Keralam

‘മുസ്ലീംപളളിക്ക് നേരെയുളള കല്ലേറില്‍ എഫ്‌ഐആര്‍ എഴുതി ചേര്‍ത്തത്’; പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ഇ.പി ജയരാജന്‍; കല്ലെറിഞ്ഞത് ആര്‍എസ്എസുകാര്‍ 

കോഴിക്കോട് പേരാമ്പ്രയിലെ മസ്ജിദിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ പൊലീസിന് എതിരെ മന്ത്രി ഇപി ജയരാജന്‍. എഴുതി ചേര്‍ത്ത എഫ്‌ഐആര്‍ ആണ്. പൊലീസ് സംഗതികളെ വഴിതിരിച്ച് വിടാന്‍ ശ്രമിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ആര്‍എസ്എസ് ബന്ധമുള്ളവരാണ് കല്ലെറിഞ്ഞതെന്നും സര്‍ക്കാര്‍ ശക്തമായി പ്രതിരോധിക്കുമെന്നും ജയരാജന്‍ പറഞ്ഞു.

കോഴിക്കോട് പന്നിമുക്ക് മാണിക്കോത്ത് അതുല്‍ദാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

.ഇയാള്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയാണ്. കൂടാതെ ഡിവൈഎഫ്‌ഐ മേഖല കമ്മിറ്റി ഭാരവാഹി കൂടിയാണെന്ന റിപ്പോര്‍ട്ടുമുണ്ട്. പിടികൂടിയ ഇയാളെ പൊലീസ് റിമാന്‍ഡ് ചെയ്തു.

ഐപിസി 153 എ പ്രകാരം മതസ്പര്‍ദ്ധ വളര്‍ത്താനും വര്‍ഗീയ കലാപം നടത്താനും ശ്രമിച്ചെന്ന വകുപ്പ് ചേര്‍ത്താണ് കേസെടുത്തത്. ഹര്‍ത്താല്‍ ദിവസം വൈകിട്ട് ആറ് മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പേരാമ്പ്ര ടൗണില്‍ യൂത്ത് കോണ്‍ഗ്രസ് പ്രകടനം നടന്നിരുന്നു. ഈ പ്രകടനത്തെ നേരിടാന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തമ്പടിച്ചിരുന്നു. പേരാമ്പ്ര- വടകര റോഡില്‍ ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടായി.

ഇതിനിടെയാണ് സമീപത്തെ മുസ്ലിം ലീഗ് ഓഫീസിനും അടുത്തുള്ള ജുമാ മസ്ജിദിനും നേര്‍ക്ക് കല്ലേറുണ്ടായത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്നും തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിന് ശേഷമാണ് അറസ്റ്റെന്നും പൊലീസ് പറയുന്നു. കൂടാതെ ദൃക്സാക്ഷികളും ഇയാള്‍ക്കെതിരെ മൊഴി നല്‍കിയിട്ടുണ്ട്.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018