Keralam

‘കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്നോക്ക വിഭാഗത്തോടുള്ള അവഗണന, നീതിനിഷേധം’; സാമ്പത്തിക സംവരണത്തിനെതിരെ വെള്ളാപ്പള്ളി  

വെള്ളാപ്പള്ളി നടേശന്‍  
വെള്ളാപ്പള്ളി നടേശന്‍  

മുന്നോക്കവിഭാഗക്കാരിലെ പിന്നോക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനം. കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്നോക്ക ജനവിഭാഗങ്ങളോടുള്ള അവഗണനയും നീതിനിഷേധവുമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

സംവരണ മാനദണ്ഡം സാമുദായിക പിന്നോക്കാവസ്ഥയാണ്. ഭരണഘടന പിന്നോക്ക വിഭാഗത്തിനാണ് സംവരണം നല്‍കിയത്. സംവരണത്തിന്റെ മാനദണ്ഡമെന്തെന്ന് സുപ്രീം കോടതി പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവരരുതെന്നും വിഷയം ഗൗരവമായി പഠിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്ക സമുദായക്കാര്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചത്. എട്ടുലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് സംവരണം നല്‍കാനാണ് നീക്കം.  

മുന്നോക്ക വിഭാഗം സംവരണം ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പികെ ഫിറോസും രംഗത്തെത്തിയിരുന്നു. സാമ്പത്തിക സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് പി കെ ഫിറോസ് പറഞ്ഞു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സാമ്പത്തിക സഹായങ്ങളാണ് നല്‍കേണ്ടത്. ദാരിദ്ര നിര്‍മാര്‍ജനമല്ല, മറിച്ച് പിന്നോക്ക വിഭാഗങ്ങളെ കൈപിടിച്ച് ഉയര്‍ത്തുന്നതിന് വേണ്ടിയാണ് സംവരണം. ഈ വിഷയത്തില്‍ ആര്‍എസ്എസിനും സിപിഐഎമ്മിനും ഒരേ നിലപാടാണെന്നും യൂത്ത് ലീഗ് നേതാവ് ചൂണ്ടിക്കാട്ടി.

സാമ്പത്തിക സംവരണത്തിനുള്ള നീക്കം സ്വാഗതാര്‍ഹമാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. മുന്നോക്ക വിഭാഗക്കാരില്‍ സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്നവരുണ്ട്. അവര്‍ക്ക് സംവരണം നല്‍കണമെന്ന് പാര്‍ട്ടി എന്ന നിലയില്‍ സിപിഐഎം മുമ്പ് തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് കേരള സര്‍ക്കാര്‍ 10 ശതമാനം സംവരണം ദേവസ്വം ബോര്‍ഡില്‍ കൊടുത്തത്. നിലവിലെ സംവരണം സംരക്ഷിക്കണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

മോഡി സര്‍ക്കാര്‍ നീക്കത്തെ സ്വാഗതം ചെയ്ത് മന്ത്രി എ കെ ബാലനും രംഗത്തെത്തി. ദേവസ്വം ബോര്‍ഡിലെ മുന്നോക്ക സമുദായത്തിലെ പാവങ്ങള്‍ക്ക് രാജ്യത്ത് ആദ്യമായി സംവരണം ഏര്‍പ്പെടുത്തിയത് ഇപ്പോഴത്തെ കേരളസര്‍ക്കാരാണെന്ന് എകെ ബാലന്‍ പറഞ്ഞു. നിലവിലുള്ള സംവരണത്തില്‍ മാറ്റം വരുത്താതെ പുതിയ സംവരണം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിന് സാധിക്കണമെന്നും മന്ത്രി പറയുകയുണ്ടായി.

സാമ്പത്തിക സംവരണത്തെ സര്‍വാത്മനാ സ്വാഗതം ചെയ്യുന്നു എന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ളയുടെ പ്രതികരണം. സുധീരവും കാലോചിതവുമായ തീരുമാനമാണിത്. ബിജെപിയുടെ പ്രഖ്യാപിത നയം അനുസരിച്ചാണ് മോഡി സര്‍ക്കാരിന്റെ നടപടി. ഭാരതീയ ജനസംഘത്തിന്റെ കാലം മുതല്‍ ത്രിതല സംവരണനയമാണ് പാര്‍ട്ടി നിര്‍ദ്ദേശിക്കുന്നത്. ജാതീയമായ ഉച്ചനീചത്വം മൂലം ദുരിതം അനുഭവിക്കുന്ന വിഭാഗങ്ങള്‍ക്ക് നിലവിലുള്ള സംവരണത്തിന് ഒരു രീതിയിലും കോട്ടം തട്ടാതെയാണ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ആശ്വാസം എത്തിക്കുന്നതെന്നും ശ്രീധരന്‍ പിള്ള അവകാശപ്പെട്ടു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018