Keralam

‘വിരട്ടല്‍, അത് വേണ്ട, അതിനുള്ള ശേഷി നിങ്ങള്‍ക്കില്ല’; ബിജെപിയുടെ ഭീഷണിക്ക് പിണറായിയുടെ മറുപടി  

മുഖ്യമന്ത്രി
മുഖ്യമന്ത്രി
സ്വകാര്യസ്വത്തിന് സുരക്ഷയ്ക്കും അക്രമം തടയാനും ഓര്‍ഡിനന്‍സ്. സ്വകാര്യസ്വത്തിന് പൊതുമുതലിന് സമാനമായ സംരക്ഷണം നല്‍കും. ബന്ദിന് ആഹ്വാനം ചെയ്യുന്നവരില്‍ നിന്നും നഷ്ടം ഈടാക്കും. 

ശബരിമല യുവതീപ്രവേശനത്തേത്തുടര്‍ന്ന് സംസ്ഥാനത്ത് അരങ്ങേറിയ അക്രമങ്ങളില്‍ ബിജെപി, സംഘ്പരിവാര്‍ സംഘടനകള്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിയുടെയും ആര്‍എസ്എസിന്റേയും വിരട്ടല്‍ കേരളത്തില്‍ വിലപ്പോവില്ലെന്നും നിങ്ങള്‍ക്ക് അതിന് ശേഷിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിസഭായോഗത്തിന് ശേഷം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സ്വകാര്യസ്വത്തിന് സുരക്ഷയ്ക്കായും അക്രമം തടയാനുമുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അനുമതി ലഭിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. സ്വകാര്യസ്വത്തിന് പൊതുമുതലിന് സമാനമായ സംരക്ഷണം നല്‍കും. ബന്ദിന് ആഹ്വാനം ചെയ്യുന്നവരില്‍ നിന്നും നഷ്ടം ഈടാക്കും. ഹര്‍ത്താലിനെതിരെ നിയമനിര്‍മ്മാണം ആലോചനയില്‍ ഇല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളബാങ്കിന് വേണ്ടി സഹകരണ നിയമ ഭേദഗതി കൊണ്ടുവരാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. കേരള ബാങ്ക് ജില്ലാ ബാങ്കുകള്‍ ലയിപ്പിക്കാനുള്ള നിയമത്തിലാണ് ഭേദഗതി. ഭരണസമിതിയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമെന്നത് കേവല ഭൂരിപക്ഷമാക്കി.  

അക്രമസംഭവങ്ങള്‍ സംസ്ഥാനസര്‍ക്കാരിന് ഇത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. നാട്ടിലെ ജനങ്ങളും ആഗ്രഹിക്കുന്നത് അതാണ്. പൗരന്‍മാരുടെ സ്വത്തിനും ജീവനും സുരക്ഷിതത്വം നല്‍കുക എന്നത് സംസ്ഥാനസര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഇത് കണക്കിലെടുത്തുകൊണ്ട് ആവശ്യമായ നടപടികള്‍ക്കൊപ്പം തന്നെ നിയമവും ശക്തിപ്പെടുത്തേണ്ടതുണ്ട് എന്നാണ് കാണുന്നത്. പൗരന്‍മാരുടെ സ്വത്തിനും സുരക്ഷയ്ക്കും സമൂഹത്തിലെ വര്‍ഗീയമായ ധ്രുവീകരണങ്ങള്‍ അക്രമപ്രവര്‍ത്തനങ്ങളെ ശക്തമായി നേരിടുന്നതിന് ഒരു നിയമം സംസ്ഥാനത്ത് ആവിഷ്‌കരിക്കണമെന്ന് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ നടപടികള്‍ സ്വീകരിച്ചു. സ്വകാര്യവസ്തുക്കള്‍ നശിപ്പിക്കുന്നത് തടയല്‍ ഓര്‍ഡിനന്‍സ് 2019. വര്‍ഗീയ സംഘര്‍ഷങ്ങളുടെ ഭാഗമായാണെങ്കിലും അല്ലെങ്കിലും പൊതുമുതല്‍ നശിപ്പിക്കുക, ഹര്‍ത്താലും ബന്ദും നടത്തി സ്വകാര്യസ്വത്തുക്കള്‍ നശിപ്പിക്കുക എന്നിവ തടയുകയാണ് ലക്ഷ്യം. സ്വകാര്യസ്വത്തുക്കള്‍ നശിപ്പിക്കുന്നതിന് പൊതുമുതല്‍ നശിപ്പിക്കുന്നതിന് സമാനമായ കുറ്റം എന്ന നിലയിലേക്ക് കൊണ്ടുവരികയാണ്. നഷ്ടപരിഹാരം അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരില്‍ നിന്ന് ഈടാക്കാനുള്ള നടപടികളും ലക്ഷ്യം വെക്കുന്നുണ്ട്. അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നവരെ പിടികൂടും.

മുന്നോക്ക സമുദായക്കാര്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ മുഖ്യമന്ത്രി സ്വാഗതം ചെയ്തു. നിലവിലുള്ള സംവരണത്തെ അട്ടിമറിക്കരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 
അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്യരുതെന്ന് പറയുന്നത് കേട്ടു. അത് വേറെ സംസ്ഥാനത്ത് പോയി പറഞ്ഞാല്‍ മതി. കേരളത്തില്‍ വേണ്ട. മറ്റ് ചില സംസ്ഥാനങ്ങളില്‍ നിങ്ങള്‍ അക്രമം കാണിച്ചാല്‍ ആ അക്രമികളെ പൊലീസ് പിടിക്കുന്നുണ്ടാവില്ല. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിരവധി സംഭവങ്ങള്‍ അറിയാമല്ലോ. പട്ടാപ്പകല്‍ കൊല നടത്തിയിട്ടും പിടിക്കുന്നില്ല. ആ സംരക്ഷണം ഇവിടെ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കില്‍ അതിവിടെ നടക്കില്ല എന്ന് അവര്‍ മനസിലാക്കിക്കൊള്ളണം. പിന്നെ വിരട്ടല്‍, അതൊന്നും ഇങ്ങോട്ട് വേണ്ട. അതിന്റെയൊക്കെ കാലം കഴിഞ്ഞുപോയി. അതിനുള്ള ശേഷിയൊന്നും നിങ്ങള്‍ക്കില്ല എന്ന് മനസിലാക്കണം. അതാണ് അവരോട് പറയാനുള്ളത്.   
മുഖ്യമന്ത്രി

ക്രമസമാധാനനില തകര്‍ന്നെന്നാരോപിച്ച് സംസ്ഥാനത്ത് പ്രസിഡന്റ് ഭരണം കൊണ്ടുവരണമെന്ന് ബിജെപി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടതിനേയും മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. കേരളത്തിന്റെ ക്രമസമാധനം തകര്‍ക്കണം എന്ന് ആര്‍എസ്എസിനും ബിജെപിയ്ക്കും ആഗ്രമുണ്ടെന്നത് വലിയ വസ്തുതതയാണ്. അതിനുവേണ്ടിയുള്ള നടപടികള്‍ നല്ല നിലയ്ക്ക് അവര്‍ സ്വീകരിച്ചുവരികയാണ്. ഹര്‍ത്താലിനോടനുബന്ധിച്ച് ബോധപൂര്‍വ്വമായി ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. അക്രമസംഭവങ്ങള്‍ ആകെ എടുത്ത് പരിശോധിച്ചാല്‍ 91.71 ശതമാനവും സംഘ്പരിവാര്‍ സംഘടനകളാണ് അക്രമം നടത്തിയത്. ആരേയും ഒഴിവാക്കിയില്ല, ജനപ്രതിനിധികള്‍ക്ക് നേരെ ആക്രമണം നടന്നിട്ടുണ്ട്, മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ, വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. നിരവിധി പൊതുകെട്ടിടങ്ങള്‍ തകര്‍ക്കുന്ന അവസ്ഥയുണ്ടായി, നിരവധി പാര്‍ട്ടി ഓഫീസുകള്‍ തകര്‍ത്തു. ഇതെല്ലാം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണ്. മറ്റ് ചിലത് മനസില്‍ കണ്ടുകൊണ്ടാണ് സംഘ്പരിവാര്‍ ഇതെല്ലാം ചെയ്തത്. അതൊന്നും നടക്കുന്നില്ല എന്ന നിരാശ അവര്‍ക്കുണ്ട്. കേരളം ഇതെല്ലാം നടന്നിട്ടും ഭദ്രമായി തന്നെ നില്‍ക്കുന്നു. സമാധാനപരമായി മുന്നോട്ടുപോകുന്നു. ശബരിമലയിലേക്ക് മറ്റ് സംസ്ഥാനങ്ങൡ നിന്നുള്ളവര്‍ നല്ല രീതിയില്‍ വരുന്നു. കേരളത്തിന്റെ ക്രമസമാധാനനില ഒരു തരത്തിലും തകര്‍ന്നിട്ടില്ല എന്ന അവസ്ഥ ഇവിടെ നിലനില്‍ക്കുന്നു. അപ്പോള്‍ ക്രമസമാധാനം തകര്‍ക്കുന്നതിന് വേണ്ടി അക്രമപ്രവര്‍ത്തനങ്ങള്‍ ഒരു ഭാഗത്ത് സംഘടിപ്പിക്കുക. അത് സംഘടിപ്പിക്കുന്നത് രാജ്യം ഭരിക്കുന്ന കക്ഷിയുടെ നേതൃത്വത്തില്‍ ആവുക. അവരടക്കമുള്ള സംഘ്പരിവാര്‍ സംഘടനകള്‍ അക്രമങ്ങള്‍ സംഘടിപ്പിക്കുക. എന്നിട്ട് കേരളത്തില്‍ അക്രമമാണ് എന്ന് പറയുക. ഇതാണ് സംഭവിക്കുന്നത്. ഇത് നാട് തിരിച്ചറിയുന്നുണ്ട്. ഇക്കൂട്ടര്‍ വിചാരിച്ചാല്‍, ഈ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ മൂലം കേരളത്തില്‍ ഒരു ക്രമസമാധാനഭംഗമോ സംസ്ഥാനത്ത് എന്തെങ്കിലും ഭരണസ്തംഭനമോ ക്രമസമാധനില തകരുന്ന അവസ്ഥയോ ഉണ്ടാകില്ല. എങ്കിലും അക്രമം അക്രമാണ്. അതിന്റെ ഭാഗമായി പീഡനം ഏറ്റുവാങ്ങേണ്ടി വന്ന ജനവിഭാഗങ്ങളുണ്ട്. അതിന് ശക്തമായ നടപടികള്‍ സ്വീകരിക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018