Keralam

വിധിക്ക് ശേഷം ആദ്യ മലകയറ്റം; ബിന്ദുവും കനക ദുര്‍ഗയും തിരുത്തിയത് സവര്‍ണ ആചാരം  

യുവതികള്‍ ഒറ്റയ്ക്കും കൂട്ടായും മല കയറാന്‍ 25ലേറെ ഉദ്യമങ്ങള്‍ നടത്തി. 550ലേറെ യുവതികള്‍ വെര്‍ച്വല്‍ക്യൂ വഴി അവസരം തേടിയിരുന്നു.

സുപ്രീംകോടതി വിധി വന്ന് 97-ാം ദിവസമാണ് ശബരിമലയില്‍ യുവതി പ്രവേശം സാധ്യമായത്. വിധി വന്നശേഷം മലചവിട്ടുന്ന ആദ്യ യുവതികളായി ബിന്ദു അമ്മിണിയും കനക ദുര്‍ഗയും മാറി. ശബരിമല അയ്യപ്പക്ഷേത്രത്തില്‍ യുവതികള്‍ക്കുള്ള വിലക്ക് നീക്കിക്കൊണ്ടുള്ള വിധി 2018 സെപ്തംബര്‍ 28നാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. 97-ാം ദിനമായ 2019 ജനുവരി 2ന് പുലര്‍ച്ചെ സന്നിധാനത്ത് എത്തിയ ബിന്ദുവും കനകദുര്‍ഗയും ചരിത്രത്തിലേക്ക് ചുവടുവെച്ചു. പ്രതിഷേധക്കാര്‍ക്ക് ഇടകൊടുക്കാതെ പൊലീസ് പമ്പമുതല്‍ സുരക്ഷയൊരുക്കിയിരുന്നു. സന്ദര്‍ശന വിവരം ആരെയും മുന്‍കൂട്ടി അറിയിച്ചിരുന്നില്ല. ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം മാധ്യമങ്ങളിലൂടെയാണ് വിവരം പുറത്തറിഞ്ഞത്. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ പുതുവത്സരദിനത്തില്‍ വനിതാമതിലില്‍ സംഘടിപ്പിക്കുകയും ലക്ഷക്കണക്കിന് സ്ത്രീകളാണ് പങ്കെടുക്കുകയും ചെയ്തതിന്റെ പിറ്റേന്നാണ് യുവതി പ്രവേശം സാധ്യമായത് എന്ന പ്രത്യേകത കൂടിയുണ്ട്. ഡിസംബര്‍ 24നാണ് ശബരിമലയില്‍ ദര്‍ശനം നടത്താനായി ബിന്ദുവും കനകദുര്‍ഗയും ആദ്യം ശ്രമിച്ചത്. പ്രതിഷേധക്കാരുടെ ആക്രമണത്തേത്തുടര്‍ന്ന് സന്നിധാനത്തിന് തൊട്ടടുത്തെത്തി അന്ന് ഇരുവര്‍ക്കും പിന്‍വാങ്ങേണ്ടി വന്നു.

യുവതികള്‍ ഒറ്റയ്ക്കും കൂട്ടായും മല കയറാന്‍ 25ലേറെ ഉദ്യമങ്ങള്‍ നടത്തി. 550ലേറെ യുവതികള്‍ വെര്‍ച്വല്‍ക്യൂ വഴി അവസരം തേടിയിരുന്നു. പുലര്‍ച്ച യുവതികള്‍ രണ്ട് പേര്‍ ദര്‍ശനം നടത്തിയെന്ന വാര്‍ത്ത രാവിലെത്തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥിരീകരിച്ചു. സംരക്ഷണം കൊടുക്കുമെന്ന ഉറപ്പ് പാലിച്ചെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. യുവതീപ്രവേശത്തെത്തുടര്‍ന്ന് തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തിയും ഒരു മണിക്കൂറോളം നടയടച്ചിട്ട് 'ശുദ്ധിക്രിയ' നടത്തി. തന്ത്രി ജുഡീഷ്യറിയെ വെല്ലുവിളിച്ചെന്നും തന്ത്രിയുടേത് കോടതിയലക്ഷ്യമാണെന്നും സിപിഐഎം സംസ്ഥാനസെക്രട്ടറി കോടിയേരി പ്രസ്താവിച്ചു. 'ശുദ്ധിക്രിയ' അയിത്ത ആചരണം തിരിച്ചുകൊണ്ടുവരാനാണെന്ന് സാമൂഹിക ചിന്തകന്‍ സണ്ണി എം കപിക്കാട് ചൂണ്ടിക്കാട്ടി. 'ശുദ്ധിക്രിയ'ക്കെതിരെ ദളിത് പീഡന നിയമ പ്രകാരം കേസ് എടുക്കണമെന്ന് ഐക്യ മലയരയമഹാസഭ ആവശ്യപ്പെട്ടു. നടയടക്കാന്‍ തന്ത്രിക്ക് അവകാശമില്ലെന്നായിരുന്നു കെപിഎംഎസിന്റെ പ്രതികരണം.

മുഖ്യമന്ത്രി വാശി നടപ്പാക്കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പൊലീസ് സംരക്ഷണയില്‍ ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചത് കൊലച്ചതിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചെന്ന് വ്യക്തമായതോടെ സംസ്ഥാനത്ത് പലയിടത്തും ബിജെപിയും സംഘ്പരിവാറും അക്രമാസക്തമായ പ്രതിഷേധങ്ങള്‍ നടത്തി. നാളെ രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് വരെ ശബരിമല കര്‍മ സമിതിയും ബിജെപിയും ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെതിരെ വ്യാപാരികളുടെയും പൊതുസമൂഹത്തിന്റെയും പ്രതിഷേധം ഉയര്‍ന്നു. സുപ്രീം കോടതി വിധി പ്രകാരം ശബരിമലയില്‍ പ്രവേശിക്കാനുള്ള യുവതികളുടെ ശ്രമം വിജയം കണ്ടതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് എറണാകുളത്തും സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലും പ്രകടനം നടന്നു. എറണാകുളം ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍ നടന്ന പ്രകടനത്തിനിടെ നാമജപവുമായി മൂന്ന് സ്ത്രീകള്‍ അതിക്രമിച്ച് കയറിയത് നേരിയ സംഘര്‍ഷത്തിനിടയാക്കി. കോഴിക്കോട് ആഹ്ലാദ പ്രകടനം നടത്തിയ വനിതകളെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018