Keralam

‘ആലപ്പാട് കേവലമൊരു ഹാഷ്ടാഗില്‍ ഒതുങ്ങരുത്’; അധികാരികള്‍ നടപടിയെടുക്കുന്നതുവരെ ശബ്ദമുയര്‍ത്താമെന്ന് പൃഥ്വിരാജ്

പൃഥ്വിരാജ്
പൃഥ്വിരാജ്
നടന്‍മാരായ ടൊവീനോയും സണ്ണി വെയ്‌നും ആലപ്പാടിന്റെ അതിജീവനസമരത്തിന് പിന്തുണപ്രഖ്യാപിച്ചതിന് പിന്നാലെ സേവ് ആലപ്പാട് ക്യാംപെയ്‌നുമായി പൃഥ്വിരാജും.

കൊല്ലം ജില്ലയിലെ തീരദേശഗ്രാമമായ ആലപ്പാടില്‍ കരിമണല്‍ ഖനനത്തിനെതിരെ നടക്കുന്ന ജനകീയ സമരത്തിന് പിന്തുണ അര്‍പ്പിച്ച് നടന്‍ പൃഥ്വിരാജ്. ഒരു ജനതയുടെ നിലനില്‍പ് തന്നെ അപകടത്തിലായിട്ടും മാധ്യമങ്ങള്‍ വിശ്വാസത്തെ ചോദ്യം ചെയ്യുന്നതിനേക്കുറിച്ചും മതത്തേക്കുറിച്ചുമുള്ള ചര്‍ച്ചകളിലാണെന്ന് നടന്‍ പറഞ്ഞു.

ഒരു ഹാഷ്ടാഗ് മാത്രമായിപ്പോകുമോയെന്ന കാര്യത്തില്‍ നിരാശയുണ്ട്. തന്റെ ശബ്ദം ഉയര്‍ന്നുവരുന്ന പ്രതിഷേധാരവത്തിന്റെ ഭാഗമാകുമെന്നും ബന്ധപ്പെട്ട അധികാരികള്‍ നടപടിയെടുക്കുന്ന തരത്തില്‍ ആ ശബ്ദം വളരുമെന്ന് പ്രതീക്ഷിക്കുന്നതായും പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു.

ഒരു ഫേസ്ബുക്ക് പോസ്റ്റ് എത്രത്തോളം സഹായിക്കുമെന്ന് സത്യമായും എനിക്കറിയില്ല. സോഷ്യല്‍ മീഡിയയില്‍ ഒരു വിഷയം വ്യാപകമായി പ്രചരിക്കുമ്പോള്‍ എല്ലാവരും അതിന് പിന്നാലെ ചാടിവീഴുന്നത് അര്‍ത്ഥമില്ലാത്ത സംഗതിയാണെന്ന് തുറന്നുപറയട്ടെ. ഒരു വിശ്വാസത്തെ ചോദ്യം ചെയ്യുന്നതിനേക്കുറിച്ചും മതത്തേക്കുറിച്ചുമുള്ള കോലാഹലവുമാണ് ഈ സാഹചര്യത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതെന്ന കാര്യം എന്നെ അലട്ടുന്നു. അതേ സമയം ഒരു കൂട്ടം മനുഷ്യരുടേയും അവര്‍ വീടെന്ന് വിളിക്കുന്ന സ്ഥലത്തിന്റേയും നിലനില്‍പ് തന്നെ അപകടത്തിലാണ്. ചില കാരണങ്ങളാല്‍ ഈ വസ്തുത പ്രൈം ടൈം വാര്‍ത്തകളില്‍ ഇടംപിടിക്കുന്നില്ല. പ്രതീക്ഷിക്കുന്ന ഹാഷ്ടാഗോടെ ഈ പോസ്റ്റ് ഞാന്‍ അവസാനിപ്പിക്കും. ഹാഷ്ടാഗ് മാത്രമായി പോകുമെന്ന ചിന്ത എന്നെ നിരാശനാക്കുന്നു. എനിക്ക് പ്രതീക്ഷിക്കാന്‍ മാത്രമേ കഴിയൂ, എന്റെ ഈ ശബ്ദം ഇനിയും ഉയരാന്‍ പോകുന്ന ആരവത്തിനൊപ്പം ചേരുമെന്നും ഉടന്‍ തന്നെയോ പിന്നീടോ നാം ബന്ധപ്പെട്ട അധികാരികളെ നടപടിയെടുക്കുകയല്ലാതെ വേറെ മാര്‍ഗമില്ലെന്ന നിലയിലെത്തിക്കവിധം വേണ്ടത്ര ശബ്ദമുയര്‍ത്തുമെന്നും. ആലപ്പാടിനെ രക്ഷിക്കുക.  
പൃഥ്വിരാജ്
കൊല്ലം കരുനാഗപ്പള്ളി താലൂക്കില്‍, അറബിക്കടലിനും കായംകുളം കായലിനും ഇടയിലായി സ്ഥിതി ചെയ്യുന്ന വളരെ വീതി കുറഞ്ഞ പ്രദേശമാണ് ആലപ്പാട്. ചവറ ശങ്കരമംഗലത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ലിമിറ്റഡ് എന്ന സ്ഥാപനമാണ് വര്‍ഷങ്ങളായി ആലപ്പാട് ഖനനം തുടരുന്നത്.   

വര്‍ഷങ്ങളായി തുടര്‍ന്നുപോരുന്ന കരിമണല്‍ ഖനനം മൂലം ആലപ്പാട് ഗ്രാമത്തെ കടല്‍ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ജീവനും സ്വത്തിനും വേണ്ടിയുള്ള ജനകീയ സമരം ആരംഭിച്ചിട്ട് ഏറെ നാളായെങ്കിലും അധികൃതര്‍ ഇതുവരെ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടില്ല. മുഖ്യധാര മാധ്യമങ്ങളും ആലപ്പാടിനെ അവഗണിച്ചതോടെ വിഷയം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. സേവ് ആലപ്പാട്, സ്‌റ്റോപ് മൈനിങ് ഹാഷ്ടാഗുകളാണ് ആലപ്പാടിന്റെ അതിജീവന പ്രശ്‌നം വീണ്ടും ചര്‍ച്ചയാക്കുന്നത്.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018