Keralam

വാവര് പള്ളിയില്‍ പ്രവേശിക്കാനെത്തിയ രണ്ട് സ്ത്രീകള്‍ കസ്റ്റഡിയില്‍; പിടികൂടിയത് ഹിന്ദു മക്കള്‍ കക്ഷി പ്രവര്‍ത്തകരെ  

എരുമേലി വാവര് പള്ളിയില്‍ പ്രവേശിക്കാനെത്തിയ ഹിന്ദു മക്കള്‍ കക്ഷി പ്രവര്‍ത്തകരായ രണ്ട് സ്ത്രീകള്‍ കസ്റ്റഡിയില്‍. പാലക്കാട് കൊഴിഞ്ഞാമ്പാറ പൊലീസാണ് തമിഴ്‌നാട്ടില്‍ നിന്നെത്തിയ സ്ത്രീകളെ കലാപശ്രമത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്തത്.

ശബരിമലയില്‍ യുവതികളെ കയറ്റാമെങ്കില്‍ തൊട്ടടുത്തുള്ള എരുമേലിയിലെ വാവര് പള്ളിയിലേക്കും സ്ത്രീകള്‍ കയറുമെന്ന് ഹിന്ദു മക്കള്‍ കക്ഷി നേതാവ് അര്‍ജുന്‍ സമ്പത്ത് പറഞ്ഞിരുന്നു. തങ്ങളുടെ അനുയായികള്‍ ഇതിനായി എരുമേലിയിലേക്ക് പോകുമെന്ന് അര്‍ജുന്‍ സമ്പത്ത് ഡിണ്ടിഗലില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ പ്രഖ്യാപിക്കുകയും ചെയ്തു.

ഇതിനേത്തുടര്‍ന്ന് പാലക്കാട് ജില്ലയിലെ വിവിധ ചെക്‌പോസ്റ്റുകളില്‍ പൊലീസ് കര്‍ശന പരിശോധന നടത്തി. വൈകുന്നേരത്തോടെ രണ്ട് സ്ത്രീകളും മൂന്ന് പുരുഷന്‍മാരും അടങ്ങുന്ന ടവേരയിലെത്തിയ സംഘത്തെ വേലന്താവളത്തില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ കൊഴിഞ്ഞാമ്പാറ സ്റ്റേഷനിലാണ് എത്തിച്ചിരിക്കുന്നത്.

തീവ്ര വലതുപക്ഷ ഹിന്ദുത്വ സംഘടനയായ ഹിന്ദു മക്കള്‍ കക്ഷി 1993ലാണ് രൂപം കൊണ്ടത്. ശ്രീ രംഗത്ത് പെരിയാര്‍ ഇ വി രാമസ്വാമിയുടെ പ്രതിമ തകര്‍ത്തതുള്‍പ്പെടെ നിരവധി കേസുകളില്‍ എച്ച്എംകെ പ്രതിസ്ഥാനത്തുണ്ട്. ദളിത് ക്രിസ്ത്യാനികളെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തും നടിമാരെ വസ്ത്രധാരണത്തിന്റെ പേരില്‍ അധിക്ഷേപിച്ചും വാലന്റൈന്‍സ് ഡേ ദിനത്തില്‍ പബ്ബിലെത്തിയ സ്ത്രീകളെ ആക്രമിച്ചുമാണ് ഹിന്ദു മക്കള്‍ കക്ഷി വാര്‍ത്തയില്‍ ഇടം നേടിയിട്ടുള്ളത്.  

തമിഴ്‌നാട്ടില്‍ നിന്ന് കൂടുതല്‍ സ്ത്രീകള്‍ എത്തുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനേത്തുടര്‍ന്ന് പൊലീസ് അതിര്‍ത്തിയില്‍ കര്‍ശന പരിശോധന തുടരുകയാണ്. വാളയാര്‍, വേലന്താവണം, നടുപ്പുണി, ഗോപാലപുരം, മീനാക്ഷിപുരം, ഗോവിന്ദാപുരം ആനക്കട്ടി എന്നിവിടങ്ങളിലെല്ലാം വാഹനങ്ങള്‍ പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018