Keralam

ആര്‍പ്പോ ആര്‍ത്തവ വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെത്തും; ഒപ്പം പാ രഞ്ജിത്തും പുന്നല ശ്രീകുമാറും 

സ്ത്രീകളോടുള്ള ആര്‍ത്തവ അയിത്തതിനെതിരെ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. ആകാശത്തിനും ഭൂമിക്കും തുല്യാവകാശമുള്ളവര്‍ ഇന്ന് രണ്ടാംതരം വ്യക്തിത്വങ്ങളായി പരിഗണിക്കപ്പെടുന്ന ആണ്‍കോയ്മക്കെതിരെയുള്ള സമരങ്ങളുടെ തുടര്‍ച്ചയില്‍ നിന്നുകൊണ്ടാണ് 'തൊട്ടുകൂടാം' എന്ന മുദ്രാവാക്യമുയര്‍ത്തി ആര്‍പ്പോആര്‍ത്തവം സംഘടിപ്പിക്കപ്പെടുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.

ജനുവരി 12,13 തിയ്യതികളിലാണ് കൊച്ചി മറൈന്‍ ഡ്രൈവിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ശബരിമലയിലെ യുവതീ പ്രവേശനത്തെതിരെ എതിര്‍പ്പുയര്‍ന്ന പശ്ചാത്തലത്തിലാണ് പരിപാടി പ്രഖ്യാപിച്ചത്. പരിപാടിയില്‍ സംവിധായകന്‍ പാ രഞ്ജിത്തും കെപിഎംസ് സംസ്ഥാന സെക്രട്ടറി പുന്നല ശ്രീകുമാറും പങ്കെടുക്കും. നവംബര്‍ 25ന് ആര്‍പ്പോ ആര്‍ത്തവത്തിന്റെ കൊടിയേറ്റം നടന്നിരുന്നു. പൊതുപരിപാടിയും റാലിയും അന്ന് നടന്നിരുന്നു.

ആനി രാജ, സിജെ ജാനു, കൗസല്യ-ശക്തി, അനിചതാ ദുബെ, കെആര്‍മീര, കെ അജിത, സണ്ണി എം കപിക്കാട്, സുനില്‍ പി ഇളയിടം എന്നിവരും പങ്കെടുക്കും. തമിഴ്‌നാട്ടില്‍ നിന്നുള്ള സംഗീത സംഘങ്ങള്‍, കോവനും സംഘവും, കാസ്റ്റ്‌ലെസ്സ് കളക്ടീവ് എന്നിവയും ഊരാളിയും സംഗീത പരിപാടികള്‍ അവതരിപ്പിക്കും.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018