Keralam

ആര്‍എസ്എസ് ആക്രമണത്തെക്കുറിച്ച് മിണ്ടാത്ത കേരളത്തിലെ കോണ്‍ഗ്രസ് കാണുന്നുണ്ടോ പ്രിയങ്കാ ഗാന്ധിയെ?; ആര്‍എസ്എസ് കേരളത്തില്‍ നടത്തുന്നത് ഭീകരപ്രവര്‍ത്തനമല്ലേയെന്ന് പ്രിയങ്ക

പ്രിയങ്കാ ഗാന്ധി
പ്രിയങ്കാ ഗാന്ധി

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്ന സുപ്രീം കോടതി വിധി നടപ്പിലാക്കിയ സംസ്ഥാന സര്‍ക്കാരിനെതിരെ തെരുവില്‍ ആക്രമണം നടത്തുകയാണ് സംഘ് പരിവാര്‍ സംഘടനകളും കോണ്‍ഗ്രസും. സുപ്രീം കോടതി വിധി നടപ്പിലാക്കിയ കേരള സര്‍ക്കാരാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് കോണ്‍ഗ്രസും ബിജെപിയും ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ഹര്‍ത്താലില്‍ വ്യാപകമായി ആക്രമണം നടന്നപ്പോഴും അതിനെതിരെ കോണ്‍ഗ്രസ് കാര്യമായി പ്രതിഷേധിക്കുകയോ അക്രമങ്ങളെ അപലപിക്കുകയോ ചെയ്തില്ല.

എന്നാല്‍ ശബരിമല വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് ഘടകം സ്വീകരിക്കുന്ന സമീപനത്തില്‍ ദേശീയ നേതൃത്വത്തിന് യാതൊരു മതിപ്പും ഇല്ലെന്ന് തെളിയിക്കുകയാണ് പ്രിയങ്ക ഗാന്ധിയുടെ നിലപാട്. കഴിഞ്ഞ ദിവസം ആര്‍എസ്എസ് നേതാവ് പൊലിസ് സ്റ്റേഷനു നേരെ ബോംബെറിയുന്നത് സിസിടിവിയില്‍ കുടുങ്ങിയ വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ടാണ് പ്രിയങ്ക ഗാന്ധി സംഘ്പരിവാറിനെതിരെ കടുത്ത പ്രതികരണവുമായി രംഗത്തുവന്നത്.

ഇതൊരു ഭീകര പ്രവര്‍ത്തനമല്ലേയെന്നും പൊതുവില്‍ സമാധാനം നിലനില്‍ക്കുന്ന സംസ്ഥാനത്തെ ജനങ്ങളില്‍ എന്തിനാണ് ആര്‍എസ്എസ്സുകാര്‍ ഭീതി പടര്‍ത്തുന്നതെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു.

കേരളത്തില്‍ ശബരിമലവിധിക്കെതിരെ പ്രതിഷേധിക്കുന്നതിനിടെ പൊലീസ് സ്റ്റേഷനുനേരെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബോംബെറിയുന്നത് സിസിടിവി പിടിച്ചെടുത്തു. ഇത് ഭീകരപ്രവര്‍ത്തനമല്ലേ. സമാധാനം നിലനില്‍ക്കുന്ന ഒരു സംസ്ഥാനത്ത് എന്തിനാണ് ബിജെപി-ആര്‍എസ്എസ് ഭീതി സൃഷ്ടിക്കുന്നത്.  
പ്രിയങ്കാ ഗാന്ധി  

ബുദ്ധിയുള്ള മനുഷ്യര്‍ ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കണമെന്ന് ആഗ്രഹിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം എഐസിസി വക്താവ് പറഞ്ഞത്. ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചപ്പോള്‍ അതിനെ സ്വാഗതം ചെയ്യുകയായിരുന്നു കോണ്‍ഗ്രസ് ദേശീയ നേതൃത്വം ചെയ്തത്. വിധി മറികടക്കാന്‍ കറുത്ത ബാഡ്ജ് ധരിച്ച് പാര്‍ലമെന്റില്‍ എത്താനുള്ള കേരളത്തിലെ കോണ്‍ഗ്രസ് അംഗങ്ങളുടെ തീരുമാനം സോണിയാഗാന്ധി ഇടപെട്ട് തടഞ്ഞിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018