമജപക്കാര്‍ വളഞ്ഞു. ആക്രമിക്കപ്പെടുമെന്ന അവസ്ഥയെത്തിയപ്പോള്‍ ലിബിക്കു യാത്ര ഉപേക്ഷിക്കേണ്ടി വന്നു.

രണ്ട് സ്ത്രീകള്‍ പോലീസ് സംരക്ഷണയില്‍ പതിനെട്ടാം പടിക്ക് തൊട്ടടുത്തുള്ള നടപ്പന്തല്‍ വരെയെത്തിയിരുന്നു. ഹൈദരാബാദ് സ്വദേശിനി കവിതയും ബിഎസ്എന്‍എല്‍ ജീവനക്കാരി രഹനഫാത്തിമയും. കൊച്ചുകുട്ടികളെ തറയില്‍ കിടത്തിക്കൊണ്ടാണ് പ്രതിഷേധക്കാര്‍ ഇവരുടെ മുന്നോട്ട് പോക്ക് തടഞ്ഞത്. ഇവര്‍ മലയിറങ്ങുന്ന സമയത്ത് കഴക്കൂട്ടം സ്വദേശിനി മേരി സ്വീറ്റിയും അയ്യപ്പനെ കാണാനെത്തി. പോലീസ് സംരക്ഷണം ആവശ്യമില്ലെന്ന് മേരി സ്വീറ്റി അറിയിച്ചെങ്കിലും മുന്നോട്ട് പോകാനാകാത്ത വിധം അക്രമികള്‍ വഴിയില്‍ നിറഞ്ഞിരുന്നു.

ദളിത് മഹിള ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിയായ 38 കാരി പിഎസ് മഞ്ജുവും തുലാമാസ പൂജക്കായി ശബരിമല നട തുറന്ന് മൂന്നാം ദിവസ ദര്‍ശനത്തിനെത്തിയിരുന്നു. അക്രമങ്ങള്‍ വക വെക്കാതെ മലചവിട്ടാന്‍ തീരുമാനിച്ചെങ്കിലും സംഘപരിവാറിന്റെ ആസൂത്രിത ആക്രമണവും കനത്ത മഴയും മഞ്ജുവിനേയും മടക്കയാത്രക്ക് നിര്‍ബന്ധിതയാക്കി.

സുപ്രീം കോടതി വിധി വന്നതിനെ തുടര്‍ന്നാണ് കോഴിക്കോട് സ്വദേശിനിയായ 43കാരി ബിന്ദു തങ്കം കല്യാണി വ്രതം നോല്‍ക്കാന്‍ ആരംഭിച്ചത്. ഒക്ടോബര്‍ 22 ഞായറാഴ്ച ദര്‍ശനം നടത്താനെത്തിയെങ്കിലും വഴിയിലുടനീളമുണ്ടായ ആക്രമണത്തെ തുടര്‍ന്ന് തിരിച്ചു പോയി.

ശബരിമല കയറുമെന്ന് പ്രഖ്യാപിച്ച് പൂനയില്‍ നിന്നെത്തിയ ആക്ടിവിസ്റ്റ് തൃപ്തി ദേശായിയേയും സംഘത്തേയും വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും സംഘപരിവാര്‍ അനുവദിച്ചില്ല. തമിഴ്‌നാട്ടിലെ പുരോഗമന വനിതാ സംഘടനയായ മനിതിയുടെ പതിനൊന്ന് പ്രവര്‍ത്തകര്‍ക്കും ദര്‍ശനം നടത്താനാകാതെ പിന്തിരിയേണ്ടിവന്നു. മല കയറാനായി വ്രതമെടുത്ത സ്ത്രീകള്‍ പോലും ഭീഷണികള്‍ നേരിടുന്ന കാഴ്ചയാണ് ഇത് വരെ കണ്ടുപോന്നിരുന്നത്. ഇതിനിടയിലാണ് ബിന്ദുവും കനകദുര്‍ഗ്ഗയും ചരിത്രപരമായി മുന്നേറ്റത്തില്‍ വിജയം കണ്ടത്.

ഡിസംബര്‍ 24ാം തിയ്യതി സന്നിദ്ധാനത്തിന് ഒരു കിലോമീറ്റര്‍ അകലെ വരെ എത്തിയവരാണ് ഇവര്‍ രണ്ട് പേരും. അന്ന് പോലീസ് ബലം പ്രയോഗിച്ച് തിരിച്ചിറക്കി ആശുപത്രിയിലാക്കിയെന്ന് ഇരുവരും ആരോപിച്ചിരുന്നു. ഒടുവില്‍ സുപ്രീം കോടതി വിധി വന്ന് 97-ാം ദിവസം തിരക്കൊഴിഞ്ഞ പുലര്‍ച്ചെയാണ് ബിന്ദുവും കനഗദുര്‍ഗ്ഗയും അയ്യപ്പനെ കണ്ട് മടങ്ങിയത്. സംഘപരിവാറിന്റെ ആസൂത്രിത ആക്രമണങ്ങളെയും എതിര്‍പ്പുകളെയും മറികടന്ന് സുപ്രീം കോടതി വിധി നടപ്പിലായത് ഭരണഘടനാപരമായ തുല്യത ഉറപ്പ് വരുത്താനുള്ള സ്ത്രീകളുടെ കൂട്ടായ ശ്രമത്തിന്റെ ഫലമായാണ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018