Keralam

ഹര്‍ത്താല്‍: ഒറ്റപ്പെട്ട അക്രമങ്ങള്‍ തുടരുന്നു; കൊയിലാണ്ടിയില്‍ ബോംബേറ് ; ഇതുവരെ അറസ്റ്റിലായവര്‍ 6914

കഴിഞ്ഞ ദിവസം നടന്ന ഹര്‍ത്താലിന്റെ ഭാഗമായി ഉണ്ടായ അക്രമ സംഭവങ്ങള്‍ അവസാനിക്കുന്നില്ല. കോഴിക്കോട് കൊയിലാണ്ടിയില്‍ സിപിഐഎം-ബിജെപി പ്രാദേശിക നേതാക്കളുടെ വീടിന് നേരെ ബോംബേറുണ്ടായി. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.

സിപിഐഎം നേതാവും നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ കെ ഷിജുവിന്റെ വീടിന് നേരെയും, ബി ജെ പി മണ്ഡലം സെക്രട്ടറി വി കെ മുകുന്ദന്റെ വീടിന് നേരെയുമാണ് ആക്രമണം നടന്നത്. പുലര്‍ച്ചെ മൂന്ന് മണിക്കും അഞ്ച് മണിക്കുമിടെയാണ് സംഭവം. ആളപായമില്ലെങ്കിലും വീടുകള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

ഹര്‍ത്താല്‍ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സമധാന യോഗങ്ങള്‍ നടക്കുന്നതിനിടെയാണ് വീണ്ടും അക്രമങ്ങള്‍ നടക്കുന്നത്. ജില്ലയില്‍ പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇന്ന് നടക്കുന്ന ദേശീയ പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് ബിജെപിയും ശബരിമല കര്‍മസമിതിയും നടത്തിയ ഹര്‍ത്താലില്‍ സംസ്ഥാനത്തുടനീളം അക്രമ പരമ്പരകള്‍ അരങ്ങേറിയിരുന്നു. ഹര്‍ത്താല്‍ കഴിഞ്ഞ് ആറ് ദിവസം പിന്നിടുമ്പോഴും അക്രമം തുടരുകയാണ്. കഴിഞ്ഞ ദിവസം കണ്ണൂര്‍ കൊളവല്ലൂര്‍ ചേരിക്കലില്‍ വന്‍ ബോംബ് ശേഖരം പിടികൂടിയിരുന്നു. പ്രദേശത്തെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് 20 നാടന്‍ ബോംബുകള്‍ പിടികൂടിയത്. കല്ലു വെട്ടിയ കുഴിയില്‍ ബക്കറ്റില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു ബോംബുകള്‍ സൂക്ഷിച്ചിരുന്നത്.

ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഇതു വരെ സംസ്ഥാനത്ത് 6914 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ 954 പേര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. 5960 പേര്‍ക്കു ജാമ്യം ലഭിച്ചു. മൊത്തം 2187 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018