Keralam

‘ജനവികാരം കാണുന്നില്ലേ?, ഹര്‍ത്താലിനെതിരെ എന്ത് നടപടി എടുത്തു?’ നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കരുതെന്ന് ഹൈക്കോടതി; സര്‍ക്കാര്‍ നിലപാട് ഉടന്‍ അറിയിക്കണം

സംസ്ഥാനത്ത് തുടര്‍ച്ചയായി നടക്കുന്ന ഹര്‍ത്താലിനെതിരെ ഹൈക്കോടതി. ഹര്‍ത്താല്‍ അതീവ ഗുരുതര പ്രശ്‌നമാണെന്നും ഒരു വര്‍ഷം 97 ഹര്‍ത്താല്‍ നടന്നു എന്നത് വിശ്വസിക്കാന്‍ പ്രയാസമുണ്ടെന്നും കോടതി പറഞ്ഞു. സംസ്ഥാനത്ത് ഹര്‍ത്താല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ ആയിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍. ഹര്‍ത്താലിനെതിരെ എന്ത് നടപടി എടുത്തെന്ന് ചോദിച്ച കോടതി സംസ്ഥാന സര്‍ക്കാരിന് ഇതിലുളള നിലപാട് എന്താണെന്നും ആരാഞ്ഞിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 1.45ന് മുമ്പ് വിവരങ്ങള്‍ അറിയിക്കാന്‍ നിര്‍ദേശം നല്‍കി.

ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ത്താലിനെതിരായ ജനവികാരം കാണുന്നില്ലേ എന്നു ചോദിച്ച കോടതി നിലവിലെ സാഹചര്യങ്ങള്‍ ആശങ്കാജനകമെന്നും സൂചിപ്പിച്ചു. ഹര്‍ത്താലില്‍ നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കാന്‍ പാടില്ല. സ്ഥിരമായി ആക്രമണം ഉണ്ടാകുന്ന ഇടങ്ങളില്‍ നടപടി എടുക്കണം. ഹര്‍ത്താല്‍ ഇന്നൊരു തമാശയായി മാറി. ഇതിന്റെ മറവില്‍ നടക്കുന്ന അക്രമങ്ങള്‍ ഗൗരവതരമെന്നും കോടതി പറഞ്ഞു.

ഹര്‍ത്താലുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍മാര്‍ മുഖേന വ്യാപാരികള്‍ക്ക് അടക്കം കൃത്യമായ അറിയിപ്പുകള്‍ നല്‍കിയിരുന്നുവെന്നും കടകള്‍ തുറക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് അറിയിച്ചതും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചു. ഇതിനായി സമഗ്ര പദ്ധതി തയ്യാറാക്കുമെന്നും അഭിഭാഷകന്‍ ധരിപ്പിച്ചിട്ടും വ്യക്തമായ വിശദീകരണം ഉച്ചയ്ക്ക് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിക്കുകയായിരുന്നു. ഹര്‍ത്താലിന് ഏഴ് ദിവസം മുമ്പ് നോട്ടീസ് നല്‍കുന്നത് നിയമമാക്കുന്നത് പരിഗണിക്കണമെന്നും കോടതി പറഞ്ഞു.

കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്റ് ബിജു രമേശ്, മലയാളവേദി പ്രസിഡന്റ് ജോര്‍ജ് വട്ടുകുളം എന്നിവരാണ് ഹര്‍ത്താല്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്.

2018-ലെ 365 ദിവസത്തില്‍ 96 ദിവസവും ഹര്‍ത്താലായിരുന്നെന്ന് ഹര്‍ജികളില്‍ പറയുന്നു. ഇത് സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംഘ്പരിവാര്‍ നടത്തിയ ഹര്‍ത്താലുകളുടെ വിശദാംശങ്ങളും ഹരജിയിലുണ്ട്. ഹര്‍ത്താല്‍ സംബന്ധിയായ വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

ബന്ദിനുസമാനമാണ് ഇപ്പോഴത്തെ ഹര്‍ത്താലെന്നും കേരള ചേംബറിന്റെ ഹര്‍ജിയില്‍ പറയുന്നു. ജനദ്രോഹപരമായ ഹര്‍ത്താല്‍ തടയാന്‍ സര്‍ക്കാരോ പൊലീസ് മേധാവിയോ നടപടിയെടുക്കുന്നില്ല.

ഹര്‍ത്താലിനും പൊതുപണിമുടക്കിനും ആരെയും നിര്‍ബന്ധിക്കരുതെന്ന് ഹൈക്കോടതിയുടെ ഉത്തരവുണ്ട്. എന്നിട്ടും ഹര്‍ത്താലിന്റെ പേരില്‍ നിര്‍ബന്ധിച്ച് കടയടപ്പിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ തെരഞ്ഞെടുപ്പുകമ്മീഷന് സാധിക്കും.നിര്‍ബന്ധിക്കുന്നത് വ്യക്തിസ്വാതന്ത്ര്യം നിഷേധിക്കലാണ്.

ഹര്‍ത്താലും പൊതുപണിമുടക്കും ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ച് നിരോധിക്കണം, അതിന്റെ ഭാഗമായി അതിക്രമത്തിലെ നഷ്ടം ഉത്തരവാദികളില്‍നിന്ന് ഈടാക്കിനല്‍കണം എന്നിവയാണ് കേരള ചേംബറിന്റെ ഹര്‍ജിയിലെ ആവശ്യം.2018-ലെ ഹര്‍ത്താലുകളിലെ നഷ്ടം കണക്കാക്കാന്‍ ക്ലെയിംസ് കമ്മിഷണറെ ഹൈക്കോടതി നിയോഗിക്കണമെന്ന് ജോര്‍ജ് വട്ടുകുളം ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018