Keralam

‘സമരത്തില്‍ പങ്കെടുത്തു, കാര്‍ വാങ്ങി’; ലൂസി കളപ്പുരയ്‌ക്കെതിരെ പ്രതികാരനടപടിയുമായി സഭ; വിശദീകരണം നല്‍കാനില്ലെന്ന് സിസ്റ്റര്‍   

കന്യാസ്ത്രീ സമരത്തിൽ പങ്കെടുത്ത് മാധ്യമങ്ങളോട് സംസാരിച്ചതുമായി ബന്ധപ്പെട്ടാണ് വിശദീകരണം ചോദിച്ചിരിക്കുന്നത്

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെയുള്ള സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് നേരെ കത്തോലിക്കാ സഭയുടെ പ്രതികാരനടപടി. മാധ്യമങ്ങളോട് സംസാരിക്കുകയും അഭിമുഖം നല്‍കുകയും ചെയ്തതിന്റെ പേരിലാണ് സഭയുടെ പ്രതികാരനീക്കം. കത്തോലിക്കാ സഭക്കും എഫ്‌സിസി സമൂഹത്തിനും നാണക്കേട് ഉണ്ടാക്കിയെന്ന് ആരോപിച്ച് സഭ സിസ്റ്ററിന് നോട്ടീസ് നല്‍കി. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും മറുപടി നല്‍കാന്‍ തയ്യാറല്ലെന്നും സിസ്റ്റര്‍ ലൂസി വ്യക്തമാക്കി.

സിസ്റ്റര്‍ ലൂസി നാളെ കൊച്ചിയില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണം എന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പുസ്തകം പ്രസിദ്ധീകരിച്ചതും സ്വന്തമായി കാര്‍ വാങ്ങിയതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. സിസ്റ്റര്‍ക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും സ്വന്തം ആദര്‍ശങ്ങളും വിശ്വാസങ്ങളുമായി സന്ന്യാസിനി സമൂഹത്തില്‍ ജീവിക്കാനാകില്ലെന്നും നോട്ടീസില്‍ പറയുന്നു. ജനുവരി 9 നു ആലുവയ് അടുത്തുള്ള സുപ്പീരിയര്‍ ജനറല്‍ ആസ്ഥാനത്ത് എത്തിയില്ലെങ്കില്‍ കാനന്‍ നിയമം അനുസരിച്ചുള്ള നടപടികള്‍ ഉണ്ടാകുമെന്നും സഭ താക്കീത് ചെയ്തിട്ടുണ്ട്.

‘സമരത്തില്‍ പങ്കെടുത്തു, കാര്‍ വാങ്ങി’; ലൂസി കളപ്പുരയ്‌ക്കെതിരെ പ്രതികാരനടപടിയുമായി സഭ; വിശദീകരണം നല്‍കാനില്ലെന്ന് സിസ്റ്റര്‍    
‘സമരത്തില്‍ പങ്കെടുത്തു, കാര്‍ വാങ്ങി’; ലൂസി കളപ്പുരയ്‌ക്കെതിരെ പ്രതികാരനടപടിയുമായി സഭ; വിശദീകരണം നല്‍കാനില്ലെന്ന് സിസ്റ്റര്‍    

വയനാട്ടിലെ വിമല ഹോമില്‍ താമസിക്കുന്ന സിസ്റ്റര്‍ ലൂസി കൊച്ചിയില്‍ നടന്ന കന്യാസ്ത്രീ സമരത്തിലെത്തി പിന്തുണ നല്‍കിയത് മാധ്യമ ശ്രദ്ധ നേടിയിരുന്നു. വനിതാ മതിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും ചുരിദാര്‍ ധരിച്ചുകൊണ്ടുമുള്ള ലൂസി കളപ്പുരയുടെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായിരുന്നു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018