Keralam

ശബരിമല വിഷയത്തില്‍ വിവാദ ചോദ്യങ്ങളുമായി ഹൈക്കോടതി; മലകയറിവര്‍ക്ക് അജണ്ടയുണ്ടോ? അവര്‍ വിശ്വാസികളാണോ എന്നും കോടതി

യുവതീപ്രവേശനത്തില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പൊലീസ് സംരക്ഷണത്തില്‍ യുവതികളെ കയറ്റരുതെന്നാണ് കമ്മീഷണറുടെ റിപ്പോര്‍ട്ട്.

ബിന്ദുവും കനകദുര്‍ഗയും വിശ്വാസികളാണോ എന്നും കോടതി ചോദ്യമുന്നയിച്ചു. അതെ എന്നായിരുന്നു കോടതിയില്‍ ഹാജരായ സര്‍ക്കാര്‍ അഭിഭാഷകന്റെ മറുപടി. ദര്‍ശനം നടത്തിയ യുവതികള്‍ക്ക് അജണ്ടയുണ്ടോ എന്നും കോടതി ചോദിച്ചു. യുവതികള്‍ ശബരിമലയില്‍ എത്തിയത് എന്തെങ്കിലും സ്ഥാപിച്ചെടുക്കാനാണോ എന്നും കോടതി ചോദിച്ചു.

യുവതീപ്രവേശനമുണ്ടായതിന്റെ സാഹചര്യം വിശദീകരിച്ചുകൊണ്ട് ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. നേരത്തെ നിരീക്ഷണ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ തന്നെയാണ് ഇതിലുമെന്ന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ചൂണ്ടിക്കാട്ടി. എന്നാല്‍ അങ്ങനെയല്ലെന്ന് പറഞ്ഞ കോടതി ബുധനാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

മുമ്പ് പൊലീസ് സംരക്ഷണത്തില്‍ യുവതികളെ കയറ്റരുതെന്ന നിരീക്ഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അത് കോടതിയലക്ഷ്യമാണെന്നും സുപ്രീംകോടതിയാണ് യുവതീപ്രവേശനത്തിന് അനുമതി നല്‍കിയതെന്നും ഇന്നലെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അതേ നിലപാട് തന്നെയാകും ഈ വിഷയത്തിലുമുണ്ടാകുക.

രണ്ട് യുവതികള്‍ ശബരിമലയില്‍ കയറിയതിന് ശേഷമുള്ള സാഹചര്യവും സര്‍ക്കാര്‍ വിശദീകരിക്കണം.

സര്‍ക്കാരോ പൊലീസോ മറ്റ് സംഘടനകള്‍ക്കോ പ്രകടനം നടത്താനുള്ള സ്ഥലമല്ല ശബരിമല. അത് വിശ്വാസികളുടെ ഇടമാണെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ കൂടി ചൂണ്ടിക്കാട്ടിയാകും സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കുക.

മനിതി സംഘത്തെ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് സ്വകാര്യവാഹനത്തില്‍ കടത്തിവിട്ടതിലെ അതൃപ്തിയും ഹൈക്കോടതി അറിയിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ല. പുതിയ വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദ്ദേശമുണ്ട്. നിലയ്ക്കലില്‍ ഇറങ്ങിയാല്‍ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെങ്കില്‍ അത് പമ്പയില്‍ ഉണ്ടാകില്ലേ. ക്രമസമാധാന പ്രശ്‌നം നേരിടാന്‍ കഴിയുന്നില്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ കഴിവുകേടാണെന്നും കോടതി വിമര്‍ശിച്ചു.

പമ്പയിലേക്കുള്ള യാത്രാകാര്യത്തില്‍ തീരുമാനം എടുക്കാത്തതിനും സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. ഇക്കാര്യത്തില്‍ 24 മണിക്കൂറിനകം തീരുമാനം അറിയിക്കാനും കോടതി നിര്‍ദ്ദേശിച്ചു.

യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ അക്രമത്തിലെ നഷ്ടം കര്‍മ്മസമിതി നേതാക്കളില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജിയില്‍ കോടതി നോട്ടീസ് അയച്ചു.

ബിജെപി, ഹിന്ദു ഐക്യവേദി, ശബരിമല കര്‍മസമിതി, ആര്‍എസ്എസ് നേതാക്കളായ കെ പി ശശികല, എസ് ജെ ആര്‍ കുമാര്‍, കെ എസ് രാധാകൃഷ്ണന്‍, ഡോ. ടി പി സെന്‍കുമാര്‍, ഗോവിന്ദ് ഭരതന്‍, ബിജെപി, പി ശ്രീധരന്‍ പിള്ള, കെ സുരേന്ദ്രന്‍, എം ടി രമേശ്, എ എന്‍ രാധാകൃഷ്ണന്‍, പി കെ കൃഷ്ണദാസ്, ഒ രാജഗോപാല്‍, പി ഇ ബി മേനോന്‍ തുടങ്ങിയ് എതിര്‍കക്ഷികള്‍ക്കാണ് കോടതി നോട്ടീസ്.

ഹര്‍ത്താലിന്റെ പേരില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നിര്‍ണയിക്കാനും വിതരണം ചെയ്യാനുമായി ക്ലെയിം കമീഷണറെ നിയമിക്കാന്‍ ഉത്തരവിടണമെന്നതടക്കം ആവശ്യങ്ങളുന്നയിച്ച് തൃശൂര്‍ സ്വദേശി ടി. എന്‍ മുകുന്ദനാണ് കോടതിയെ സമീപിച്ചത്.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018