Keralam

കെ സുരേന്ദ്രനെ നേര്‍ക്കുനേര്‍ ഷൂട്ട് ചെയ്ത് ആക്രമിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍; കറുത്തതുണികൊണ്ട് വായ് മൂടിക്കെട്ടി വാര്‍ത്താസമ്മേളനത്തില്‍ പ്രതിഷേധം   

കെ സുരേന്ദ്രന്റെ ചിത്രമെടുക്കുന്ന ജയമോഹന്‍ തമ്പി 
കെ സുരേന്ദ്രന്റെ ചിത്രമെടുക്കുന്ന ജയമോഹന്‍ തമ്പി 

ബിജെപി, സംഘ്പരിവാര്‍ സംഘടനകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടത്തുന്ന ആക്രമണത്തിനെതിരെ കെ സുരേന്ദ്രന്റെ വാര്‍ത്താസമ്മേളനത്തില്‍ പ്രതിഷേധം.

കൊല്ലം പ്രസ് ക്ലബ്ബില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ കറുത്തതുണികൊണ്ട് വായ് മൂടിക്കെട്ടിയാണ് ആക്രമിക്കപ്പെട്ടവരില്‍ ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകര്‍ എത്തിയത്. കൊല്ലത്തെ മംഗളം ഫോട്ടോഗ്രഫറായ ജയമോഹന്‍ തമ്പി കറുത്ത തുണികൊണ്ട് വായ്മൂടിക്കെട്ടി കെ സുരേന്ദ്രന്റെ നേര്‍ക്കുനേര്‍ നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തു. ജനുവരി മൂന്നിന് നടന്ന ഹര്‍ത്താലിനിടെ ജയമോഹന്‍ തമ്പിയെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു.

സംസ്ഥാനത്തുടനീളം മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ബിജെപിക്കാര്‍ വ്യാപകമായി നടത്തിയ ആക്രമണങ്ങള്‍ക്ക് നേതൃത്വം മൗനാനുവാദം നല്‍കിയതിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. മാധ്യമങ്ങള്‍ പ്രതിഷേധ സൂചകമായി ബിജെപി നേതാക്കളുടെ വാര്‍ത്താസമ്മേളനം ബഹിഷ്‌കരിക്കുകയും ചെയ്തു. എന്നാല്‍ ചില മാധ്യമപ്രവര്‍ത്തകരെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിക്കുകയാണ് കെ സുരേന്ദ്രന്‍ ചെയ്തത്.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018