Keralam

എംപാനല്‍ ജീവനക്കാര്‍ ശയനപ്രദക്ഷിണ സമരത്തിന്; സെക്രട്ടറിയേറ്റ് വളയും; ‘ജീവനക്കാരെ തിരിച്ചെടുക്കാന്‍ നിയമനിര്‍മ്മാണം നടത്തണം’ 

കെഎസ്ആര്‍ടിസിയില്‍ നിന്നും പുറത്താക്കപ്പെട്ട എംപാനല്‍ ജീവനക്കാര്‍ ജനുവരി 21ന് സെക്രട്ടറിയേറ്റ് വളഞ്ഞ് ശയനപ്രദക്ഷിണ സമരം നടത്തും. പുറത്താക്കപ്പെട്ടവരുടെ കുടുംബങ്ങളടക്കം ഏകദേശം പതിനായിരത്തിലേറെ പേര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

നിയമപരമായി ലഭിക്കേണ്ട ആുകൂല്യങ്ങളൊന്നും നല്‍കാതെയും ചട്ടങ്ങള്‍ പാലിക്കാതെയുമാണ് പുറത്താക്കിയത്. ഹൈക്കോടതിയില്‍ കൃത്യമായ സത്യവാങ്മൂലം മാനേജ്‌മെന്റ് നല്‍കാത്തതിനാലാണ് പ്രതികൂല വിധിയുണ്ടായതെന്നും എംപാനല്‍ ജീവനക്കാര്‍ ആരോപിച്ചു.

പാലക്കാട് ചേര്‍ന്ന ജില്ല കണ്‍വെന്‍ഷനിലാണ് ശയനപ്രദക്ഷിണ സമരം നടത്താനുള്ള തീരുമാനം. പുറത്താക്കിയ മുഴുവന്‍ എംപാല്‍ ജീവനക്കാരെയും തിരിച്ചെടുക്കണമെന്നും ഇതിനായി നിയമനിര്‍മ്മാണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

കെഎസ്ആര്‍ടിസി നഷ്ടത്തിലാണെന്ന് വരുത്തുന്നതിന് പിന്നില്‍ ചിലരുടെ താത്പര്യമാണെന്ന് ജീവനക്കാര്‍ ആരോപിച്ചു. ബിവറേജ് കോര്‍പ്പറേഷന്‍ കഴിഞ്ഞാല്‍ ഏറ്റവും ലാഭമുണ്ടാക്കുന്ന പൊതുമേഖല സ്ഥാപനമാണിത്. അമിത പലിശയ്ക്ക് കടമെടുക്കുന്നതും ബജറ്റ് വിഹിതം കൃത്യമായി ലഭിക്കാത്തതുമാണ് പ്രശ്‌നം.

വിജിലന്‍സ് സംവിധാനം കാര്യക്ഷമമല്ല. 2500 രൂപയ്ക്ക് ലഭിക്കേണ്ട ടിക്കറ്റ് യന്ത്രങ്ങള്‍ 10,40 രൂപയ്ക്ക് വാങ്ങിയത് ഇതിനുദാഹരണമാണെന്നും ഇവര്‍ ആരോപിച്ചു.

എംപാനല്‍ ജീവനക്കാര്‍ എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് വഴിയാണ് നിയമനം നേടിയത്. സര്‍ക്കാരും കോര്‍പറേഷനും തൊഴിലാളി സംഘടനകളും വഞ്ചിക്കുകയായിരുന്നു എന്നും ഇവര്‍ പറഞ്ഞു. ഹൈക്കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കാതെ സാവകാശ ഹര്‍ജിയാണ് നല്‍കിയത്. എംപാനല്‍ ജീവനക്കാരുടെ പുനരധിവാസം പഠിക്കാന്‍ നിയോഗിച്ച സമിതിയില്‍ വിശ്വാസമില്ലെന്നും ഇവര്‍ പറഞ്ഞു.

എം പാനല്‍ ജീവനക്കാരെ പിരിച്ചു വിടാനും പകരം പിഎസ്സി റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കാനും ഹൈക്കോടതി 2018 ഡിസംബര്‍ ആദ്യം ഉത്തരവിട്ടിരുന്നു. ഒരാഴ്ചയ്ക്കുളളില്‍ പത്തുവര്‍ഷത്തില്‍ താഴെ സര്‍വീസ് ഉളളവരെയും ഒരു വര്‍ഷം 120 ദിവസം ജോലി ചെയ്യാത്തവരെയും പിരിച്ചുവിടണമെന്നായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

ഹൈക്കോടതി ഉത്തരവനുസരിച്ച് കെഎസ്ആര്‍ടിസിയിലെ 3,862 താല്‍ക്കാലിക കണ്ടക്ടര്‍മാരെയാണ് പിരിച്ചുവിട്ടത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018