Keralam

എടപ്പാളില്‍ പേടിച്ചൊടിയപ്പോള്‍ ഉപേക്ഷിച്ച ബൈക്കുകള്‍ ഉടമസ്ഥരെ തേടുന്നു! പൊലീസ് സ്‌റ്റേഷനിലുള്ളത് 35 ബൈക്കുകള്‍ 

ബൈക്കുകളുടെ നമ്പര്‍ പരിശോധിച്ച ശേഷം ഉടമകളെ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഇവര്‍ക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ മാത്രമാണ് ചുമത്തിയിട്ടുള്ളത്.

മലപ്പുറം എടപ്പാളില്‍ ഹര്‍ത്താല്‍ ദിനത്തില്‍ കാവിക്കൊടികളുമായി ബൈക്കുകളിലെത്തിയ ഹര്‍ത്താല്‍ അനുകൂലികളെ ജനം സംഘടിച്ച് ചെറുത്തിരുന്നു. ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ച ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ പ്രതിരോധിച്ച് നാട്ടുകാര്‍ റോഡിലേക്കിറങ്ങുകയായിരുന്നു. ഇതോടെ സംഘം ക്ഷണനേരത്തില്‍ ബൈക്കുപേക്ഷിച്ച് ചിതറി ഓടുകയും ചെയ്തു. ജനം ബിജെപി പ്രവര്‍ത്തകരെ തുരത്തുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. എന്നാല്‍ അന്ന് അവര്‍ ഉപേക്ഷിച്ച ആ ബൈക്കുകള്‍ ഇപ്പോള്‍ ചങ്ങരംകുളം സ്റ്റേഷനില്‍ ആണ് ഉള്ളത്. അന്ന് ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ട 35 ആളുകളുടെ ബൈക്കുകളാണ് ചങ്ങരംകുളം സ്റ്റേഷനില്‍ ഉള്ളത്.

ബൈക്കുകളുടെ നമ്പര്‍ പരിശോധിച്ച ശേഷം ഉടമകളെ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. എന്നാല്‍ അവര്‍ക്ക് പ്രശ്‌നങ്ങളില്‍ ഉള്ള പങ്കുകൂടി മനസ്സിലാക്കിയ ശേഷമേ അടുത്ത നടപടികള്‍ സ്വീകരിക്കു എന്നും പൊലീസ് അറിയിച്ചു. സംഭവ ദിവസത്തെ സിസിടിവി ദൃശ്യങ്ങളും മാധ്യമപ്രവര്‍ത്തകര്‍ പകര്‍ത്തിയ ദൃശ്യങ്ങളും പൊലീസ് പരിശോധിച്ച് തുടങ്ങിയിട്ടുണ്ട്. പലരും ബൈക്ക് അന്വേഷിച്ച് സ്റ്റേഷനിലേക്ക് വിളിച്ചിരുന്നെങ്കിലും നേരിട്ട് ഇതുവരെ ആരും എത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

എടപ്പാള്‍ ബൈക്ക് റാലി സംഭവത്തില്‍ 15 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ മാത്രമാണ് ചുമത്തിയിട്ടുള്ളത്. പിടിയിലായിരിക്കുന്ന എല്ലാവരും ബിജെപി ബന്ധം ഉള്ളവരാണ്. കൂടുതല്‍ ആളുകള്‍ വരും ദിവസങ്ങളില്‍ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018