Keralam

സംയുക്ത ട്രേഡ് യുണിയനുകളുടെ ദേശീയ പണിമുടക്ക് : സംസ്ഥാനമൊട്ടാകെ ട്രെയിനുകള്‍ തടഞ്ഞു , കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നില്ല

കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ-ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ രാജ്യവ്യാപകമായി സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത പണിമുടക്കില്‍ സംസ്ഥാനത്താകെ ട്രെയിനുകള്‍ തടഞ്ഞു. തിരുവനന്തപുരത്ത് വേണാട്, രപ്തിസാഗര്‍, ജനശതാബ്ദി എക്‌സ്പ്രസുകള്‍ മണിക്കൂറുകളോളം തടഞ്ഞു വച്ചു.

വേണാട് എക്‌സ്പ്രസ് തടഞ്ഞവരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കിയതിനെ തുടര്‍ന്ന് ഒന്നര മണിക്കൂര്‍ വൈകിയാണ് വേണാട് എക്‌സ്പ്രസ് സര്‍വീസാരംഭിച്ചത്.

സംസ്ഥാനമൊട്ടാകെ ട്രെയിനുകള്‍ തടയുന്നത് തുടരുകയാണ്. മണിക്കൂറുകളോളം ട്രെയിനുകള്‍ തടഞ്ഞു വച്ചതിനാല്‍ സര്‍വീസുകളും വൈകുകയാണ്. കെഎസ്ആര്‍ടിസി ജീവനക്കാരും സ്വകാര്യ ഓട്ടോ-ടാക്‌സികളും പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ പലയിടങ്ങളിലും യാത്രക്കാര്‍ കുടുങ്ങിക്കിടക്കുകയാണ്.

നിലവില്‍ ശബരിമലയിലേക്കുള്ള സര്‍വീസുകള്‍ മാത്രമാണ് കെഎസ്ആര്‍ടിസി നടത്തുന്നത്. പണിമുടക്കില്‍ നഷ്ടമുണ്ടാകുന്നത് ഒഴിവാക്കാന്‍ കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ തച്ചങ്കരി ഇന്നലെ ജീവനക്കാരോട് ചര്‍ച്ച നടത്തിയിരുന്നെങ്കിലും പണിമുടക്കില്‍ നിന്ന് പിന്മാറില്ലെന്ന് യുണിയനുകള്‍ അറിയിക്കുകയായിരുന്നു.

തൊഴിലില്ലായ്മ പരിഹരിക്കുക, പ്രതിമാസവരുമാനം 18,000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളെല്ലാം 48 മണിക്കൂര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

എന്നാല്‍ സംസ്ഥാനത്ത് കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍ അറിയിച്ചിട്ടുണ്ട്. 2019 ഹര്‍ത്താല്‍ വിരുദ്ധ വര്‍ഷമായി ആചരിക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ഇവര്‍ അറിയിക്കുന്നത്. നിര്‍ബന്ധിച്ച് കടകളടപ്പിക്കില്ലെന്നും നിരത്തിലിറങ്ങുന്ന വാഹനങ്ങല്‍ തടയില്ലെന്നുമാണ് സമരസമിതി അറിയിച്ചിരിക്കുന്നത്.

പണിമുടക്കില്‍ നിന്ന് ആശുപത്രികളെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍, സഹകരണ മേഖലയിലെ ഓഫീസുകളും അസംഘടിത മേഖലയിലെ തൊഴിലാളികളും ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കും. വിനോദസഞ്ചാരികളെയും ശബരിമല തീര്‍ത്ഥാടകരെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കി.

ബിജെപി ഹര്‍ത്താലിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയ പശ്ചാത്തലത്തില്‍ പണിമുടക്ക് ദിനം സമാനമായ പ്രതിഷേധങ്ങള്‍ക്കും സാധ്യതയുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018