Keralam

രാഹുല്‍ ഗാന്ധിയും സോണിയയും മുഖംതിരിച്ചപ്പോള്‍ നിലപാട് തിരുത്തി ചെന്നിത്തല; ശബരിമലയില്‍ ഓര്‍ഡിനന്‍സ് വേണ്ട, നിയമനിര്‍മ്മാണം മതി 

ശബരിമലയില്‍ ഓര്‍ഡിനന്‍സിന്റെ കാര്യത്തില്‍ നിലപാട് മാറ്റി രമേശ് ചെന്നിത്തല. ഓര്‍ഡിനന്‍സല്ല നിയമനിര്‍മ്മാണം വേണമെന്നാണെന്ന് ഉദ്ദേശിച്ചതെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇപ്പോള്‍ തിരുത്തുന്നത്. നിയമനിര്‍മ്മാണമാകുമ്പോള്‍ പാര്‍ലമെന്റില്‍ വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നാണ് ചെന്നിത്തല നല്‍കുന്ന വിശദീകരണം. ശബരിമലയില്‍ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടല്ല കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്. ഓര്‍ഡിനന്‍സ് വേണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യത്തിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയും മുഖം തിരിച്ചതോടെയാണ് സംസ്ഥാന നേതാക്കള്‍ നിലപാട് തിരുത്തിയത്.

ലിംഗസമത്വത്തിനും സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനുമാണ് കോണ്‍ഗ്രസ് പ്രാധാന്യം നല്‍കുന്നതെന്ന് രാഹുലും സോണിയയും ആവര്‍ത്തിച്ച് നേതാക്കളോട് പറഞ്ഞിരുന്നു. ഓര്‍ഡിനന്‍സ് എന്ന ആവശ്യം ഉന്നയിക്കരുതെന്ന് ശക്തമായ താക്കീത് കെപിസിസി നേതൃത്വത്തിന് നല്‍കിയതോടെയാണ് നേതാക്കള്‍ നിലപാട് തിരുത്തിയത്.

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഘപരിവാര്‍ സംഘടനകള്‍ ഓര്‍ഡിനന്‍സ് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസും ഓര്‍ഡിനന്‍സ് ആവശ്യപ്പെടുന്നത് ദേശീയതലത്തില്‍ തിരിച്ചടിയാകുമെന്ന് കണ്ടാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം കര്‍ശനനിലപാടെടുത്തത്. പ്രാദേശിക രാഷ്ട്രീയത്തിന്റെ ഭാഗമായി കേരളത്തില്‍ പ്രതിഷേധിക്കാമെന്നും ദേശീയ തലത്തില്‍ ഉയര്‍ത്തി കോണ്‍ഗ്രസിന്റെ നിലപാടുകളെ അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്നും ശബരിമല വിഷയത്തില്‍ സോണിയ ഗാന്ധി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതോടെ ഓര്‍ഡിനന്‍സ് എന്ന് പറഞ്ഞു നടന്ന കേരളത്തിലെ നേതാക്കള്‍ നിയമനിര്‍മ്മാണം മതിയെന്ന നിലപാടിലായി.

രമേശ് ചെന്നിത്തലയുടെ നിലപാട് തിരുത്തലും കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിന്റെ ഭാഗമായാണ്. ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ കടന്നാക്രമിക്കുന്നത് ചെന്നിത്തല ഇന്നും തുടര്‍ന്നു. അക്രമണങ്ങള്‍ ചെറുക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടുവെന്നും സംസ്ഥാനത്തിന്റെ ക്രമസമാധാന നില തകര്‍ന്നുവെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ കലാപമുണ്ടാക്കാനാണെന്നും ചെന്നിത്തല പറഞ്ഞു. കേന്ദ്രം ഭരിക്കുന്നവരും കേരളം ഭരിക്കുന്നവരും ചേർന്ന് കേരളത്തെ തകർക്കുകയാണ്. സംഘപരിവാറിനെ കേരളത്തിൽ ശക്തിപ്പെടുത്താൻ സിപിഐഎം അജണ്ടയെന്നും സർക്കാരിനെ എതിർക്കുന്നവരെയെല്ലാം സംഘപരിവാർ ആക്കി മാറ്റുന്നെന്നും ചെന്നിത്തല പറഞ്ഞു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018