Keralam

ആത്മാഹൂതി ചെയ്യാന്‍ മടിയില്ല, പക്ഷേ തന്റെ പ്രസ്ഥാനം പഠിപ്പിച്ചത് പൊരുതാനാണെന്ന് കെപി ശശികല  

ആത്മാഹൂതി ചെയ്യാന്‍ മടിയൊന്നിമില്ല പക്ഷേ തന്റെ പ്രസ്ഥാനം പഠിപ്പിച്ചിരിക്കുന്നത് പൊരുതാനാണെന്ന് ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല. അന്തിമ വിജയം ധര്‍മ്മത്തിന്റേതാണെന്നാണ് തന്റെ പ്രസ്ഥാനം പഠിപ്പിച്ചിരിക്കുന്നതെന്നും അതിനാല്‍ 'കമ്മികളുടേയും സുഡാപ്പി'കളുടേയും പ്രചാരണം തള്ളിക്കളയുന്നുവെന്നാണ് ശശികല പ്രതികരിച്ചത്. ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ ഹിന്ദു ഐക്യവേദി നേതാവിനെതിരെ ട്രോളുകള്‍ നിറഞ്ഞിരുന്നു. യുവതികള്‍ ശബരിമല കയറിയാല്‍ ആത്മാഹൂതി ചെയ്യുമെന്ന് പറഞ്ഞിട്ടെന്തായി എന്നായിരുന്നു ചോദ്യങ്ങളത്രയും.

സ്ത്രീ കയറിയാല്‍ ആത്മഹത്യ ചെയ്യുമെന്നല്ല, കയറുന്നത് തടയാന്‍ ജീവന്‍ ഹോമിക്കാനും തയ്യാറാണ് എന്നാണ് താന്‍ പറഞ്ഞതെന്നാണ് ശശികലയുടെ വാദം. മുഖ്യമന്ത്രി കയ്യടി നേടാന്‍ ആത്മഹത്യയുടെ കാര്യം പറഞ്ഞതിനാലാണ് ഇപ്പോള്‍ പ്രതികരിക്കുന്നതെന്നും താന്‍ അങ്ങനെ പറഞ്ഞതിന്റെ വീഡിയോ മുഖ്യമന്ത്രി പുറത്തുവിടണമെന്നുമാണ് ശശികലയുടെ വെല്ലുവിളി. ഇല്ലെങ്കില്‍ വെറും സൈബര്‍ കമ്മിയായി തരംതാണെന്ന് സമ്മതിക്കാനും ശശികല പിണറായി വിജയനോട് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

ഞാന്‍ ആത്മാഹുതി ചെയ്യും,ചെയ്‌തോ എന്നെല്ലാം കമ്മികളുടേയും സുഡാപ്പികളുടേയും പ്രചരണത്തെ അര്‍ഹിക്കുന്ന അവഗണന യോടെ തന്നെ തള്ളിക്കളഞ്ഞിരുന്നു . ആത്മാഹുതി ചെയ്യാന്‍ മടിയൊന്നുമില്ല.പക്ഷെ എന്റെ പ്രസ്ഥാനം പഠിപ്പിച്ചിരിക്കുന്നത് പൊരുതാനാണ്.അന്തിമ വിജയം ധര്‍മ്മത്തിന്റേതാണ് എന്നുമാണ്.അതുകൊണ്ടുതന്നെ പരാജിതന്റേയേയോ ഭീരുവിന്റേയോ ഭാഷ ഞാന്‍ പ്രയോഗിക്കില്ല.ഇന്നലെ മുഖ്യമന്ത്രി ആ നുണ കയ്യടിക്കുവേണ്ടി ഉപയോഗിച്ചപ്പോള്‍ മാത്രം പ്രതികരിക്കുകയാണ്.സ്ത്രീ കയറിയാല്‍ ആത്മഹത്യ ചെയ്യുമെന്നല്ല, കയറുന്നത് തടയാന്‍ ജീവന്‍ ഹോമിക്കാനും തയ്യാറാണ് എന്ന് അന്നും ഇന്നും എന്നും പ്രഖ്യാപിക്കും .അതു കൊണ്ടാണല്ലോ മരക്കൂട്ടത്തു നിന്നും എന്നെ പിടിച്ചു വലിച്ച് താഴേക്ക് കൊണ്ടുവരാന്‍ ഭരണകൂടം ശ്രമിച്ചത്.അതുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞത് തെളിയിക്കാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണ്.ഞാന്‍ പറഞ്ഞതിന്റെ വീഡിയോ പുറത്തു വിടണം.തിരുപ്പതി ദേവസ്വം ബോര്‍ഡ് വിഷയം പോലുള്ള മറ്റേപ്പണിക്ക് മുതിരരുത്. എഡിറ്റ് ചെയ്യാന്‍ ശ്രമിക്കരുത് എന്ന് ചുരുക്കം (ഇനി ആത്മഹത്യാ ഭീഷണി മുഴക്കി എങ്കില്‍ തെളിവു സഹിതം എന്നെ അറസ്റ്റു ചെയ്യാന്‍ ആഭ്യന്തരം കയ്യാളുന്ന മുഖ്യന്‍ നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം വെറും സൈബര്‍ കമ്മിയായി തരം താണെന്ന് സമ്മതിക്കുക)

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018