Keralam

നാട്ടില്‍ കലാപത്തിന് കാരണം സ്ത്രീകള്‍ മലകയറിയതെന്ന് മാതൃഭൂമിയുടെ ‘ചോദ്യം ഉത്തരം’, സുപ്രീം കോടതി വിധിയും സര്‍ക്കാരിന്റെ ഉത്തരവാദിത്വവും വിശദീകരിച്ച് മന്ത്രി ജി സുധാകരന്റെ മറുപടി   

കേരളത്തിന്റെ തെക്കേയറ്റം മുതല്‍ വടക്കേയറ്റം വരെ കലാപം സൃഷ്ടിച്ചത് ശബരിമലയില്‍ രണ്ട് യുവതികളെ ‘ആസൂത്രിതമായി കയറ്റിയ സര്‍ക്കാരിന്റെ നടപടിയാണെന്ന’ വാദവുമായി മാതൃഭുമി ന്യൂസിന്റെ തലവന്‍ ഉണ്ണി ബാലകൃഷ്ണന്‍. പൊതുമരാമത്ത് മന്ത്രി ജി സുധാകരനുമായുളള ചോദ്യം ഉത്തരമെന്ന അഭിമുഖ പരിപാടിയിലാണ് മാതൃഭൂമി ന്യൂസ് സ്ത്രീ പ്രവേശനത്തില്‍ സര്‍ക്കാര്‍ എന്തിന് ഇത്ര താത്പര്യമെടുക്കുന്നു എന്ന തരത്തില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചത്.

അവതാരകന്റെ ചോദ്യങ്ങള്‍ക്കാകട്ടെ, സര്‍ക്കാര്‍ ഭാഗം വിശദീകരിച്ച് മന്ത്രി സുധാകരന്‍ വ്യക്തമായ മറുപടി നല്‍കിയിട്ടും യുവതികളെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ നടപടിയാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കുമെന്ന് വരുത്തി തീര്‍ക്കാനാണ് ഉണ്ണി ബാലകൃഷ്ണന്‍ അരമണിക്കൂര്‍ നീണ്ട പരിപാടിയില്‍ ഉടനീളം ചെയ്യുന്നത്.

ഉണ്ണി ബാലകൃഷ്ണന്റെ ചോദ്യം ഉത്തരം പരിപാടിയിലെ ആദ്യ ചോദ്യങ്ങളും മന്ത്രി ജി സുധാകരന്റെ മറുപടികളും

അവതാരകന്‍- ഉണ്ണി ബാലകൃഷ്ണന്‍-കഴിഞ്ഞ രണ്ടുദിവസമായി കേരളത്തിന്റെ വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെയുളള തെരുവുകള്‍ യുദ്ധസമാനമായ സാഹചര്യമാണ് നിലവിലുളളത്. ഈ കലാപത്തിന്റെ യഥാര്‍ത്ഥ ഉത്തരവാദികള്‍ ആരാണ്?

ഈ കലാപം ബിജെപിയും ആര്‍എസ്എസും നേതൃത്വം കൊടുക്കുന്ന ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തിലാണ് നടന്നിരിക്കുന്നത്.അത് പൂര്‍ണ ഉത്തരവാദിത്വം ബിജെപിക്കും ആര്‍എസ്എസിനുമാണ്. അത് കുറച്ചുകാലമായി തുടങ്ങിയിട്ട്. തെരുവില്‍ ഇറങ്ങി പരസ്യമായി കലാപം തുടങ്ങിയത് ഈ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായിട്ടാണ്.

അത് പക്ഷേ ഏകപക്ഷീയമായ കലാപമല്ലല്ലോ. ഒരുവശത്ത് സിപിഐഎമ്മുണ്ട്, ഡിവൈഎഫ്‌ഐയുണ്ട്. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടയാളുടെ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് വന്നിരിക്കുന്നു. ഒരു സൈഡില്‍ സിപിഐഎമ്മും ഡിവൈഎഫ്‌ഐയും ഉണ്ട് ഈ കലാപത്തില്‍?

അല്ലാ, പാര്‍ട്ടി ഓഫിസുകള്‍ ആക്രമിച്ചത് മിനിഞ്ഞാന്നാണ്. അതിനുശേഷം സിപിഐഎം ഡിവൈഎഫ്‌ഐ ബന്ധപ്പെട്ട പ്രസ്ഥാനങ്ങള്‍ പ്രതിഷേധ പ്രകടനങ്ങള്‍ ശക്തമായി കേരളത്തില്‍ നടത്തിയിട്ടുണ്ട്. ആ പ്രകടനങ്ങളുടെ നേരെ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും ആക്രമണങ്ങളുണ്ടായി. അങ്ങനെ ചില പ്രശ്‌നങ്ങളുണ്ടായി എന്നത് യാഥാര്‍ത്ഥ്യമാണ്.

ഇവിടെ ഈ കലാപ അന്തരീക്ഷം ഉണ്ടാകുന്നതിന്റെ അടിസ്ഥാന കാരണം എന്താണ്? അത് ശബരിമലയില്‍ രണ്ട് യുവതികള്‍ പ്രവേശിച്ചു എന്നുളളതാണ്. അത് കൃത്യമായി സര്‍ക്കാര്‍ പ്ലാന്‍ ചെയ്ത് പ്രവേശിച്ചതാണെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ യുദ്ധസമാനമായിട്ടുളള അന്തരീക്ഷം ഉണ്ടായിട്ടുളളത്. അതിന്റെ അടിസ്ഥാനത്തില്‍ ഇവിടെ കലാപം ആസൂത്രണം ചെയ്തതും നടപ്പാക്കുന്നതും മുഖ്യമന്ത്രിയാണെന്ന്, മുഖ്യമന്ത്രിയെയാണ് പൊലീസ് അറസ്റ്റ് ചെയ്യേണ്ടത് എന്നുമുളള ആക്ഷേപവും ആരോപണവുമായിട്ട് പ്രതിപക്ഷം തന്നെ രംഗത്ത് വന്നിരിക്കുകയാണ്?

മുഖ്യമന്ത്രിയെയാണ് അറസ്റ്റ് ചെയ്യേണ്ടത്? മുഖ്യമന്ത്രി എന്ത് കുറ്റമാണ് ചെയ്തത്? സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുന്നതിന് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ പറ്റുമോ? സുപ്രീംകോടതി വിധിപ്രകാരമല്ലേ കയറിയത്. സുപ്രീംകോടതി ജഡ്ജിമാരെ അറസ്റ്റ് ചെയ്യേണ്ടി വരുമോ? അതൊക്കെ വിവരക്കേടല്ലേ, അവര്‍ പറയുന്നത്. അവര്‍ ഇങ്ങനെ പറയുന്നത് അവസാനിപ്പിക്കണം.

പക്ഷേ അടിസ്ഥാന പ്രശ്‌നം, എന്നുളളത് ഈ രണ്ട് യുവതികളെ കയറ്റിയെന്നുളളതാണ്. അത് കൃത്യമായി പൊലീസ് ആസൂത്രണം ചെയ്ത് കയറ്റിയൊരു സംഭവമായിരുന്നു. അത് സര്‍ക്കാരിന്റെ അറിവോ, സമ്മതമോ കൂടാതെ നടക്കില്ല. അപ്പോ യഥാര്‍ത്ഥത്തില്‍ ഈ കലാപം സൃഷ്ടിച്ചത് സര്‍ക്കാരിന്റെ ഈ നടപടിയാണ്?

രണ്ട് സ്ത്രീകള്‍ ശബരിമലയില്‍ കയറിയാല്‍, അയ്യപ്പസന്നിധാനത്ത് എത്തിയാല്‍ അതില്‍ കലാപമുണ്ടാക്കണമെന്ന് ആര് പറഞ്ഞു. ഏത് അടിസ്ഥാനത്തിലാണ് ഇത് പറയുന്നത്? സുപ്രീംകോടതി വിധിക്കെതിരെ നിരന്തര പ്രക്ഷോഭങ്ങളും അതുപോലെ തന്നെ കുപ്രചാരണങ്ങളും നടത്തി അക്രമത്തിലേക്ക് നീങ്ങിയ ശക്തികള്‍ ഈ രാജ്യത്തെ ഭരണഘടനയെയും നിയമവ്യവസ്ഥയെയും അംഗീകരിക്കുന്നില്ല. സ്ത്രീകള്‍ അവിടെ കയറുമല്ലോ, താത്പര്യമുളളവര്‍, ഇനിയും കയറിയെന്നിരിക്കും. അപ്പോഴെല്ലാം ഇവര്‍ കലാപമുണ്ടാക്കാനോ? അപ്പോ കലാപമുണ്ടാക്കുമ്പോള്‍ അത് വേണ്ടത്ര, എല്ലാ സ്ഥലത്തും ഒരുപോലെ പൊലീസിന് ഒരേ അര്‍ത്ഥത്തില്‍ കൈകാര്യം ചെയ്യാന്‍, അവര്‍ കുറച്ച് സംയമനമൊക്കെ പാലിച്ചിട്ടുണ്ടെങ്കില്‍ അതൊരു ദൗര്‍ബല്യമായിട്ടൊന്നും കണക്കാക്കേണ്ട കാര്യമില്ല. ശക്തമായി തന്നെ ക്രമസമാധാന നില സംരക്ഷിക്കാനും അക്രമങ്ങളെ അമര്‍ച്ച ചെയ്യാനും തന്നെയാണ് സര്‍ക്കാര്‍ തീരുമാനം. തുടര്‍ന്നുളള ദിവസങ്ങളില്‍ അത് കാണാം.

അല്ല, അത് ഇപ്പോ മുഖ്യമന്ത്രി തന്നെ ആവര്‍ത്തിച്ച് പറഞ്ഞിട്ടുളള ഒരു കാര്യമുണ്ട്, സര്‍ക്കാര്‍ ആരെയും നിര്‍ബന്ധിച്ച് അവിടെ കൊണ്ടുപോയി ദര്‍ശനം നടത്തില്ല എന്ന്. മുഖ്യമന്ത്രി തന്നെ പലതവണ പറഞ്ഞിട്ടുണ്ട്. പക്ഷേ കഴിഞ്ഞദിവസം സംഭവിച്ചിരിക്കുന്നത്, പൊലീസിന്റെ കൃത്യമായ പ്ലാനിങ്ങോട് കൂടി രണ്ട് സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയിരിക്കുകയാണ്?

പൊലീസ് എന്താണ് പ്ലാന്‍ ചെയ്തത്? അവര്‍ക്ക് കയറണമെന്ന് പറഞ്ഞു. കയറണമെന്ന് പറഞ്ഞാല്‍ കയറ്റണം. അതാണ് തീരുമാനം. കോടതിയുടെ. അങ്ങനെ കയറുന്നതിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്തു. അവര്‍ കയറി. ഞങ്ങള്‍ കയറുന്നേ എന്ന് ഇവര്‍ വിളിച്ചുപറഞ്ഞില്ല. സാധാരണ ഇവര്‍ വിളിച്ച് പറഞ്ഞാണ് വരുന്നത്. അവര്‍ വിളിച്ചുപറഞ്ഞില്ല. സ്വാഭാവികമായും അവര്‍ സേഫായ വഴിയില്‍ക്കൂടി പോയി കണ്ടു. അതിന് ഇവര്‍ എന്തിനാണ് കലാപമുണ്ടാക്കുന്നത്. കലാപമുണ്ടാക്കാന്‍ എവിടെയാണ് പറഞ്ഞിരിക്കുന്നത്. സുപ്രീംകോടതി വിധിപ്രകാരമല്ലേ ഇവര്‍ വന്നത്.

അല്ല പക്ഷേ, എന്താണ് സര്‍ക്കാരിന് ഇക്കാര്യത്തില്‍ പിടിവാശി? അവിടെ സ്ത്രീകളെ കയറ്റിയേ അടങ്ങുവെന്നുളള പിടിവാശി സര്‍ക്കാര്‍ എന്തിനാണ് കാണിക്കുന്നത്?

സര്‍ക്കാര്‍ ഒരുപിടിവാശിയും കാണിക്കുന്നില്ല. രണ്ട് സ്ത്രീകള്‍ കയറണമെന്ന് പൊലീസിനെ അറിയിച്ചു. പൊലീസ് അതിന് ആവശ്യമായ സംവിധാനമുണ്ടാക്കി. അവര്‍ കയറി.

കൊട്ടിഘോഷിച്ച് ആഘോഷിച്ചുകൊണ്ടൊന്നുമല്ല, അവര്‍ വന്നത്. അവര്‍ പൊലീസിനോട് ആവശ്യപ്പെട്ടു, വളരെ സംയമനത്തോടെ. വളരെ ആസൂത്രിതമായി പൊലീസ് അവരെ കയറ്റിവിട്ടു. ഇതിലൊന്നും സര്‍ക്കാരിന് യാതൊരു ഉത്തരവാദിത്വവും ഇല്ല എന്നാണ് താങ്കള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്?

സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ട്. സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ് പ്രൊട്ടക്ഷന്‍ കൊടുക്കേണ്ടത്. അതാണ് ചെയ്തത്. സര്‍ക്കാര്‍ എന്നുപറഞ്ഞാല്‍ മുഖ്യമന്ത്രിയോ, അല്ലേല്‍ മന്ത്രിമാരോ, മാത്രം അല്ലല്ലോ. അവിടെ പൊലീസ് സര്‍ക്കാരാണല്ലോ. അത് മുഖ്യമന്ത്രി അറിയണമെന്നില്ല, ആദ്യം. ദേവസ്വം മിനിസ്റ്റര്‍ അറിയണമെന്നില്ല. മന്ത്രിമാരായ ഞങ്ങള്‍ അറിയണമെന്നില്ല. അതൊക്കെ പൊലീസിന്റെ സ്വാഭാവികമായിട്ടുളള ഡ്യൂട്ടിയാണ്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍. അവര്‍ അത് നാളെയും ചെയ്‌തെന്ന് വരും. എന്നിട്ട് ആ സംഭവം പിന്നീട് റിപ്പോര്‍ട്ട് ചെയ്താലും മതി. കാരണം ആ സംഭവമെന്ന് പറയുന്നത്, ഗവണ്‍മെന്റ് അംഗീകരിച്ചിട്ടുളള ഒരു സംഭവമാണ്. യുവതികള്‍ക്ക് വരാം. ആവശ്യമുളളവര്‍ക്ക് വരാം. വരുന്നു എന്നറിയിച്ചാല്‍ അവര്‍ക്ക് ആവശ്യമായിട്ടുളള സഹായങ്ങളും സംരക്ഷണങ്ങളും കൊടുക്കണം.

അല്ല, ഇവിടെ ഈ സംശയത്തിന്റെ പ്രശ്‌നം വരുന്നത് എന്താണെന്ന് വച്ചാല്‍ ഡിസംബര്‍ 24ാം തിയതിയാണ് ഈ പറയുന്ന ബിന്ദുവും കനകദുര്‍ഗയും അവിടെ, ദര്‍ശനത്തിന് വന്നത്. അന്ന് അവര്‍ക്ക് അവിടുത്തെ പ്രതിഷേധത്തിന്റെ അടിസ്ഥാനത്തില്‍ ദര്‍ശനം നടത്താന്‍ കഴിഞ്ഞില്ല. അവര്‍ പിന്നെ പിന്‍വാങ്ങി. പിന്‍വാങ്ങിയ അവര്‍ അവിടെ പിന്നെ എവിടെ പോയെന്ന് നമുക്ക് അറിയില്ല. അവര്‍ പൊലീസിന്റെ കസ്റ്റഡിയില്‍ ആയിരുന്നു. അവരെ സംരക്ഷിച്ച് നിര്‍ത്തി. കൃത്യമായി ഒരു സമയം ആസൂത്രണം ചെയ്ത് പൊലീസ് എല്ലാ ഉത്തരവാദിത്വത്തോടും കൂടി, ആസൂത്രണത്തോടും കൂടീ, അവരെ കൊണ്ടുവന്ന് മലകയറ്റുകയാണ്?

അവര്‍ കസ്റ്റഡിയില്‍ അല്ല. അവര്‍ കുറ്റവാളികളല്ല. പിന്നെ എന്തിനാണ് കസ്റ്റഡിയില്‍ എടുക്കുന്നത്.

അല്ല, അവര്‍ പത്തനംതിട്ടയില്‍ താമസിച്ചു, കോട്ടയത്ത് താമസിച്ചു. ഇന്നിപ്പോള്‍ കഴിഞ്ഞദിവസം തന്നെ കര്‍ണാടകത്തില്‍ അവര്‍ താമസിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു?

അവര്‍ എവിടെ താമസിക്കണമെന്നത് അവരുടെ ഇഷ്ടമാണ്. അവര്‍ എവിടെയാണ് താമസിച്ചെന്നത് അന്വേഷിക്കാന്‍ ആര്‍ക്കാണ് അധികാരം. നമ്മള്‍ എവിടെയാണ് താമസിക്കുന്നത്, നമ്മള്‍ ഓരോരുത്തരും എവിടെയൊക്കെ താമസിക്കുന്നു. അവര്‍ക്ക് സൗകര്യമുളളിടത്ത് താമസിക്കും. ഇത് ആരാ ചോദിക്കാന്‍? പൊലീസ് കസ്റ്റഡിയിലാകാന്‍ അവര്‍ വല്ലോ കുറ്റവും ചെയ്‌തോ? അവര്‍ക്ക് പൊലീസ് സംരക്ഷണം കൊടുത്തിട്ടുണ്ടാകും.

അവര്‍ക്ക് പൊലീസ് സംരക്ഷണം കൊടുത്തിട്ടുണ്ട്. നിരീക്ഷണത്തിലായിരുന്നു. പിന്നീട് അവര്‍ക്ക് കൃത്യമായ നിര്‍ദേശം ലഭിക്കുമ്പോള്‍ വടശേരിക്കരയില്‍ വരുന്നു, അവിടെ നിന്നും എല്ലാ സുരക്ഷയും ഒരുക്കിക്കൊണ്ട് പമ്പയില്‍ വരുന്നു. പമ്പയില്‍ നിന്നും വനംവകുപ്പിന്റെ ആംബുലന്‍സില്‍ ഡ്രിപ്പൊക്കെ ഇട്ട് കിടത്തി, ആരുടെയും ശ്രദ്ധ പതിയാത്ത വിധത്തില്‍, വളരെ രഹസ്യമായിട്ട് കൊണ്ടുവന്ന്, താങ്കള്‍ ഇപ്പോള്‍ പറഞ്ഞവിധത്തില്‍, അകത്ത് കയറ്റുന്നു?

വനംവകുപ്പിന്റെ വാനില്‍ ഡ്രിപ്പിട്ട് കിടത്തിയെന്ന് ആരാണ് പറഞ്ഞത്?

അത്തരം റിപ്പോര്‍ട്ടുകള്‍ പുറത്തേക്ക് വന്നിട്ടുണ്ട്.

അത്തരം റിപ്പോര്‍ട്ടല്ലേ വന്നിട്ടുളളൂ. അതിന് സത്യമായിട്ട് വല്ലോ ബന്ധമുണ്ടോ?

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018