Keralam

ഹര്‍ത്താല്‍ അക്രമത്തില്‍ അറസ്റ്റ് ചെയ്തത് 5769 പേരെ; കേസുകളുടെ എണ്ണം 1869

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെതിരെ ശബരിമല കര്‍മ്മസമിതിയും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത് 5769 പേരെ. 1869 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്ന് വൈകുന്നേരം വരെയുള്ള കണക്കുകളെ കുറിച്ച് പ്രഖ്യാപിച്ചത് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹറയാണ്. 5769 പേര്‍ അറസ്റ്റിലായതില്‍ 789 പേര്‍ ഇപ്പോള്‍ റിമാന്റിലാണ്. 4980 പേര്‍ക്കാണ് ജാമ്യം ലഭിച്ചത്.

(ജില്ല, കേസുകളുടെ എണ്ണം, ആകെ അറസ്റ്റിലായവര്‍, റിമാന്റിലായവര്‍, ജാമ്യം ലഭിച്ചവര്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 89, 171, 16, 155 തിരുവനന്തപുരം റൂറല്‍ - 96, 170, 40, 130 കൊല്ലം സിറ്റി - 68, 136, 66, 70 കൊല്ലം റൂറല്‍ - 48, 138, 26, 112 പത്തനംതിട്ട - 267, 677, 59, 618 ആലപ്പുഴ- 106, 431, 19, 412 ഇടുക്കി - 85, 355, 19, 336 കോട്ടയം - 43, 158, 33, 125 കൊച്ചി സിറ്റി - 34, 309, 01, 308 എറണാകുളം റൂറല്‍ - 49, 335, 121, 214 തൃശ്ശൂര്‍ സിറ്റി - 70, 299, 66, 233 തൃശ്ശൂര്‍ റൂറല്‍ - 60, 366, 13, 353 പാലക്കാട് - 283, 764, 104, 660 മലപ്പുറം - 83, 266, 34, 232 കോഴിക്കോട് സിറ്റി - 82, 210, 35, 175 കോഴിക്കോട് റൂറല്‍ - 37, 97, 42, 55 വയനാട് - 41, 252, 36, 216 കണ്ണൂര്‍ - 225, 394, 34, 360 കാസര്‍ഗോഡ് - 103, 241, 25, 216

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് ബിജെപിയും ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകരും നടത്തിയ ഹര്‍ത്താലില്‍ പരക്കെ അക്രമം നടന്നിരുന്നു. കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെയും പൊലീസുകാര്‍ക്കെതിരെയും അക്രമമുണ്ടായി. സംസ്ഥാനത്താകമാനം 39 പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

നെടുമങ്ങാട് പൊലീസ് സ്റ്റേഷനു മുന്നില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞു. അഞ്ച് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. നെടുമങ്ങാട്ട് സ്വകാര്യ ബാങ്ക് അടപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംഘര്‍ഷമാണ് ബോംബേറിലേക്ക് വ്യാപിച്ചത്. പോലീസ് അറസ്റ്റു ചെയ്തവരെ ബി.ജെ.പി പ്രവര്‍ത്തകര്‍ ബലംപ്രയോഗിച്ച് മോചിപ്പിച്ചിരുന്നു. സ്റ്റേഷനുമുന്നില്‍ ബിജെപി, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടിച്ചുകൂടിയതോടെ സംഘര്‍ഷമുണ്ടായി. ഇതിനിടെയാണ് മൂന്നുതവണ ബോംബേറുണ്ടായത്. എസ്.ഐക്ക് പരിക്കേറ്റു. മലയിന്‍കീഴിലും സംഘര്‍ഷമുണ്ടായി.

ഹർത്താല്‍ അനുകൂലികളുടെ പ്രകടനങ്ങളുടെ പശ്ചാത്തലത്തിൽ മലപ്പുറത്തു തുറന്നുപ്രവർത്തിച്ച കടകളിൽ പലതും വ്യാപാരികൾ അടച്ചു.മലപ്പുറം എടപ്പാൾ ടൗണിൽ സിപിഎം– ബിജെപി പ്രവർത്തകർ തമ്മില്‍ പോർവിളിയും വാക്കേറ്റവും. പ്രദേശത്തു സംഘർഷാവസ്ഥ. പൊലീസ് ലാത്തിവീശി. തിരൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കടകള്‍ക്ക് തീയിട്ടു. കാവിലക്കാട് രണ്ട് കടകള്‍ക്കാണ് തീയിട്ടത്.

പാലക്കാട് സിപിഐ ജില്ലാ കമ്മിറ്റി ഓഫീസ് ഹര്‍ത്താല്‍ അനുകൂലികള്‍ അടിച്ചു തകര്‍ത്തു. ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ട 5 ബൈക്കുകളും 2 കാറും എറിഞ്ഞു തകര്‍ത്തു. വിക്ടോറിയ കോളേജ് ഹോസ്റ്റല്‍ അടിച്ചു തകര്‍ത്തു. വിദ്യാര്‍ത്ഥികളെ പൂട്ടിയിട്ടു. പാലക്കാട് അക്രമികള്‍ക്കെതിരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ലാത്തിവീശുകയും ചെയ്തു. ഒറ്റപ്പാലത്തും സംഘര്‍ഷമുണ്ടായി. പാലക്കാട് എസ്പി അടക്കം നിരവധിപൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

അടൂരില്‍ സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകരുടെ ആക്രമണം ഉണ്ടായി. ഓഫീസിന് നേരെ കല്ലും കുപ്പികളും വലിച്ചെറിയുകയായിരുന്നു. ഓഫീസിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സിപിഐഎം പാലിയേറ്റീവ് കെയര്‍ യൂണിറ്റായ മദര്‍ തെരേസ പാലിയേറ്റീവ് സൊസൈറ്റിയുടെ ആംബുലന്‍സും അക്രമികള്‍ തകര്‍ത്തു.

കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കുമുളള അന്തര്‍സംസ്ഥാന ബസ് സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു. ഇന്നും ഇന്നലയെും നടന്ന പ്രതിഷേധങ്ങളില്‍ 79 ബസുകള്‍ ആണ് തകര്‍ന്നത്. തൃശൂര്‍ വാടാനപ്പളളിയില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. എന്‍ഡിഎഫ് ബിജെപി സംഘര്‍ഷത്തിനിടെയാണ് കുത്തേറ്റത്.

ഹര്‍ത്താലിന് പിന്തുണയില്ലെന്ന് പ്രഖ്യാപിച്ച് കോഴിക്കോട് മിഠായിത്തെരുവിലും കൊച്ചി ബ്രോഡ് വേയിലും വ്യാപാരികള്‍ കടകള്‍ തുറന്നു. മിഠായിത്തെരുവില്‍ വ്യാപാരികള്‍ക്കെതിരെ കടുത്ത അക്രമമാണ് നടന്നത്. ബിജെപി പ്രവര്‍ത്തകര്‍ കടകള്‍ അടിച്ചു തകര്‍ത്തു.കോഴിക്കോട് കോയന്‍കോ ബസാറിലും അക്രമികള്‍ കടകള്‍ അടിച്ചു തകര്‍ത്തു.

തിരുവനന്തപുരത്ത് ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും അക്രമമുണ്ടായി. ഇതില്‍ പ്രതിഷേധിച്ച് റിപ്പോര്‍ട്ടിങ് നിര്‍ത്തിവെച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിളളയുടെ വാര്‍ത്താസമ്മേളനം ബഹിഷ്‌കരിച്ചു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018