Keralam

മകരജ്യോതി ദിനത്തില്‍ പതിനായിരം വീടുകളില്‍ വിളക്ക് തെളിയിക്കുമെന്ന് മലയരയ സഭ; പുനസ്ഥാപനദീപം കൈമാറുന്നത് അവസാനം മകരജ്യോതി തെളിയിച്ച കുഞ്ഞന്റെ പിന്മുറക്കാരിക്ക്  

ശബരിമലയിലെ ഉടമസ്ഥാവകാശങ്ങള്‍ കവര്‍ന്നെടുത്തതിനെതിരെ പ്രതിഷേധം തുടരുമെന്ന് ഐക്യ മല അരയ മഹാസഭ. പൊന്നമ്പലമേട്ടില്‍ ജ്യോതി തെളിയിക്കാനുള്ള അവകാശം നിഷേധിച്ചതിനെതിരെ മകരവിളക്ക് ദിനത്തില്‍ പതിനായിരം കുടുംബങ്ങള്‍ അവകാശ പുനസ്ഥാപന ദീപം തെളിയിക്കുമെന്ന് ഐക്യ മല അരയ മഹാസഭ നേതാക്കള്‍ അറിയിച്ചു. ശബരിമലയിലെ അവകാശങ്ങള്‍ക്ക് വേണ്ടി ഏഴ് പതിറ്റാണ്ടായി നടത്തിവരുന്ന സമരം ലക്ഷ്യം കാണുന്നതുവരെ തുടരുമെന്ന് സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ സജീവ് വ്യക്തമാക്കി.

1949 വരെ പൊന്നമ്പലമേട്ടില്‍ മകര വിളക്ക് തെളിയിച്ചിരുന്നത് മല അരയ സമുദായമായിരുന്നു. പിന്നീട് ഇവരില്‍ നിന്നും വിളക്ക് ബലമായി കവര്‍ന്നെടുക്കുകയായിരുന്നു. അവകാശങ്ങള്‍ തിരികെ ലഭിക്കുന്നതിനായി 2563 ദിവസങ്ങളായി ഉടുമ്പാറമലയിലെ അമ്പലത്തില്‍ കെടാവിളക്കുമായി കാത്തിരിക്കുകയാണ് മല അരയ സമുദായം.  
ഐക്യ മല അരയ മഹാസഭ  

പൊന്നമ്പലമേട്ടില്‍ അവസാനം ദീപം തെളിയിച്ചത് പുത്തന്‍വീട്ടില്‍ കുഞ്ഞന്‍ എന്നയാളാണ്. ഉടുമ്പാറ മലയിലെ കെടാവിളക്കില്‍ നിന്നും ഇദ്ദേഹത്തിന്റെ മരുമകള്‍ രാജമ്മ അയപ്പന്റെ (75) കുടുംബത്തിലേക്ക് എഎംഎഎംഎസ് നേതാവ് പി കെ സജീവ് ആദ്യ ദീപം പകരും.

തെക്കന്‍ കേരളത്തില്‍ നടക്കുന്ന ഗോത്രാചാരങ്ങള്‍ക്ക് മേല്‍ ബ്രാഹ്മണിക്കല്‍ ആചാരങ്ങള്‍ കടന്നുവരുന്നത് പ്രതിരോധിക്കേണ്ടതാണെന്നും ദ്രാവിഡ സംസ്‌കൃതി പുനസ്ഥാപിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

ശബരിമലയിലെ മല അരയ സമൂഹത്തിന്റെ ഉടമസ്ഥതയേക്കുറിച്ച് പി കെ സജീവ് എഴുതിയ പുസ്തകം ജനുവരി പത്തിന് പ്രസിദ്ധീകരിക്കും. ശബരിമലയിലെ ദ്രാവിഡ പൂജാവിധികളായിരുന്ന പഞ്ചലങ്കാരപൂജ, തേനഭിഷേകം, മല അരയ ചരിത്രം, 18 മലകളിലെ മല അരയ സമുദായത്തിന്റെ അവകാശ തെളിവുകള്‍ എന്നിവ അടങ്ങിയതാണ് പുസ്തകമെന്ന് എഎംഎഎംഎസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018