Keralam

ശബരിമല കയറാന്‍ ശ്രമിച്ച ബിന്ദുവിനെ വിടാതെ സംഘ്പരിവാര്‍, മകളെ ചേര്‍ക്കാനെത്തിയ സ്‌കൂളിനും ഭീഷണി 

അഗളി സ്കൂളിൽ പഠിച്ചിരുന്ന കുട്ടി അധ്യാപകരുടെയും സഹപാഠികളുടെയും ശബരിമല വിഷയത്തിലുള്ള വിയോജിപ്പിന്റെ ഭാഗമായി സമ്മർദ്ദങ്ങൾ അനുഭവിക്കാൻ തുടങ്ങിയതോടെ പഠനം നിർത്തി വെച്ചിരിക്കുകയാണ്.

ശബരിമല കയറാൻ ശ്രമിച്ച ബിന്ദു തങ്കം കല്യാണിയുടെ മകളുടെ വിദ്യാഭ്യാസം മുടക്കാൻ സംഘപരിവാർ ശ്രമിക്കുന്നതായി പരാതി. സ്വകാര്യ സ്കൂളിൽ പ്രവേശനം നേടാൻ ചെന്ന ബിന്ദുവിനെയും മകളെയും ഭീഷണികളെ തുടര്‍ന്ന് അധികൃതർ തിരിച്ചയച്ചു.

ആദ്യ ഘട്ടത്തിൽ പ്രവേശനം അനുവദിച്ച സ്കൂൾ മാനേജ്‌മന്റ് 60 ഓളം സംഘപരിവാർ പ്രവർത്തകർ സ്സംഘടിച്ചെത്തിയതോടെ തങ്ങൾക്ക് ഒന്നും ചെയ്യാനാകില്ലെന്ന നിലപാടിലെത്തുകയായിരുന്നു. തമിഴ്‌നാട് അതിര്‍ത്തിയായ ആനക്കട്ടിക്കടുത്തുള്ള വിദ്യാവനം സ്‌കൂളില്‍ പ്രവേശനം നേടാൻ ശ്രമിച്ചത്.

കോഴിക്കോട് ചേവായൂർ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപികയായിരുന്ന ബിന്ദുവിന് ശബരിമല കയറാൻ ശ്രമിച്ചതിനെ തുടർന്ന് വാടക വീടുൾപ്പെടെ ഒഴിയേണ്ട സാഹചര്യം ഉണ്ടായിരുന്നു. പിന്നീട് സ്ഥലം മാറ്റം വാങ്ങി അഗളിയിലെത്തിയപ്പോൾ മകളെയും അതെ സ്കൂളിൽ ആറാം ക്ലാസിൽ ചേർത്തു.രണ്ടു മാസത്തോളം അഗളി ഗവൺമെന്റ് സ്കൂളിൽ പഠിച്ച കുട്ടി അധ്യാപകരുടെയും സഹപാഠികളുടെയും ഭാഗത്തു നിന്നുണ്ടായ മാനസിക ശാരീരിക പീഡനങ്ങൾ മൂലം അവിടെ പഠനം തുടരാൻ വിസമ്മതിക്കുകയായിരുന്നു.

തന്നോട് വിയോജിപ്പുള്ള അധ്യാപകർ മകളോട് അത് പ്രകടിപ്പിക്കാൻ തുടങ്ങിഎന്നും, കുട്ടിയോട് സംസാരിക്കരുതെന്ന് മറ്റു വിദ്യാർത്ഥികളോട് മാതാപിതാക്കൾ പറയുന്നുണ്ടെന്നും ബിന്ദു വ്യക്തമാക്കുന്നു

അവൾക്ക് ഈ സ്കൂളും അധ്യാപകരേയും എല്ലാം ഇഷ്ടമായിരുന്നു. വന്ന സമയത് കുട്ടികൾ കളിയാക്കാനായി ശരണം വിളിച്ചപ്പോൾ കൂടെ വിളിച്ച് അത് തമാശയാക്കാനൊക്കെ അവൾ ശ്രമിച്ചിരുന്നു സാധാരണ ചൂരൽ ഒന്നും ഉപയോഗിക്കാത്ത, അവൾക്ക് നല്ല ഇഷ്ടമുള്ള അധ്യാപകനൊക്കെ വടിയെടുത്ത് അടിക്കാൻ തുടങ്ങി. ഇവളോട് കൂട്ട് കൂടരുതെന്ന് രക്ഷിതാക്കൾ പറഞ്ഞ് വിടാൻ തുടങ്ങി. അവളെങ്ങനെ പ്രശ്നങ്ങൾ ഉണ്ടായാൽ സ്കൂളിൽ പോകാതിരുന്ന കുട്ടിയൊന്നുമല്ല.പക്ഷെ ഇപ്പോൾ ഒരു മാസമായി സ്കൂളിൽ പോകാൻ പറ്റുന്നില്ല.

വലിയ സമ്മര്ദങ്ങളില്ലാത്ത സ്കൂളാണെന്ന് അറിഞ്ഞ് ഇവിടത്തെ മാനസിക പ്രശ്നങ്ങളിൽ നിന്ന് രക്ഷ കിട്ടുമല്ലോ എന്ന കരുതിയാണ് പുതിയ സ്കൂളിലേക്ക് ചെന്നതെന്നും ബിന്ദു പറയുന്നു.ഈ പ്രശ്നങ്ങളെ തുടർന്ന് അവിടെ പഠനം ആരംഭിക്കാൻ ആകാത്ത അവസ്ഥയാണ്.

അവരിങ്ങനെ പിന്നാലെ നടന്ന് പഠിക്കാൻ പോലും പറ്റാത്ത പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ്. കുട്ടികൾ സമാധാനത്തോടെ പഠിക്കുന്ന ഒരു സ്ഥലമാണല്ലോ. ഇവർ പത്തറുപത് പേര് കോമ്പൗണ്ടിൽ കയറി പ്രിൻസിപ്പലിനോടും അധ്യാപകരോടുമെല്ലാം കയർത്ത് സംസാരിക്കുകയും പ്രശ്‍നം ഉണ്ടാകുകയും ചെയ്തപ്പോൾ തന്നെ എല്ലാവരും പേടിച്ചു പോയി. ഇനി അവിടെ ചെന്നാലും ഇതൊക്കെ തുടരുമെന്ന ഭീതി ആ സ്കൂളുകാർക്ക് ഉണ്ടായിട്ടുണ്ട്.

15 ദിവസത്തിലധികം സ്കൂളിൽ വരാത്തതിനാൽ അഗളി സ്കൂളിലെ രജിസ്ടരിൽ നിന്ന് കുട്ടിയുടെ പേര് നീക്കിയേക്കും. പരീക്ഷയെങ്കിലും ഏഴുതിക്കാനുള്ള സംവിധാനങ്ങൾ ഉണ്ടാക്കാനാകുമോ എന്ന ശ്രമത്തിലാണ് ബിന്ദു. ഒക്‌ടോബർ 22 നാണ് ബിന്ദു ശബരിമല ദർശനത്തിന്റെ എത്തിയത്. എരുമേലിയിൽ വെച്ച പ്രതിഷേധങ്ങൾ കനത്തിടെ തിരിച്ചു പോകേണ്ടി വന്നു. പിന്നീട് ജോലി ചെയ്യുന്നിടത്തും താമസിക്കുന്നിടത്തും ഭീഷണികള്‍നേരിട്ടു അഗളി സ്കൂളിലേക്ക് സ്ഥലം മാറി വന്നതോടെ സ്കൂളിന് മുന്നിലേക്കും സംഘപരിവാർ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018