Keralam

ഹര്‍ത്താല്‍ അക്രമം: നഷ്ടപരിഹാരം ഈടാക്കാന്‍ ഹര്‍ജി;  ബിജെപിക്കും ആര്‍എസ്എസിനും ഹൈക്കോടതി നോട്ടീസ്

ശബരിമലയിലെ യുവതീ പ്രവേശനത്തില്‍ ബിജെപി പിന്തുണയോടെ ശബരിമല കര്‍മ സമിതി നടത്തിയ ഹര്‍ത്താലിലെ അക്രമങ്ങളിലുണ്ടായ നാശനഷ്ടങ്ങളുടെ നഷ്ടപരിഹാരം ഈടാക്കണമെന്ന് ഹര്‍ജിയില്‍ ഹൈക്കോടതി നോട്ടീസ് അയച്ചു. ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത ബിജെപിക്കും ശബരിമല കര്‍മസമിതിക്കും, ആര്‍എസ്എസിനുമാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

ഹര്‍ത്താലില്‍ വ്യാപകമായി പൊതുമുതല്‍ നശിപ്പിച്ച സാഹചര്യത്തില്‍ ഹർത്താൽ ആഹ്വാനം ചെയ്തവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. നിലയ്ക്കലിലും മറ്റും നെയിംപ്ലേറ്റില്ലാതെ പൊലീസുകാരെ നിയോഗിച്ചത് സംബന്ധിച്ച് സംസ്ഥാന സർക്കാർ ഇന്ന് മറുപടി നൽകും. നിലയ്ക്കലിൽ നിന്ന് പമ്പ വരെ മനീതി സംഘത്തെ പൊലീസ് വാഹനത്തിൽ കൊണ്ടുപോയത് ചോദ്യം ചെയ്തുളള ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.

രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ഹര്‍ത്താല്‍ പ്രഖ്യാപിക്കുമ്പോള്‍ ഏഴ് ദിവസം മുമ്പെങ്കിലും നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതി ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു.

മിന്നല്‍ പണിമുടക്കും ഹര്‍ത്താലും പ്രഖ്യാപിച്ച് പൊതുജനത്തെ വലയ്ക്കരുതെന്നാണ് ഹൈക്കോടതി ഉത്തരവ്. സമരങ്ങള്‍ മൗലികാവകാശത്തെ ബാധിക്കുന്നതാകരുത്. ഹര്‍ത്താലില്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് ഹര്‍ത്താല്‍ നടത്തുന്ന പാര്‍ട്ടികള്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.

ഹര്‍ത്താല്‍ നിയന്ത്രിക്കാന്‍ നിയമമില്ലാത്തതാണ് പ്രശ്നമെന്നും ഹര്‍ത്താലിനെതിരെ നിയമനിര്‍മ്മാണം വേണമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018