Keralam

‘തന്ത്രി സുപ്രീംകോടതിയുടെ മുന്‍പില്‍ ദേവസ്വംബോര്‍ഡിനെ പ്രതിക്കൂട്ടിലാക്കി’; ചോദ്യമല്ല, മറുപടി പറയാനുള്ള ബാധ്യതയാണുള്ളതെന്ന് മന്ത്രി കടകംപള്ളി  

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ 
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ 
‘തന്ത്രിമാരെ മാറ്റിയ ചരിത്രം മുന്‍പും ഉണ്ട്. സുപ്രീം കോടതി വരെ പോയിട്ടും വിധി തന്ത്രിമാര്‍ക്ക് അനുകൂലമായിട്ടില്ല.’

ശബരിമലക്ഷേത്രത്തിലെ പരമാധികാരികള്‍ തങ്ങളാണെന്ന താഴമണ്‍ കുടുംബത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. യുവതീ പ്രവേശനത്തിന് പിന്നാലെ തന്ത്രി 'ശുദ്ധിക്രിയ' നടത്തിയതിലൂടെ സുപ്രീം കോടതിയ്ക്ക് മുന്‍പില്‍ ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടിലാക്കിയെന്ന് മന്ത്രി പറഞ്ഞു.

അവിടെ എന്തുകൊണ്ട് അങ്ങിനെ സംഭവിക്കാന്‍ ഇടയായി എന്ന് ചോദിക്കുമ്പോള്‍ മറുപടി പറയാന്‍ തന്ത്രി ബാധ്യസ്ഥരാണ്. അതിന് പകരം ചോദ്യങ്ങളും പ്രസ്താവനകളുമായി തന്ത്രി കുടുംബം രംഗത്ത് വന്നത് ഒട്ടും ഉചിതമായില്ല. തന്ത്രിമാര്‍ക്ക് അലവന്‍സ് കൊടുക്കുന്നത് ദേവസ്വം ബോര്‍ഡാണെന്ന കാര്യവും കടകംപള്ളി ഓര്‍മ്മിപ്പിച്ചു.

തന്ത്രിമാരെ മാറ്റിയ ചരിത്രം മുന്‍പും ഉണ്ട്. സുപ്രീം കോടതി വരെ പോയിട്ടും വിധി തന്ത്രിമാര്‍ക്ക് അനുകൂലമായിട്ടില്ല. തെറ്റ് കണ്ടാല്‍ നടപടിയെടുക്കാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമുണ്ട്. തന്ത്രിമാര്‍ ദേവസ്വം മാന്വല്‍ അനുസരിക്കുന്നുണ്ടോ എന്നതാണ് പ്രശ്‌നമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ദേവസ്വമന്ത്രിയുടെ പ്രതികരണം.

ദേവസ്വം മാന്വലിലും ആക്ടിലും വളരെ കൃത്യമായി തന്ത്രിമാരെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതെല്ലാം തന്നെ ഇതിന് മുമ്പ് വെളിവാക്കിയിട്ടുള്ള കാര്യങ്ങളാണ്. യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ അതൊന്നുമല്ല ചര്‍ച്ച ചെയ്യേണ്ടിയിരുന്നത്. സുപ്രീം കോടതിവിധിയനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ദേവസ്വം ബോര്‍ഡിന് ബാധ്യതയുണ്ട്, സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. ആ ഉത്തരവാദിത്തം നിര്‍വഹിക്കുമ്പോള്‍ അതിന് വിരുദ്ധമായി അയിത്താചാരത്തിന്റെ പ്രശ്‌നം അടക്കം ഉയര്‍ന്നുവരുന്ന തരത്തില്‍ ശബരിമലയിലെ തന്ത്രി പെരുമാറി എന്നുള്ളതാണ് പ്രശ്‌നം. സ്വാഭാവികമായും ദേവസ്വംബോര്‍ഡും സുപ്രീം കോടതിയുടെ മുന്‍പില്‍ പ്രതിക്കൂട്ടിലാകുന്ന വിഷയമാണത്. അവിടെ എന്തുകൊണ്ട് അങ്ങനെ സംഭവിക്കാന്‍ ഇടയായി എന്ന ചോദ്യം ചോദിച്ചാല്‍ തന്റെ വിശ്വാസത്തില്‍ പെട്ടിടത്തോളമുള്ള കാര്യങ്ങള്‍ വിശദീകരിക്കാനുള്ള ബാധ്യതയാണ് തന്ത്രിക്കുള്ളത്. അതിനുള്ള സമയം നിയമപരമായ ആലോചന വേണമെങ്കില്‍ അതിന്, അതല്ല തന്ത്രി മണ്ഡലവുമായി ആലോചിക്കണമെങ്കില്‍ അതിന്. ഇതിനെല്ലാമുള്ള സമയം കൊടുത്തുകൊണ്ടാണ് 15 ദിവസം തന്നെ മറുപടിക്കായി നല്‍കിയത്. അങ്ങനെ ആലോചനയിലൂടെ മറുപടി നല്‍കി പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ശ്രമിക്കുന്നതിന് പകരം താഴമണ്‍ മഠം ഇത്തരം ചോദ്യങ്ങളുമായി അല്ലെങ്കില്‍ പ്രസ്താവനകളുമായി രംഗത്ത് വന്നത് ഒട്ടും തന്നെ ഉചിതമായില്ല. തന്ത്രിമാര്‍ക്ക് അലവന്‍സ് തന്നെയാണ് കൊടുക്കുന്നത്. ഒപ്പം ടിഎ ഡിഎയും കൊടുക്കുന്നുണ്ട്. രാജഗോപാലന്‍ നായര്‍ ദേവസ്വം പ്രസിഡന്റായിരുന്ന കാലത്ത് 400 രൂപയായിരുന്നു ദിവസ അലവന്‍സ്. തന്ത്രിമാരുടെ അഭ്യര്‍ത്ഥന മാനിച്ച് അലവന്‍സ് 1400 രൂപയാക്കി. പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്റായിരുന്ന കാലത്ത് വീണ്ടും വര്‍ദ്ധന വരുത്തിയെന്നാണ് അറിവ്. എന്തിന്റെ പേരിലാണെങ്കിലും ദേവസ്വം ബോര്‍ഡാണ് നല്‍കുന്നത്. പിന്നെ ഭക്തജനങ്ങള്‍ കൊടുക്കുന്നുണ്ടാകും. അത് മറ്റൊരു കാര്യമാണ്.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018