Keralam

‘വിശദീകരണം നല്‍കാന്‍ ആലുവയില്‍ പോവില്ല, ഞാനല്ല തെറ്റുകാരി, ഫ്രാങ്കോയാണ് തെറ്റുകാരന്‍,ഇത്ര കാലം ഇവരോടൊപ്പം ചെലവഴിച്ചതില്‍ ഖേദം ; നിലപാട് വ്യക്തമാക്കി സിസ്റ്റര്‍ ലൂസി കളപ്പുര 

കത്തോലിക്ക സഭയുടെ വിശദീകരണ ചോദ്യത്തിന് മറുപടി നല്‍കാന്‍ ആലുവയിലേക്ക് പോകുന്നില്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍. താന്‍ തെറ്റുകാരിയല്ലാത്തതിനാലാണ് പോകാത്തത്. ഫ്രാങ്കോയാണ് തെറ്റുകാരനെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു. എഷ്യാനെറ്റ് ന്യൂസ് ഹൗറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സിസ്റ്റര്‍ ലൂസി.

കന്യാസ്ത്രീകള്‍ നടത്തിയ സമരത്തില്‍ പങ്കെടുത്തത് തെറ്റായ നടപടിയായി ഞാന്‍ കാണുന്നില്ല, ശരിയായ നടപടിയാണ് കാണുന്നത്. തിരുവസ്ത്രത്തിനുള്ളില്‍ കന്യാസ്ത്രീ അതിക്രമിക്കപ്പെട്ടപ്പോള്‍, ഒന്നല്ല അനേകം തവണ അതിക്രമിക്കപ്പട്ടപ്പോള്‍ എന്ത് കൊണ്ട് തിരുവസ്ത്രത്തിന് വിലകൊടുത്തില്ല. ഇപ്പോള്‍ എന്തുകൊണ്ടാണ് തിരുവസ്ത്രത്തിന് വിലകൊടുക്കാന്‍ തോനുന്നത്. സിസ്റ്റര്‍ നീതിക്ക് വേണ്ടി കത്തോലിക്ക സഭയിലെ മേലദ്ധ്യക്ഷന്‍മാരെ സമീപിച്ചപ്പോള്‍ അവിടെയെല്ലാം നിരാകരിക്കപ്പെട്ടു. അങ്ങനെ വന്നപ്പോഴാണ് അഞ്ച് സിസ്റ്റര്‍മാരോടൊപ്പം നീതിക്ക് വേണ്ടി വാദിച്ചത്. അവിടെയെത്താന്‍ ഒരു സിസ്റ്റര്‍ക്കും കഴിഞ്ഞിട്ടില്ല ഒരു കത്തോലിക്ക് മേധാവിത്വത്തിനും കഴിഞ്ഞിട്ടില്ല. അവിടെയെത്താന്‍ കഴിഞ്ഞത് എനിക്ക് അവര്‍ക്ക് നല്‍കാന്‍ കഴിയുന്ന അഭിമാനമായാണ് കാണുന്നതെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു.

എന്നെ പിന്തുണക്കാന്‍ കത്തോലിക്ക സഭ നേതൃത്വത്തില്‍ നിന്ന് ആരെയും കാണുന്നില്ല. എന്നെ അവഗണിക്കാനാണ് ശ്രമിക്കുന്നത്. ഇത്തരത്തിലുള്ള തെറ്റായ കാര്യങ്ങള്‍ നടത്താന്‍ അവകാശമുണ്ടെന്നാണ് പലരും കരുതുന്നത്. തെറ്റുകള്‍ക്കെതിരെ ശബ്ദിക്കുന്നവരെ, നീതിക്ക് വേണ്ടി വാദിക്കുന്നവരെ പിന്തുണക്കുമ്പോള്‍ നീ മിണ്ടണ്ട എന്നാണ് പറയുന്നത്. ഈ പ്രവര്‍ത്തികളില്‍ നിന്ന് മനസ്സിലാക്കുന്നത് മിണ്ടിയാല്‍ നിയപരമായി സന്യാസ ജീവിതത്തില്‍ നിന്ന് പുറത്താക്കപ്പെടും എന്ന ശാസനയാണ് നല്‍കുന്നത്. ഈ ശാസനയില്‍ നിന്ന് മനസ്സിലാക്കുന്നത് തിരുവസ്ത്രത്തിന്റെ ഉള്ളില്‍ നിന്ന് ആര്‍ക്കും എന്ത് തെറ്റും ചെയ്യാം എന്ന അനുവാദം നല്‍കുന്നത് പോലെയാണ് സഭയുടെ മൗനവും നടപടികളും.അതിന് ഒരിക്കലും കൂട്ട് നില്‍ക്കാനാവില്ല. തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെയാണെന്നും സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു.

സിസ്റ്റര്‍മാരാവാന്‍ വരുന്നവര്‍ക്ക് അവര്‍ ധരിക്കുന്ന വസ്ത്രത്തിന്റെ ഉള്ളില്‍ വിശുദ്ധിയോടെ, സ്വാതന്ത്യത്തോടെ ജീവിക്കാന്‍ കഴിയണം. അങ്ങനെയാണ് അവര്‍ ആഗ്രഹിക്കുന്നത്. കാണുന്നവര്‍ക്ക് എല്ലാം ഇടപെടാന്‍ കഴിയുന്നതല്ല തിരുവസ്ത്രത്തിനുള്ളിലെ ജീവിതം. അതിനെതിരെ സിസ്റ്റര്‍മാര്‍ ശബ്ദം ഉയര്‍ത്തിയപ്പോഴാണ് കത്തോലിക്ക സഭ മൗനം പാലിച്ചത്. എന്തിനവര്‍ മൗനം പാലിക്കുന്നത്. ഇത്രയും കാലമായി സിസ്റ്റര്‍മാര്‍ വേദന അനുഭവിക്കുന്നു. പിന്തുണച്ച എന്നപ്പോലുള്ളവരും വേദനിക്കുന്നു. ആ സമയത്ത് പോലും എന്നെ ഒറ്റപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഇതിലൂടെ എന്താണവര്‍ സമൂഹത്തോട് പറയുന്നത്. എന്ത് അനീതികളും കന്യാസ്ത്രീകളുടെ ഇടയില്‍ നടന്നുകൊള്ളട്ടെ. എന്ത് വിഴുപ്പ് ഉണ്ടാലും അത് തിരുവസ്ത്രത്തിനുള്ളില്‍ ഏറ്റെടുത്ത് മൗനമായി ഇരുന്നുകൊള്ളട്ടെ എന്നാണ് സഭ കരുതുന്നതെന്നും സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു.

ഒരു നവോത്ഥാനം സഭയ്ക്കുള്ളില്‍ നടക്കേണ്ടആവശ്യമുണ്ട്. അല്‍പ്പം പോലും വെളിച്ചം വീശാത്ത ചിന്തകള്‍ കൊണ്ട് ഒരു കന്യാസ്ത്രീ സമൂഹം കൊണ്ട് ഇനിയും നിലനില്‍ക്കുന്നത് വേദനാകരമാണ്. ഇത്രയും ആയ സ്ഥിതിക്കെങ്കിലും ഏഴായിരത്തോളം വരുന്ന സിസ്റ്റര്‍മാര്‍ സുരക്ഷിതരാണോ അന്വേഷിക്കാനും വീഴ്ച വരുന്നെങ്കില്‍ കാരണക്കാരെ കണ്ടെത്താനും തിരുത്താനും ധാര്‍മ്മിക ചുതലയുണ്ട്. ആ ചുമതലയുള്ളവരാണ അനാവശ്യമായ ആചാരങ്ങളുടേയും നിയമങ്ങളുടേയും പേരില്‍ നിലനില്‍ക്കുന്നത്. അതിനെ അപ്പാടെ മാറ്റി മറിക്കാന്‍ സന്യാസി സമൂഹം തയ്യാറാവേണ്ടി വരും. ഇന്ന് എത്ര സിസ്‌റ്റേഴ്‌സ് സുരക്ഷിതരായുണ്ട്. അവര്‍ നീതിക്ക് വേണ്ടി വാദിക്കുമ്പോള്‍ നിശബ്ദരാക്കേണ്ടി വരുന്നത് എന്ത് കൊണ്ടാണെന്നും സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു.

2015 മുതല്‍ കവിതാ പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് വേണ്ടി അനുവാദം ചോദിച്ചു കൊണ്ടിരിക്കുകയാണ്. നിഷേധിക്കപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു. നിഷേധിച്ചിട്ടും കവിത പ്രസിദ്ധീകരിച്ചു എന്നതാണ് ആരോപണം. എന്ത് കൊണ്ട് നിഷേധിക്കപ്പെട്ടു. ആ ഒരു തെറ്റിന്റെ ഉത്തരവാദിത്വം അവര്‍ ഏറ്റെടുക്കണം. അനാവശ്യമായി ഒരു രൂപ പോലും ചെലവഴിക്കാതെ മുഴുവന്‍ ശമ്പളവും സഭക്കാണ് കൊടുത്തത്. 2015 ഡിസംബര്‍ മുതല്‍ പുസ്തകത്തിന് വേണ്ടിയും കാറിനു വേണ്ടിയും എടുത്തു. അത് സത്യമാണ്. എന്റെ സര്‍ഗാത്മക പ്രവര്‍ത്തനങ്ങളെ സഭ എന്ത് കൊണ്ട് എതിര്‍ക്കുന്നു എന്ന് ഇപ്പോഴും ചോദ്യചിഹ്നമായി നില്‍ക്കുന്നത്. പ്രകൃതിയെ കുറിച്ചുള്ള സുവിശേഷമാണ് എന്റെ പുസ്തകം. അശ്ലീമല്ല. ലൈസന്‍സ് എടുക്കാന്‍ അനുവാദം ചോദിക്കുമ്പോള്‍ അത് നിഷേധിക്കപ്പെടുന്നു. വളരെ കുറഞ്ഞ തുക മതി അതിന്. എന്റെ സന്യാസി സഭയില്‍ വളരെ സന്തോഷത്തോടും അഭിമാനത്തോടും കൂടിയാണ് ഇന്ന് വരെ ജീവിച്ചിരുന്നത്. ഇൗ കാലഘട്ടത്തില്‍ പോലും ഒരു മാറ്റത്തിന് തയ്യാറാവാത്ത ഇവരുടെ കൂട്ടത്തിലാണല്ലോ ഇത്രയും വര്‍ഷത്തെ എന്റെ സമര്‍പ്പണകാലം, ജീവിതം, ആയുസ്, ആരോഗ്യം എന്നാലോചിച്ച് ഇപ്പോള്‍ ഖേദം തോന്നുന്നുണ്ട്. മാറ്റത്തിന്റെ, നവോത്ഥാനത്തിന്റെ ഈ കാലട്ടത്തില്‍ എന്തിനാണ് കന്യാസ്ത്രീകള്‍ ഇരുട്ടത്തിരിക്കേണ്ടി വരുന്നത് എന്ന് ആലോചിച്ച് ഖേദം തോന്നുന്നുണ്ട്. ആലുവയിലേക്ക് നാളെ വിളിപ്പിച്ചിട്ടുണ്ട്. ആലുവയിലേക്ക് ചെന്ന് ബോധ്യപ്പെടുത്താന്‍ മാത്രം ഞാന്‍ ഒരു തെറ്റും ചെയ്തിട്ടുമില്ല. സമരപന്തലില്‍ പോയത് തെറ്റല്ല. ഫ്രാങ്കോയാണ് തെറ്റുകാരന്‍. സിസ്റ്റര്‍മാര്‍ക്ക് പിന്തുണ കൊടുക്കാത്ത കത്തോലിക്ക സഭയാണ് തെറ്റുകാര്‍. പിന്തുണക്കാത്ത സന്യാസി സമൂഹങ്ങളാണ് തെറ്റുകാര്‍. എല്ലാ വ്രതങ്ങളും പാലിച്ചാണ് ജീവിക്കുന്നത്. ഇനിയും സന്യാസജീവിതം തന്നെ നയിക്കുവാന്‍ തന്നെയാണ് തീരുമാനമെന്നും സിസ്റ്റര്‍ കളപ്പുര പറഞ്ഞു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018