Keralam

മകരവിളക്ക് കാലത്തെ, ആര്‍ത്തവ കാലമെന്നാക്കി, ഫേസ്ബുക്ക് കൂട്ടായ്മക്കെതിരെ സംഘ്പരിവാര്‍ വ്യാജ പ്രചാരണം, സംഘാടകര്‍ നിയമനടപടിക്ക്     

ശബരിമലയിലേക്ക് യുവതികളെ പ്രവേശിപ്പിക്കാനായി മുന്‍കയ്യെടുത്ത നവോത്ഥാന കേരളം ഫേസ്ബുക്ക് കൂട്ടായ്മക്കെതിരെ വ്യാജപ്രചരണവുമായി സംഘ്പരിവാര്‍ ഗ്രൂപ്പുകള്‍. ഫേസ്ബുക്കിലും വാട്‌സാപ്പിലും ഷെയര്‍ ചെയ്തിരുന്ന പോസ്റ്ററുകളില്‍ എഡിറ്റ് ചെയ്താണ് വ്യാജപ്രചരണമെന്നും ഇതുമൂലം കേട്ടാല്‍ അറയ്ക്കുന്ന തരത്തിലുളള ചീത്തവിളികളും ഭീഷണികളുമാണ് നിരന്തരം ലഭിക്കുന്നതെന്നും ഗ്രൂപ്പിന് തുടക്കമിട്ട ശ്രേയസ് കണാരന്‍ ന്യൂസ് റെപ്റ്റിനോട് പറഞ്ഞു.

വിശ്വാസികളായ നിരവധിപേര്‍ നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്മയുമായി സഹകരിക്കുന്നുണ്ട്. ഇത്തരത്തില്‍ സാധാരണക്കാരായ മനുഷ്യരെ പോലും പ്രകോപിപ്പിക്കുന്ന തരത്തിലാണ് തങ്ങളുടെ പോസ്റ്ററില്‍ എഡിറ്റ് ചെയ്ത് സംഘ്പരിവാര്‍ ഗ്രൂപ്പുകള്‍ പ്രചരിപ്പിക്കുന്നതെന്നും ശ്രേയസ് കണാരന്‍ വ്യക്തമാക്കി.

ജനുവരിയില്‍ ശബരിമല തീര്‍ത്ഥാടനം ആഗ്രഹിക്കുന്ന യുവതികള്‍ വാട്‌സാപ്പ് ചെയ്യുക എന്ന് വ്യക്തമാക്കിയുളള ചിത്രം മൊബൈല്‍ നമ്പരുകള്‍ സഹിതമാണ് ഇന്നലെ വൈകുന്നേരം നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്. കൂടാതെ വാട്‌സാപ്പിലും ഇത് പ്രചരിച്ചിരുന്നു. പിന്നീട് ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ മുതല്‍ തെറിവിളിയോടെയുളള നിരവധി ഫോണ്‍കോളുകളാണ് ലഭിച്ചത്. കേട്ടാല്‍ അറപ്പ് തോന്നുന്ന തരത്തിലാണ് വരുന്ന കോളുകളിലെ സംഭാഷണങ്ങള്‍ അധികവും. പിന്നീടാണ് മനസിലാക്കാന്‍ കഴിഞ്ഞത് നേരത്തെ ഇട്ട പോസ്റ്റിലെ ചിത്രത്തില്‍ സംഘ്പരിവാര്‍ ഗ്രൂപ്പുകള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. ജനുവരിയില്‍ ആര്‍ത്തവകാലത്ത് ശബരിമല തീര്‍ത്ഥാടനം ആഗ്രഹിക്കുന്ന യുവതികള്‍ വാട്‌സാപ്പ് ചെയ്യുക എന്നാണ് എഡിറ്റ് ചെയ്ത് ഇവര്‍ പ്രചരിപ്പിച്ചത്. അതില്‍ കൊടുത്തിരുന്ന എന്റെ അടക്കമുളള മൊബൈല്‍ നമ്പരുകളില്‍ മാറ്റം വരുത്തിയിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് നിരന്തരം കോളുകള്‍ വന്നത്. പൊലീസിലും സൈബര്‍ സെല്ലിലും ഇതിനെക്കുറിച്ച് പരാതി നല്‍കാനാണ് ആലോചിക്കുന്നതെന്നും ശ്രേയസ് കണാരന്‍ പറഞ്ഞു.
നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് ഗ്രൂപ്പ് പ്രചരിപ്പിച്ച യഥാര്‍ത്ഥ പോസ്റ്റ് 
നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് ഗ്രൂപ്പ് പ്രചരിപ്പിച്ച യഥാര്‍ത്ഥ പോസ്റ്റ് 

കഴിഞ്ഞ ദിവസം ശബരിമലയില്‍ പ്രവേശിച്ച ബിന്ദു, കനകദുര്‍ഗ എന്നിവരുടെ യാത്രയ്ക്ക് പിന്നില്‍ നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് ഗ്രൂപ്പായിരുന്നു. സിപിഐഎംഎല്‍ മുന്‍ പ്രവര്‍ത്തകനും ബയോ മെഡിക്കല്‍ എന്‍ജിനീയറുമായ ശ്രേയസ് കണാരനും ഹരിയാനയില്‍ താമസിക്കുന്ന സീനയും ചേര്‍ന്ന് നവംബറിലാണ് ഗ്രൂപ്പ് ആരംഭിച്ചത്. മനിതി വനിതാ സംഘടനയുടെ നേതൃത്വത്തില്‍ യുവതികള്‍ ശബരിമലയിലേക്ക് തിരിച്ചതിലും നവോത്ഥാന കേരളം ഫേസ്ബുക്ക് ഗ്രൂപ്പായിരുന്നു.

സംഘ്പരിവാര്‍ എഡിറ്റ് ചെയ്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന പോസ്റ്റ് 
സംഘ്പരിവാര്‍ എഡിറ്റ് ചെയ്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന പോസ്റ്റ് 

സ്വാഭാവികമായും മകരവിളക്കിന് മുമ്പ് തന്നെ രണ്ടോ മൂന്നോ യുവതികള്‍ക്ക് പ്രവേശനം സാധ്യമാക്കുകയെന്നതും അങ്ങനെ കേരളത്തിന്റെ മനസ്സിനെ പരുവപ്പെടുത്തി എടുക്കുക എന്നുള്ളതും നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിന്റെ ലക്ഷ്യമായിരുന്നു. ഒറ്റപ്പെട്ട സ്ത്രീ ഇടപെടലുകള്‍ പരാജയപ്പെടുന്ന സാഹചര്യത്തില്‍ സംഘടിതമായ നീക്കത്തിലൂടെ മാത്രമേ ശബരിമലയില്‍ പ്രവേശനം സാധ്യമാകൂ.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരു ഗ്രൂപ്പ് രൂപീകരിക്കുകയും അതിലേക്ക് ആളുകളെ ക്ഷണിക്കുകയും ചെയ്തതെന്നും ശ്രേയസ് കണാരന്‍ നേരത്തെ പറഞ്ഞിരുന്നു. അമ്പതിലധികം സ്ത്രീകള്‍ സന്നിധാനത്തേക്ക് പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ചും ഒപ്പം പോകാന്‍ സന്നദ്ധരായി നൂറിലധികം പുരുഷന്മാരും ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018