Keralam

ഹര്‍ത്താലിന് ഏഴ് ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് വേണമെന്ന് ഹൈക്കോടതി; നാശനഷ്ടത്തിന് ഉത്തരവാദിത്തം നടത്തുന്നവര്‍ക്ക്; നിയമനിര്‍മ്മാണം വേണം  

ഹര്‍ത്താലില്‍ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി. ഹര്‍ത്താലിന് ഏഴ് ദിവസം മുമ്പ് മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതി. രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ഹര്‍ത്താല്‍ പ്രഖ്യാപിക്കുമ്പോള്‍ ഏഴ് ദിവസം മുമ്പെങ്കിലും നോട്ടീസ് നല്‍കണമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.

മിന്നല്‍ പണിമുടക്കും ഹര്‍ത്താലും പ്രഖ്യാപിച്ച് പൊതുജനത്തെ വലയ്ക്കരുതെന്നാണ് ഹൈക്കോടതി ഉത്തരവ്. സമരങ്ങള്‍ മൗലികാവകാശത്തെ ബാധിക്കുന്നതാകരുത്. ഹര്‍ത്താലില്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് ഹര്‍ത്താല്‍ നടത്തുന്ന പാര്‍ട്ടികള്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ഹൈക്കോടതി.

7 ദിവസം മുമ്പത്തെ നോട്ടീസ് ഉണ്ടെങ്കില്‍ ആവശ്യമായ ക്രമീകരണം സര്‍ക്കാരിന് നടത്താനാവുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ഹര്‍ത്താല്‍ നിയന്ത്രിക്കാന്‍ നിയമമില്ലാത്തതാണ് പ്രശ്‌നമെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. ഹര്‍ത്താലിനെതിരെ നിയമനിര്‍മ്മാണം വേണമെന്നാണ് ഹൈക്കോടതി പറഞ്ഞത്. ഹര്‍ത്താല്‍ സംബന്ധിച്ച് സര്‍ക്കാര്‍ നിലപാടെന്തെന്നും ഹൈക്കോടതി ചോദിച്ചു.

നാളേയും മറ്റന്നാളും നടക്കാനിരിക്കുന്ന ട്രേഡ് യൂണിയന്‍ ദേശീയ പണിമുടക്കില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ എല്ലാ നടപടിയും എടുത്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ആവശ്യപ്പെടുന്ന എല്ലാവര്‍ക്കും സംരക്ഷണം നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ആരേയും പണിമുടക്കാന്‍ നിര്‍ബന്ധിക്കില്ലെന്ന് ട്രേഡ് യൂണിയന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു.

സംസ്ഥാനത്ത് തുടര്‍ച്ചയായി നടക്കുന്ന ഹര്‍ത്താലിനെതിരെയാണ്‌ ഹൈക്കോടതി നിരീക്ഷണങ്ങളും ഇടക്കാല ഉത്തരവും. ഹര്‍ത്താല്‍ അതീവ ഗുരുതര പ്രശ്‌നമാണെന്നും ഒരു വര്‍ഷം 97 ഹര്‍ത്താല്‍ നടന്നു എന്നത് വിശ്വസിക്കാന്‍ പ്രയാസമുണ്ടെന്നും കോടതി പറഞ്ഞു. സംസ്ഥാനത്ത് ഹര്‍ത്താല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ ആയിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍.

ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ത്താലിനെതിരായ ജനവികാരം കാണുന്നില്ലേ എന്നു ചോദിച്ച കോടതി നിലവിലെ സാഹചര്യങ്ങള്‍ ആശങ്കാജനകമെന്നും സൂചിപ്പിച്ചു. ഹര്‍ത്താലില്‍ നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കാന്‍ പാടില്ല. സ്ഥിരമായി ആക്രമണം ഉണ്ടാകുന്ന ഇടങ്ങളില്‍ നടപടി എടുക്കണം. ഹര്‍ത്താല്‍ ഇന്നൊരു തമാശയായി മാറി. ഇതിന്റെ മറവില്‍ നടക്കുന്ന അക്രമങ്ങള്‍ ഗൗരവതരമെന്നും കോടതി പറഞ്ഞു.

ഹര്‍ത്താലുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍മാര്‍ മുഖേന വ്യാപാരികള്‍ക്ക് അടക്കം കൃത്യമായ അറിയിപ്പുകള്‍ നല്‍കിയിരുന്നുവെന്നും കടകള്‍ തുറക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് അറിയിച്ചതും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചു. ഹര്‍ത്താലിന് ഏഴ് ദിവസം മുമ്പ് നോട്ടീസ് നല്‍കുന്നത് നിയമമാക്കുന്നത് പരിഗണിക്കണമെന്നും കോടതി പറഞ്ഞു.

കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്റ് ബിജു രമേശ്, മലയാളവേദി പ്രസിഡന്റ് ജോര്‍ജ് വട്ടുകുളം എന്നിവരാണ് ഹര്‍ത്താല്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്.

2018-ലെ 365 ദിവസത്തില്‍ 96 ദിവസവും ഹര്‍ത്താലായിരുന്നെന്ന് ഹര്‍ജികളില്‍ പറയുന്നു. ഇത് സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംഘ്പരിവാര്‍ നടത്തിയ ഹര്‍ത്താലുകളുടെ വിശദാംശങ്ങളും ഹരജിയിലുണ്ട്. ഹര്‍ത്താല്‍ സംബന്ധിയായ വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

ബന്ദിനുസമാനമാണ് ഇപ്പോഴത്തെ ഹര്‍ത്താലെന്നും കേരള ചേംബറിന്റെ ഹര്‍ജിയില്‍ പറയുന്നു. ജനദ്രോഹപരമായ ഹര്‍ത്താല്‍ തടയാന്‍ സര്‍ക്കാരോ പൊലീസ് മേധാവിയോ നടപടിയെടുക്കുന്നില്ല.

ഹര്‍ത്താലിനും പൊതുപണിമുടക്കിനും ആരെയും നിര്‍ബന്ധിക്കരുതെന്ന് ഹൈക്കോടതിയുടെ ഉത്തരവുണ്ട്. എന്നിട്ടും ഹര്‍ത്താലിന്റെ പേരില്‍ നിര്‍ബന്ധിച്ച് കടയടപ്പിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ തെരഞ്ഞെടുപ്പുകമ്മീഷന് സാധിക്കും. നിര്‍ബന്ധിക്കുന്നത് വ്യക്തിസ്വാതന്ത്ര്യം നിഷേധിക്കലാണ്.

ഹര്‍ത്താലും പൊതുപണിമുടക്കും ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ച് നിരോധിക്കണം, അതിന്റെ ഭാഗമായി അതിക്രമത്തിലെ നഷ്ടം ഉത്തരവാദികളില്‍നിന്ന് ഈടാക്കിനല്‍കണം എന്നിവയാണ് കേരള ചേംബറിന്റെ ഹര്‍ജിയിലെ ആവശ്യം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018