Keralam

ഹര്‍ത്താല്‍: സ്വകാര്യ സ്വത്തുക്കള്‍ക്ക് തീ വച്ചാല്‍ ജീവപര്യന്തം; നഷ്ടം ഈടാക്കാന്‍ ജപ്തി; അക്രമങ്ങള്‍ നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സ് വരുന്നു

ഹര്‍ത്താലില്‍ സ്വകാര്യ വ്യക്തികളുടെ സ്വത്തുക്കള്‍ നശിപ്പിച്ചാല്‍ നടപടിയെടുക്കുന്നതിനായി സര്‍ക്കാര്‍ നിയമം കൊണ്ടു വരുന്നു. ഇത് സംബന്ധിച്ച് ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹിക, മത സംഘടനകളും സൃഷ്ടിക്കുന്ന വര്‍ഗീയസംഘര്‍ഷം, ഹര്‍ത്താല്‍, ബന്ദ്, പ്രതിഷേധപ്രകടനം, റോഡ് ഉപരോധം തുടങ്ങിയവയുടെ പേരില്‍ സ്വകാര്യ സ്വത്തിനും സ്ഥാപനങ്ങള്‍ക്കും നാശം വരുത്തുന്നവര്‍ക്കെതിരെയാണ് നടപടി വരുന്നത്.

'കേരള പ്രിവന്‍ഷന്‍ ഓഫ് ഡാമേജ് ടു പ്രൈവറ്റ് പ്രോപ്പര്‍ട്ടി ആന്‍ഡ് പേമെന്റ് ഓഫ് കോമ്പന്‍സേഷന്‍ ഓര്‍ഡിനന്‍സ് 2019' എന്ന പേരിലാണ് ഓര്‍ഡിനന്‍സ് ഇറക്കാന്‍ പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു. ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ അംഗീകരിക്കുന്നതോടെ നിയമം നിലവില്‍വരും.

സംസ്ഥാനത്ത് അക്രമം വ്യാപിപ്പിക്കുന്നതിന് ആസൂത്രിത ശ്രമമാണു നടക്കുന്നതെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടതു സര്‍ക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്തമാണെന്നും ഇതു കണക്കിലെടുത്താണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

സംഘര്‍ഷത്തിന്റെയും ഹര്‍ത്താലിന്റെയും പ്രതിഷേധത്തിന്റെയും ഭാഗമായി സ്വകാര്യസ്വത്തുകള്‍ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് ആക്രമിക്കുകയോ തീവെക്കുകയോ ചെയ്താല്‍ ജീവപര്യന്തമോ കുറഞ്ഞത് 10 വര്‍ഷം വരെയോ തടവും പിഴയും ലഭിക്കാം. സ്വകാര്യസ്വത്തുക്കള്‍ക്കു നാശമുണ്ടാക്കിയെന്നുതെളിഞ്ഞാല്‍ അഞ്ചുവര്‍ഷം വരെ തടവും പിഴയും വിധിക്കാം.

കേസുകളില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കണമെങ്കില്‍ സ്വത്തുക്കള്‍ക്കുണ്ടായ നഷ്ടത്തിന്റെ പകുതി തുക ബാങ്ക് ഗാരന്റി നല്‍കുകയോ പ്രതികള്‍ കോടതിയില്‍ കെട്ടിവെക്കണം. പ്രോസിക്യൂഷന്റെ ഭാഗം കേട്ടശേഷമേ ജാമ്യം അനുവദിക്കൂ.സര്‍ക്കാര്‍ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണു കോടതി നഷ്ടംകണക്കാക്കുക. കുറ്റം തെളിഞ്ഞാല്‍ പ്രതികളില്‍നിന്നു നഷ്ടപരിഹാരം ഈടാക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. നഷ്ടം കേരള റവന്യൂ റിക്കവറി നിയമപ്രകാരം ജപ്തി നടപടികളിലൂടെ ഈടാക്കാം.

പൊതുമുതല്‍ നശിപ്പിക്കുന്നതു തടയുന്നതിനു കേന്ദ്രനിയമം നിലവിലുണ്ട്. പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കു ജാമ്യം ലഭിക്കണമെങ്കില്‍ നഷ്ടത്തിനു തുല്യമായ മുഴുവന്‍ തുകയും കെട്ടിവെക്കണമെന്ന് ഹൈക്കോടതി ഉത്തരവുമുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018