Keralam

ആചാരങ്ങളെ സംരക്ഷിക്കാന്‍ ഹനുമാനെ മാതൃകയാക്കണമെന്ന് ഭക്തരോട് കുമ്മനം, ഹനുമാന്‍ ഭക്തി വിശ്വാസ സംരക്ഷണത്തിന് സഹായിക്കും

ശബരിമലയിലെ ആചാരങ്ങളും വിശ്വാസവും സംരക്ഷിക്കാന്‍ ഹനുമാന്റെ കഥ ഉപദേശിച്ച് മിസോറാം ഗവര്‍ണറും മുന്‍ ബിജെപി അധ്യക്ഷനുമായ കുമ്മനം രാജശേഖരന്‍. തൃക്കവിയൂര്‍ മഹാദേവക്ഷേത്രത്തിലെ ഹനുമദ് ജയന്തിയോട് അനുബന്ധിച്ചുളള സാംസ്‌ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭക്തന്റെ ഉറച്ചഭക്തിക്ക് മുമ്പില്‍ ഏത് പ്രതിസന്ധിയും നിഷ്പ്രഭമാകുമെന്നതാണ് ഭാരതീയ പുരാണങ്ങള്‍ സമൂഹത്തിന് പകര്‍ന്ന് തരുന്നത്. ശ്രീരാമചന്ദ്രന്‍ പോലും സേതുബന്ധനത്തിന് മുതിര്‍ന്നപ്പോള്‍ ചെറിയ തടസങ്ങള്‍ മറികടന്ന് ഹനുമാന് നിഷ്പ്രയാസം സമുദ്രം കടക്കാന്‍ സാധിച്ചത് ഭഗവാനോടുള്ള ഭക്തിമൂലമാണ്. ഇപ്പോഴുള്ള താത്ക്കാലിക പ്രതിബന്ധങ്ങള്‍ നേരിട്ടാലും ക്ഷേത്രാചാരങ്ങളും വിശ്വാസവും സംരക്ഷിക്കാന്‍ അയ്യപ്പന്മാര്‍ക്ക് അവരുടെ ഉറച്ച ഭക്തിമൂലം സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലെ വിശ്വാസങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണ്. ഭാരതീയ സംസ്‌കാരം ഒരുകാലത്തും നശിക്കപ്പെടുന്നവയല്ല. ഇത് പല വൈദേശീക ആക്രമണങ്ങളെയും അതിജീവിച്ച് നിലകൊളളുന്നവയാണ്. തലമുറകളായി സംരക്ഷിക്കപ്പെട്ട് വരുന്നവയാണ്. ഇതിനാല്‍ നമ്മുടെ വിശ്വാസങ്ങളും ആചാരങ്ങളും നശിക്കില്ലെന്നും കുമ്മനം വ്യക്തമാക്കി.

ചടങ്ങില്‍ 21 ക്ഷേത്ര കലാകാരന്മാര്‍ക്ക് കുമ്മനം രാജശേഖരന്‍ ഉപഹാരം നല്‍കി ആദരിച്ചു. ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിര്‍വിണാനന്ദ അദ്ധ്യക്ഷത വഹിച്ചു. പറവൂര്‍ ഭഗവതി ക്ഷേത്രം മേല്‍ശാന്തി യദുകൃഷ്ണന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി മുഖ്യപ്രഭാഷണവും നടത്തി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018