Keralam

കേരളത്തില്‍ മത്തിയുടെ ലഭ്യത കുറയാന്‍ പോകുന്നു; എല്‍നിനോ പ്രതിഭാസം വീണ്ടും 

വരും വര്‍ഷങ്ങളില്‍ കേരളതീരത്ത് മത്തിയുടെ ലഭ്യത കുറയാന്‍ സാധ്യതയെന്ന് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). സമുദ്രജലത്തിന് ചൂടേറുന്ന എല്‍നിനോ പ്രതിഭാസം വീണ്ടും സജീവമാകുന്നതോടെയാണ് മത്തി കുറയുമെന്ന നിരീക്ഷണത്തിലെത്തിയത്.

കടലിലെ ആവാസവ്യവസ്ഥയിലുണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ വരെ മത്തിയെ ബാധിക്കും. കഴിഞ്ഞ 60 വര്‍ഷത്തെ മത്തി ഉല്‍പാദനം പഠനവിധേയമാക്കിയതില്‍ നിന്ന് കേരള തീരത്തെ മത്തി ലഭ്യതയെ കാര്യമായി സ്വാധീനിക്കുന്നത് എല്‍നിനോ ആണെന്നാണ് സിഎംഎഫ്ആര്‍ഐയിലെ ഉപരിതല മത്സ്യഗവേഷണ വിഭാഗത്തിന്റെ നിഗമനം.

മത്തിസമ്പത്ത് പൂര്‍വസ്ഥിതിയിലെത്തുംമുമ്പേ അടുത്ത എല്‍നിനോ ശക്തി പ്രാപിച്ചുവരുന്നതാണ് വീണ്ടും കുറയാനിടയാക്കുന്നത്.

വരുംനാളുകളില്‍ എല്‍നിനോ കൂടുതല്‍ ശക്തി പ്രാപിക്കുമെന്നും അന്താരാഷ്ട്ര ഏജന്‍സിയായ അമേരിക്കയിലെ നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 2018ല്‍ എല്‍നിനോ തുടങ്ങിയെന്നും 2019ല്‍ താപനിലയില്‍ കൂടുതല്‍ വര്‍ധനയുണ്ടാകുമെന്നും ലോക കാലാവസ്ഥാ സംഘനയും ദേശീയ കാലാവസ്ഥാവകുപ്പുംഅറിയിച്ചിട്ടുണ്ട്.

2012ല്‍ കേരളത്തില്‍ റെക്കോഡ് അളവില്‍ മത്തി ലഭിച്ചിരുന്നു. എല്‍നിനോയുടെ വരവോടെ അടുത്ത ഓരോവര്‍ഷവും ഗണ്യമായി കുറവുണ്ടായി. 2015ല്‍ എല്‍നിനോ തീവ്രതയിലെത്തിയതോടെ 2016ല്‍ വന്‍തോതില്‍ കുറഞ്ഞു. എല്‍നിനോയുടെ ശക്തി കുറഞ്ഞതോടെ 2017ല്‍ നേരിയ വര്‍ധനയുണ്ടായി. 2015---16 വര്‍ഷങ്ങളില്‍ എല്‍നിനോ തീവ്രതയിലെത്തിയതിനെതുടര്‍ന്ന് മത്തിയില്‍ വളര്‍ച്ചാമുരടിപ്പും സംഭവിച്ചിരുന്നുവെന്ന് ഈ മേഖലയില്‍ പഠനം നടത്തുന്ന സിഎംഎഫ്ആര്‍ഐയിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ഇ എം അബ്ദുസമദ് പറയുന്നു.

ഇന്ത്യയില്‍, എല്‍നിനോയുടെ പ്രതിഫലനം കൂടുതല്‍ അനുഭവപ്പെടുന്നത് കേരളതീരത്താണ്. എല്‍നിനോകാലത്ത് കേരളതീരങ്ങളില്‍നിന്ന് മത്തി ചെറിയതോതില്‍ മറ്റ് തീരങ്ങളിലേക്ക് പലായനം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്.

എല്‍നിനോ തീവ്രതയിലെത്തിയതിനെ തുടര്‍ന്ന് കേരളതീരങ്ങളിലെ മത്തിയില്‍ വളര്‍ച്ചമുടിപ്പും പ്രജനന പരാജയവും സംഭവിച്ചിരുന്നുവെന്ന് സിഎംഎഫ്ആര്‍ഐ വ്യക്തമാക്കുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018