Keralam

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് നാല് സീറ്റ് ലഭിക്കുമെന്ന് തുഷാര്‍, രാജ്യസഭാ സീറ്റ് തന്നു, വേണ്ടെന്ന് പറഞ്ഞു, വനിതാ മതിലില്‍ മുഖ്യമന്ത്രി കാണിച്ചത് വഞ്ചനയെന്നും ആരോപണം 

വനിതാമതിലില്‍ മുഖ്യമന്ത്രി ആദ്യം പറഞ്ഞ കാര്യങ്ങളല്ല നടപ്പാക്കിയതെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ശബരിമലയുമായി ഒരു ബന്ധവും വനിതാമിതലിന് ഇല്ലെന്നാണ് അവസാന നിമിഷം വരെ മുഖ്യമന്ത്രി പറഞ്ഞത്. നവോത്ഥാനത്തിന്റെ പേരില്‍ പിണറായി വിജയന്‍ എസ്എന്‍ഡിപി യോഗത്തെ ചതിച്ചതാണെന്ന പ്രീതി നടേശന്റെ വാദം വളരെ ശരിയാണെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

മലയാള മനോരമയക്ക് നല്‍കിയ അഭിമുഖത്തിലാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രതികരണം.

ജാതിസ്പര്‍ധയ്ക്ക് എതിരായ നവോത്ഥാനത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണ് വനിതാമതിലെന്നും ശബരിമലയുമായി ഒരു ബന്ധവുമില്ലെന്നാണ് അവസാന നിമിഷം വരെ മുഖ്യമന്ത്രി പറഞ്ഞത്. യോഗം മതിലിന് പിന്തുണ നല്‍കിയെങ്കിലും ശബരിമലയ്ക്ക് എതിരാണെങ്കില്‍ സഹകരിക്കില്ലെന്ന് വ്യക്തമായി പറഞ്ഞിരുന്നു. അവസാന നിമിഷം എല്ലാം മാറിമറിഞ്ഞു. അപ്പോഴേക്കും ആര്‍ക്കും ഒന്നും ചെയ്യാനാകാത്ത അവസ്ഥയായി. എസ്എന്‍ഡിപി യോഗം പ്രസിഡന്റും വൈസ് പ്രസിഡന്റും എടുത്ത തീരുമാനത്തിന് കടകവിരുദ്ധമായാണ് മതില്‍ അവസാനിച്ചപ്പോള്‍ സര്‍ക്കാര്‍ പറഞ്ഞത്. സര്‍ക്കാര്‍ പരിപാടിയെന്ന് പറഞ്ഞാണ് നവോത്ഥാന പ്രസ്ഥാനങ്ങളുടെ യോഗം ചേര്‍ന്നപ്പോള്‍ ജനറല്‍ സെക്രട്ടറിയെ മുഖ്യഭാരവാഹിയാക്കിയത്. 
തുഷാര്‍ വെള്ളാപ്പള്ളി

കുറച്ചുവര്‍ഷം മുമ്പ് ഗുരുദേവന്റെ കഴുത്തില്‍ കയറിട്ടു വലിച്ച് അപമാനിച്ചവര്‍ നവോത്ഥാന മുന്നേറ്റത്തിന് ഒപ്പം നില്‍ക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ യോഗത്തിന് വേണ്ടി അദ്ദേഹം ചുമതല ഏറ്റെടുത്തേയുള്ളൂവെന്നും തുഷാര്‍ പറഞ്ഞു.

സുപ്രീംകോടതി വിധിക്കനുസരിച്ച് നിയമം നടപ്പാക്കാന്‍ സര്‍ക്കാരിന് പല തരത്തില്‍ നിലപാടെടുക്കാം. അതിനെ ആരും എതിര്‍ക്കുന്നില്ല. അതിന് സര്‍ക്കാര്‍ തന്നെ ബുദ്ധിമുട്ടി, വിശ്വാസികളല്ലാത്ത ആക്ടിവിസ്റ്റുകളെ ശബരിമലയില്‍ പിടിച്ചുകയറ്റേണ്ടതില്ല. യുവതികളെ കയറ്റാന്‍ വേണ്ടി ഇത്രയും ബുദ്ധിമുട്ടേണ്ടതില്ലല്ലോ എന്നും തുഷാര്‍ പറഞ്ഞു.

ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി ആറ്റിങ്ങലില്‍ മത്സരിക്കുമെന്ന പ്രചാരണം ശുദ്ധ അബദ്ധമാണെന്നും തുഷാര്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 5-8 സീറ്റുകളില്‍ ബിഡിജെഎസ് മത്സരിക്കും. കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ നാല് എംപിമാര്‍ എന്‍ഡിഎയ്ക്ക് ഉറപ്പാണ്. അതിലൊന്ന് ബിഡിജെഎസിന്റേത് ആയിരിക്കുമെന്നും തുഷാര്‍ പറയുന്നു.

കേരളത്തിലെ ഏത് സീറ്റും എനിക്ക് എന്‍ഡിഎ നല്‍കും. ശരിക്കും പഠിച്ചേ തീരുമാനമെടുക്കൂ. കേരളത്തില്‍ എന്‍ഡിഎയുടെയും ബിഡിജെഎസിന്റെയും പ്രവര്‍ത്തനം ഏകോപ്പിക്കേണ്ടതിനാല്‍ മത്സരിക്കാന്‍ സാധ്യതയില്ല. ജയം ഉറപ്പാണ്. അടുത്ത തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ചില സ്ഥാനങ്ങള്‍ ഞങ്ങള്‍ക്ക് വേണം. അത് നേടിയെടുക്കും. എനിക്ക് വാഗ്ദാനം ചെയ്ത രാജ്യസഭാംഗത്വം ഞാന്‍ നിരസിച്ചതാണ്. 
തുഷാര്‍ വെള്ളാപ്പള്ളി

ശബരിമല കര്‍മ്മസമിതിയില്‍ എല്ലാ വിഭാഗം ഹിന്ദുക്കളുണ്ടെന്നും ബിജെപിയും എന്‍ഡിഎയും അതുമായി സഹകരിക്കുന്നതേയുള്ളൂ എന്നും തുഷാര്‍ പറയുന്നു.

അടുത്ത തെരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ യുഡിഎഫിനോ എല്‍ഡിഎഫിനോ ഒന്നും ചെയ്യാനില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്ത എന്‍ഡിഎ ഭരണത്തിന്റെ ഗുണങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും തുടര്‍ഭരണം ഉറപ്പാണെന്നുമാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ വാദം.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018