Keralam

‘താഴമണ്‍ കുടുംബമൊക്കെ മല അരയ കുടുംബമാണെന്ന് പ്രഖ്യാപിച്ചാലോ?’; തന്ത്രം പരശുരാമന്‍ തന്നതാണെന്ന ന്യായവാദങ്ങളെ പരിഹസിച്ച് മലയരയ സഭ   

പികെ സജീവ്  
പികെ സജീവ്  

ശബരിമല ക്ഷേത്രത്തിലെ പരമാധികാരം തങ്ങള്‍ക്കാണെന്ന് അവകാശപ്പെട്ട താഴമണ്‍ തന്ത്രി കുടുംബത്തെ പരിഹസിച്ച് ഐക്യ മല അരയ മഹാ സഭ. പരശുരാമനാണ് ശബരിമലയുടെ തന്ത്രം താഴ്മണ്‍ കുടുംബത്തെ ഏല്‍പ്പിച്ചതെന്ന് വാദത്തെ പരിഹസിച്ച് സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ സജീവ് രംഗത്തെത്തി. താഴ്മണ്‍ കുടുംബത്തിന്റെ വാദത്തിന്റെ അടിസ്ഥാനത്തില്‍ പന്തളം എന്ത് ചെയ്യുമെന്ന് അദ്ദേഹം ചോദിച്ചു. അവര്‍ ബിസിയില്ലല്ലോ വന്നത്്? തിരുവാഭരണം എങ്ങനെ അയ്യപ്പന് ചാര്‍ത്തുമെന്നും പികെ സജീവ് ചോദിച്ചു.

ഇനി മലയിലെ മകരവിളക്കുതെളിക്കലും, ശബരിയും നീലിയും ചക്കിയും, എല്ലാം ആ കുടുംബത്തില്‍ നിന്നാണെന്ന് സര്‍ട്ടിഫിക്കറ്റുമായി എത്താന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. എല്ലാം സാമ്പത്തിക ശരണം എന്ന് പറഞ്ഞുകൊണ്ടാണ് പികെ സജീവ് ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

തന്ത്രിയുടെ അവകാശത്തെ ചോദ്യം ചെയ്യാന്‍ സര്‍ക്കാറിനോ ദേവസ്വം ബോര്‍ഡിനോ അവകാശമില്ലെന്ന് താഴ്മണ്‍ കുടുംബം നേരത്ത വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ക്ഷേത്ര ആചാര അനുഷ്ഠാനം സബന്ധിച്ചുളള അന്തിമ തീരുമാനവും അത് പ്രാവര്‍ത്തികമാക്കുന്നതിനുളള അധികാരവും തന്ത്രിയില്‍ മാത്രം നിക്ഷിപ്തമായിട്ടുളളതാണ്. ക്ഷേത്രത്തിലെ അടിയന്തിരങ്ങള്‍ക്ക് പ്രതിഫലമായി ദേവസ്വംബോര്‍ഡില്‍ നിന്നും ശമ്പളമല്ല മറിച്ച് ദക്ഷിണ മാത്രമാണ് തന്ത്രിമാര്‍ സ്വികരിക്കുന്നതെന്നും താഴമണ്‍ കുടുംബം വാര്‍ത്താകുറിപ്പില്‍ പറഞ്ഞിരുന്നു. തന്ത്രി കുടുംബത്തിന്റെ അവകാശവാദത്തിനെതിരെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. തന്ത്രി സ്ഥാനത്ത് നിന്ന് ആളെ മാറ്റിയ ചരിത്രമുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

കാലാകാലങ്ങളായി മലയരവിഭാഗമാണ് കരിമലക്ഷേത്രത്തിലും ശബരിമലക്ഷേത്രത്തിലും ആരാധന നടത്തിയിരുന്നതെന്ന് പികെ സജീവ് മുന്‍പ് ചൂണ്ടിക്കാട്ടിയിരുന്നു. ശബരിമലയിലേയും കരിമലയിലേയും ക്ഷേത്രങ്ങളുടെ നടത്തിപ്പുകാര്‍ മലയരയവിഭാഗമായിരുന്നു. 1902ല്‍ തന്ത്രി കുടുംബം ഇത് അട്ടിമറിച്ച് ആരാധനയില്‍ അധികാരം സ്ഥാപിച്ചു. 41 ദിവസത്തെ വ്രതവും പതിനെട്ടാം പടിയുമെല്ലാം പിന്നീട് ബ്രാഹ്മണവല്‍ക്കരിക്കപ്പെട്ടതാണ്. വ്യക്തമായ തെളിവുകളോടെ തങ്ങള്‍ ചരിത്രം പറയുമ്പോഴൊക്കെ ദുരാരോപണങ്ങളുമായാണ് മലയരയരെ നേരിടുന്നതെന്നും സജീവ് പറയുന്നു.  

പികെ സജീവിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം

“ശബരിമല അമ്പലം നിലവിൽ വന്നത് ബി.സി.യിലാണെന്ന പുതിയ കണ്ടെത്തൽ (ഞാനല്ല ) അന്നു മുതൽ അമ്പലത്തിൽ പൂജ നടത്താൻ താഴമൺ കുടുംബത്തിന് പരശുരാമൻ അനുവാദം നൽകിയെന്ന്. പന്തളമെന്തു ചെയ്യും അവർ ബി.സി.യിലല്ലല്ലോ വന്നത്. ഇനി തിരുവാഭരണം എങ്ങനെ അയ്യപ്പനു ചാർത്തും കാലഗണനയുമായി ശരിയാകുന്നില്ല. അട്ടർ കൺഫ്യൂഷൻ, ഇനിയുമങ്ങോട്ടു പോയാൽ താഴമൺ കുടുംബമൊക്കെ മല അരയ കുടുംബമാന്നെന്നു പ്രഖ്യാപിച്ചാലോ?
തേനഭിഷേകവും, പഞ്ചലങ്കാര പൂജയുo, വിളിച്ചു ചൊല്ലി പ്രാർത്ഥനയും അവർ ഏറ്റെടുത്തേക്കു മോ: മലയിലെ മകരവിളക്കുതെളിക്കലും, ശബരിയും നീലിയും ചക്കിയും, എല്ലാം ആ കുടുംബത്തിൽ നിന്നാണെന്ന് സർട്ടിഫിക്കറ്റുമായി എത്താൻ
സാധ്യതയുള്ളതാണ്. ഒന്നും തള്ളിക്കളയാനാകില്ല മലഅരയന്മാർ തന്ത്രി കുടുംബവും തന്ത്രി കുടുംബം മല അരയൻമാരുമാണെന്ന് ആ സർട്ടിഫിക്കറ്റിൽ എഴുതിയിട്ടുണ്ടാകമോ, എല്ലാം സാമ്പത്തികം ശരണം.’’

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018