Keralam

പൊലീസ് സ്റ്റേഷന് ബോംബെറിഞ്ഞ കേസില്‍ ബിജെപി നേതാവ് പിടിയില്‍; അറസ്റ്റിലായത് നിയോജകമണ്ഡലം പ്രസിഡന്റ്  

സംഘ്പരിവാര്‍ ഹര്‍ത്താലിനിടെ തിരുവനന്തപുരം നെടുമങ്ങാട് പൊലീസ് സ്റ്റേഷന് ബോംബെറിഞ്ഞ കേസില്‍ ബിജെപി നേതാവ് പിടിയില്‍. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് പൂവത്തൂര്‍ ജയനാണ് അറസ്റ്റിലായത്. സ്റ്റേഷന് ബോംബെറിഞ്ഞതിലെ ഗൂഢാലോചനയിലും സംഘര്‍ഷത്തിലും ജയന് പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

യുവതീ പ്രവേശനത്തിനെതിരെ ബിജെപിയും സംഘ്പരിവാര്‍ അനുകൂല സംഘടനകളും നടത്തിയ ഹര്‍ത്താലിനിടെ ആര്‍എസ്എസ് നേതാവ് പൊലീസ് സ്റ്റേഷന് ബോംബെറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായിരുന്നു. നെടുമങ്ങാട് ആര്‍എസ്എസ് ജില്ലാ പ്രചാരക് പ്രവീണ് നാലു പ്രാവശ്യം ബോംബ് എറിയുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയാണ് ഒപ്പിയെടുത്തത്. ബോംബെറിഞ്ഞത് സിപിഐഎം പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിക്കുന്നതിനിടെയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്.

നെടുമങ്ങാട് മുന്‍പ് നടന്നിട്ടുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങളിലും വധശ്രമം അടക്കമുള്ള കേസുകളിലും പ്രതിയാണ് പ്രവീണ്‍. പ്രവീണ്‍ അടക്കമുള്ളവരെ കരുതല്‍ തടങ്കലിലാക്കണമെന്ന ഡിജിപിയുടെ നിര്‍ദ്ദേശം ജില്ലാ പൊലീസ് അവഗണിച്ചിരുന്നു. ഇയാളെ പിടികൂടാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.  

ഹര്‍ത്താല്‍ ദിനത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ നെടുമങ്ങാട് പ്രദേശത്തെ സ്വകാര്യ ബാങ്ക് അടപ്പിക്കാന്‍ ശ്രമിച്ചിരുന്നു. അവിടെയെത്തിയ നെടുമങ്ങാട് എസ്ഐയുമായി ഹര്‍ത്താല്‍ അനുകൂലികള്‍ തര്‍ക്കമുണ്ടാവുകയും പ്രശ്നങ്ങളുണ്ടാക്കിയ ആര്‍എസ്എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടു വരികയും ചെയ്തിരുന്നു.

തുടര്‍ന്ന് സ്റ്റേഷനു മുന്നില്‍ തടിച്ചു കൂടിയ സിപിഐഎം പ്രവര്‍ത്തകരും ആര്‍എസ്എസ് പ്രവര്‍ത്തകരും തമ്മില്‍ സ്റ്റേഷനു പ്രശ്നമുണ്ടായി. ഇതിനിടയിലാണ് നാലു പ്രാവശ്യം ബോംബേറുണ്ടായത്. സംഭവത്തില്‍ പൊലീസുകാരടക്കം ചിതറിയോടിയതുകൊണ്ട് മാത്രം ഗുരുതര പരുക്കേല്‍ക്കാതെ രക്ഷപെടുകയായിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018