Keralam

വാവര് പള്ളിയില്‍ സ്ത്രീ പ്രവേശനം തടഞ്ഞിട്ടില്ല, നടക്കുന്നത് വ്യാജപ്രചരണമെന്ന് മഹല്ല് കമ്മറ്റി; പള്ളിയിലെത്തുന്ന എല്ലാവര്‍ക്കും അവരുടെ ആചാരങ്ങള്‍ അനുഷ്ഠിക്കാം 

എരുമേലിയിലെ വാവര് പള്ളി സന്ദര്‍ശിക്കാന്‍ സ്ത്രീകള്‍ക്ക് വിലക്കില്ലെന്ന് വ്യക്തമാക്കി മഹല്ല് കമ്മറ്റി. ശബരിമല യുവതീപ്രവേശനത്തിന്‌ മുമ്പോ ശേഷമോ വാവര് പള്ളിയില്‍ യാതൊരു നിയന്ത്രണങ്ങളും വരുത്തിയിട്ടില്ല. ഇവിടെ പ്രവേശിക്കാന്‍ സ്ത്രീകള്‍ക്ക് ഒരു നിയന്ത്രണവുമില്ല. ശബരിമല യുവതി പ്രവേശന വിധി വരുന്നതിന് മുമ്പ് സ്ത്രീകള്‍ പള്ളിയില്‍ എത്താറുണ്ടായിരുന്നെന്നും മഹല്ല് പ്രസിഡണ്ട് അഡ്വ പിഎച്ച് ഷാജഹാന്‍ പറഞ്ഞു.

തീര്‍ത്ഥാടകര്‍ പമ്പയിലേക്ക് പോയിരുന്നത് പള്ളി വലംവച്ചതിന് ശേഷമാണ്. വാവര് പള്ളിയിലെത്തുന്ന എല്ലാ വിശ്വാസികള്‍ക്കും അവരുടെ വിശ്വാസത്തിനനുസരിച്ചുള്ള ആചാരാനുഷ്ടാനങ്ങള്‍ തുടരാമെന്നും ഷാജഹാന് വ്യക്തമാക്കി.

സുപ്രീംകോടതി വിധി വന്നതിനുശേഷം പള്ളിയില്‍ സ്ത്രീപ്രവേശനം അനുവദനീയമല്ലെന്ന തരത്തില്‍ സംഘ്പരിവാര്‍ അനുകൂലികള്‍ വ്യാജപ്രചരണം നടത്തിയിരുന്നു. ഈ പ്രചരണങ്ങളില്‍ വ്യക്തത വരുത്തിക്കൊണ്ടാണ് എരുമേലി വാവര് പള്ളി അധികൃതര്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്.

ശബരിമലയില്‍ യുവതികളെ കയറ്റാമെങ്കില്‍ എരുമേലിയിലെ വാവര് പള്ളിയിലേക്കും സ്ത്രീകള്‍ കയറുമെന്ന് ഹിന്ദു മക്കള്‍ കക്ഷി നേതാവ് അര്‍ജുന്‍ സമ്പത്ത് പറഞ്ഞിരുന്നു. തുടര്‍ന്ന് ഹിന്ദു മക്കള്‍ കക്ഷി പ്രവര്‍ത്തകരായ രണ്ട് സ്ത്രീകള്‍ തിങ്കളാഴ്ച പള്ളിയില്‍ പ്രവേശിക്കാനെത്തിയിരുന്നു. ഇതിനുപിന്നില്‍ സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമമാണെന്ന സംശയത്തില്‍ ഇവരെ പൊലീസ് തടയുകയായിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018