Keralam

അച്ചടക്ക നടപടി നേരിടുന്ന പൊലീസുകാര്‍ക്ക് ഇനി സ്ഥാനക്കയറ്റമില്ല; നടപടികള്‍ കര്‍ശനമാക്കി സര്‍ക്കാര്‍; പൊലീസ് ആക്ട് ഭേദഗതി ചെയ്യും

അച്ചടക്ക നടപടികള്‍ നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ച് സര്‍ക്കാര്‍. ഇതിനായി പൊലീസ് ആക്ടിലെ 101(6) ഭേദഗതി ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു.

ശിക്ഷണ നടപടികള്‍ സാധാരണയായി ഒരു ഉദ്യോഗസ്ഥന്റെ പ്രമോഷന് തടസമായി പരിഗണിക്കാന്‍ പാടില്ലെന്നാണ്പൊലീസ് ആക്ടിലെ 101ാം വകുപ്പ് വ്യവസ്ഥ ചെയ്യുന്നത്‌ .

ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.

വകുപ്പുതല അന്വേഷണപ്രകാരം ഒരു ഉദ്യോഗസ്ഥന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി അച്ചടക്ക നടപടികള്‍ക്ക് വിധേയനാക്കിയാല്‍ അയാളെ ക്രിമിനല്‍ കുറ്റവാളിയാണെന്ന് വ്യാഖ്യാനിക്കാന്‍ പാടില്ലെന്നാണ് പൊലീസ് അക്ടിലെ 101(3) പറയുന്നത്.

അതുപോലെ 101 (4) പ്രകാരം അന്വേഷണ ശേഷം കുറ്റക്കാരനെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥനെതിരെ പിഴ, താക്കീത്, ഡ്രില്‍, ശമ്പളം, പ്രൊമോഷന്‍ എന്നിവയുടെ തടയല്‍, പിരിച്ചുവിടല്‍ എന്നിങ്ങനെയുള്ള അച്ചടക്ക നടപിടകള്‍ സ്വീകരിക്കാം.

ഇതിനുപിന്നാലെയുള്ള 101(6)ലാണ് അച്ചടക്ക നടപടികള്‍ ഉദ്യോഗസ്ഥന്റെ സ്ഥാനക്കയറ്റത്തിന് തടസമാകരുതെന്ന് പറയുന്നത്. ഈ വകുപ്പ് ഭേദഗതി ചെയ്യാനാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നടത്.

നിയമത്തിലെ ചില പഴുതുകള്‍ ചൂണ്ടികാട്ടി അച്ചടക്ക നടപടി നേരിട്ടപൊലീസുകാര്‍ സ്ഥാനക്കയറ്റം നേടിയിരുന്നു. 2011ലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ അച്ചടക്ക നടപടി നേരിടുന്നവര്‍ക്ക് അനുകൂല കോടതി വിധിയും ഉണ്ടായി. ഇവ മറികടക്കാനാണ് വകുപ്പ് റദ്ദാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018