Keralam

എംപാനല്‍ കേസ്: കെഎസ്ആര്‍ടിസിയോട് ഹൈക്കോടതിയുടെ അഞ്ച് ചോദ്യങ്ങള്‍; താല്‍ക്കാലിക ഒഴിവുകളില്ലെന്ന് കോടതി 

കെഎസ്ആര്‍ടിസിയില്‍നിന്നും പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാരുടെ കേസ് പരിഗണിക്കവെ കോര്‍പറേഷനോട് അഞ്ച് ചോദ്യങ്ങള്‍ ചോദിച്ച് ഹൈക്കോടതി. കെഎസ്ആര്‍ടിസിയില്‍ റിസര്‍വ് കണ്ടക്ടര്‍മാരുടെ എത്ര ഒഴിവുണ്ട്?, ഈ ഒഴിവുകള്‍ നികത്താന്‍ നടപടിയെടുത്തിട്ടുണ്ടോ?, പിഎസ്‌സി ലിസ്റ്റിലുണ്ടായിരുന്ന എത്രപേര്‍ നിയമന ഉത്തരവ് കൈപ്പറ്റി?, നിയമന ശുപാര്‍ശ കിട്ടിയ എത്രപേര്‍ ഡ്യൂട്ടിക്ക് റിപ്പോര്‍ട്ട് ചെയ്തു?, എത്രപേരാണ് ലിസ്റ്റിലുണ്ടായിരുന്നത്? എന്നിവയ്ക്ക് മറുപടി നല്‍കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.

ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന എംപാനല്‍ കണ്ടക്ടര്‍മാരുടെ ആവശ്യം കോടതി തള്ളി. താല്‍ക്കാലിക ഒഴിവ് ഇല്ല. അത് ചട്ടവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

കെഎസ്ആര്‍ടിസിയല്ലാതെ മറ്റേതെങ്കിലും കോര്‍പറേഷന്‍ 10-14 വര്‍ഷത്തേക്കു താല്‍ക്കാലിക/ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നിയമനം അനുവദിക്കുമോ എന്ന് മുമ്പത്തെ വാദത്തിനിടെ ഹൈക്കോടതി ചോദിച്ചിരുന്നു. ഈ സംസ്ഥാനത്തല്ലാതെ മറ്റേതെങ്കിലും ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനില്‍ 180 ദിവസത്തിനുശേഷം താല്‍ക്കാലികക്കാരെ തുടരാന്‍ അനുവദിക്കുന്നുണ്ടോ? 800 ജീവനക്കാര്‍ അവധിയിലാണെന്നു റിപ്പോര്‍ട്ടുകള്‍ കണ്ടിരുന്നു. അവധിയെടുത്തു വിദേശത്തും മറ്റും പോയവരെക്കുറിച്ചുള്ള നിലപാട് എന്താണെന്നും ചോദിച്ചിരുന്നു.

എംപ്ലോയ്‌മെന്‍അറ എക്‌സ്‌ചേഞ്ച്, താല്‍ക്കാലിക, ദിവസവേതന തൊഴിലാളികള്‍ക്ക് പിഎസ്‌സിക്കാരെക്കാള്‍ മുന്‍ഗണനയില്ലെന്നും പിഎസ്‌സിക്കാരുണ്ടെങ്കില്‍ താല്‍ക്കാലികക്കാരെ ഒഴിവാക്കണമെന്നുമാണ് ചട്ടമെന്നായിരുന്നു പിഎസ്‌സിയുടെ വാദം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018